July 17, 2026 |
Share on

പ്രധാനാദ്ധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എംഎല്‍എ പോലീസില്‍ കീഴടങ്ങി

അഴിമുഖം പ്രതിനിധി തളിപ്പറമ്പ് ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ജയിംസ് മാത്യു എംഎല്‍എ കീഴടങ്ങി. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് എംഎല്‍എ കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജയിംസ് മാത്യു. ആത്മഹത്യാപ്രേരണ കുറ്റമാണ് ജെയിംസ് മാത്യുവിനെതിരെ ചുമത്തിയിട്ടുള്ളത്. കീഴടങ്ങിയ ജെയിംസ് മാത്യുവിനെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്യും.  ഇതിന് ശേഷം നാല് മണിയോടെ മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. അതിന് ശേഷം കോടതിയില്‍ ഹാജരാക്കുന്ന എംഎല്‍എയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ […]

അഴിമുഖം പ്രതിനിധി

തളിപ്പറമ്പ് ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ജയിംസ് മാത്യു എംഎല്‍എ കീഴടങ്ങി. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് എംഎല്‍എ കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജയിംസ് മാത്യു. ആത്മഹത്യാപ്രേരണ കുറ്റമാണ് ജെയിംസ് മാത്യുവിനെതിരെ ചുമത്തിയിട്ടുള്ളത്. കീഴടങ്ങിയ ജെയിംസ് മാത്യുവിനെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്യും.  ഇതിന് ശേഷം നാല് മണിയോടെ മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. അതിന് ശേഷം കോടതിയില്‍ ഹാജരാക്കുന്ന എംഎല്‍എയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ 24ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് എംഎല്‍എയ്ക്ക് നോട്ടീസ് നല്കിയിരുന്നു. കേസിലെ ഒന