സെലീന മേയർ തന്റെ ഏറ്റവും അടുത്ത ഉപദേശകരും സഹായികളും നിറഞ്ഞ ഒരു മുറിയിലേക്ക് നടന്നു വരുന്നതനുസരിച്ച് മുറിയിൽ കയ്യടികൾ ഉയരുന്നു. അങ്ങേയറ്റം സന്തോഷം നിറഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു. ” ഞാനിവിടെ നിന്ന് പോകുന്നില്ല. രണ്ടാമൂഴത്തിന് നിൽക്കാതെ പോട്ടസ് ആണ് പോകുന്നത്. ഇത്തവണ മത്സരം എന്റേതാണ്. ഞാനാണ് പ്രസിഡന്റാകാൻ പോകുന്നത്.” പ്രശസ്ത എച്ച്ബിഒ സീരീസായ വീപ്പിലെ ഒരു പ്രധാന രംഗമാണിത്. നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ രംഗം. കാരണം അമേരിക്കയുടെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പ്രവചനമാണ് വീപ്പ് നടത്തിയിരുക്കുന്നത് എന്ന് നെറ്റിസൺസ് പറയുന്നു.kamla haris vs veep
ഡെമോക്രാറ്റിക് പാർട്ടിക്ക് അകത്തും പുറത്തും നിന്നുമായി നേരിട്ട സമർദങ്ങൾക്കൊടുവിൽ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയിരുന്നു, ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക കമല ഹാരിസ് ആണെന്ന അഭ്യൂഹങ്ങളിലാണ് അമേരിക്ക. ഇതോടെ വീപ്പിലെ ഈ രംഗങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള മീമുകളും പ്രചരിക്കുന്നുണ്ട്. രണ്ടാം സീസണിലെ അവസാന എപ്പിസോഡിലെ ഈ രംഗം വളരെ പ്രധാനമാണ്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇതിന്റെ ഉള്ളടക്കം. ഷോയിൽ, ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രസിഡൻ്റ് സ്ഥാനമൊഴിയുന്നു. തുടർന്ന് ലൂയിസ്-ഡ്രെഫസ് അവതരിപ്പിച്ച സെലീന മേയറിന്റെ കഥാപാത്രം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നു.
ബൈഡന്റെ പിന്മാറ്റത്തോടെ കമല ഹാരിസിന്റെ പേര് സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചതോടെ വീപ്പ് എന്ന ടിവി ഷോയിലെ രംഗം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സെലീന മേയർ തൻ്റെ അസിസ്റ്റൻ്റ് ടോണി ഹെയ്ൽ അവതരിപ്പിച്ച ഗാരി എന്ന കഥാപാത്രത്തോട് സംസാരിക്കുന്ന രംഗമുണ്ട്. അതിൽ പോട്ടസ് (പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്) രാജി വയ്ക്കാൻ ഒരുങ്ങുന്നതായും, തന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും അവർ പറയുന്നു. ട്വിറ്ററിലും ടിക് ടോക്കിലുമുള്ള ഉപയോക്താക്കൾ ഈ രംഗം യഥാർത്ഥ രാഷ്ട്രീയ സാഹചര്യങ്ങളുടെ മുൻകൂട്ടിയുള്ള പ്രവചനമാണോ എന്നാണ് തിരക്കുന്നത്. എന്നാൽ സീരീസിന്റെ സൃഷ്ട്ടാവ് അത്തരത്തിലുള്ള ഒരു അവകാശവാദത്തോട് ട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചു: “എന്നിരുന്നാലും ഞങ്ങളാണ് അതെല്ലാം ഉണ്ടാക്കിയെടുത്തത് മറക്കരുത്.”
നാലു വർഷം മുമ്പ് കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റതു മുതൽ കമലയെയും ടിവി ഷോ വീപ്പിനെയും താരതമ്യപ്പെടുത്തി നിരവധി മീമുകൾ ഉണ്ടാക്കിയിരുന്നു. ഇരുവരുടെയും സംഭാഷണങ്ങളിലെ സമാനതകളാണ് ആദ്യം മുതലേ ചൂണ്ടി കാണിക്കപ്പെട്ടത്. പ്രതേകിച്ച് ഇരുവരും ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ സംസാര ശൈലി എന്നിവ. ( കൊക്കനട്ട് സ്പീച്ച് എന്ന പേരിൽ ഇത് കുപ്രസിദ്ധമാണ്) ഉദാഹരണത്തിന് രാമൻ രാവണനെ വധിച്ചുവെന്ന് എളുപ്പത്തിൽ പറയുമെങ്കിലും രാമനാൽ രാവണൻ വധം ചെയ്യപ്പെട്ടു എന്ന പ്രയോഗം. സമാനമായി ഇംഗ്ലീഷ് പദപ്രയോഗത്തിലൂടെയാണ് ഈ അസുഖകരമായ സംസാര ശൈലി ഇരുവരും സൃഷ്ടിക്കുന്നത്.
ഇതാദ്യമായല്ല , യഥാർത്ഥ സംഭവങ്ങൾ ടിവി ഷോകളിൽ അപ്രതീക്ഷിതമായി എത്തുന്നത്. 2019-ലെ വീപ്പിൻ്റെ അവസാന സീസണിൽ, കോവിഡ്-19 മഹാമാരി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, വാക്സിൻ ഭയത്തെക്കുറിച്ചുള്ള ഒരു കഥാ സന്ദർഭം ഉണ്ടായിരുന്നു. സ്റ്റീഫൻ കോൾബെർട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യഥാർത്ഥ സംഭവങ്ങളെ വീപ്പ് സ്വാധീനിക്കുന്നുവെന്ന് തമാശയായി പോലും പറഞ്ഞിരുന്നു. ഒരിക്കൽ കൂടി തലക്കെട്ടുകളിൽ തിരിച്ചെത്തിയതിൻ്റെ ഫലമായി, വീപ്പിന് ജനപ്രീതി വർധിച്ചിരിക്കുകയാണ്. മാക്സ് അതിനെ അതിൻ്റെ ഹോംപേജിൻ്റെ മുകളിലേക്ക് മാറ്റി, കൂടാതെ കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വീപ്പ് പലപ്പോഴായി ഇത്തരത്തിൽ ചർച്ചാ വിഷയമായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അമേരിക്കയുടെ കാലിക പ്രസക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന നിലയിൽ അതിപ്രശസ്തമാണ് ഷോ. സാറ്റർഡേ നൈറ്റ് ലൈവ് പോലുള്ള ഷോകളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യം സമീപ വർഷങ്ങളിൽ അമേരിക്കയിൽ ഫലപ്രദമല്ല. ബരാക് ഒബാമക്ക് ശേഷം ഡൊണാൾഡ് ട്രംപ്, അധികാരത്തിലേറിയത് മുതൽ രാഷ്ട്രീയം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഹാസ്യനടന്മാർക്ക് അതിനെ കളിയാക്കാൻ പ്രയാസമാണ്. ഇതിനകം തന്നെ അതിരുകടന്ന ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ പാരഡി ചെയ്യാൻ കഴിയും?
മറ്റ് ഷോകളെ അപേക്ഷിച്ച് വീപ്പിന് കൂടുതൽ ജനപ്രീതി നേടാൻ കഴിഞ്ഞു. ഷോയുടെ എഴുത്തും അഭിനയവും മികച്ചതായതു കൊണ്ട് കൂടിയാണ്. വീപ്പ് പലപ്പോഴും യഥാർത്ഥ ജീവിത സംഭവങ്ങൾ പ്രവചിക്കുന്നതായി തോന്നുമെങ്കിലും, അത് യഥാർത്ഥത്തിൽ പ്രവചനങ്ങളല്ല. വോട്ടെണ്ണൽ, വാക്‌സിൻ ഭയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഷോയുടെ കഥാ സന്ദർഭങ്ങൾ ഇതിനകം പ്രചാരത്തിലുള്ള കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.
Content sumamry; How Veep became the most influential political satire of this erakamla haris vs veep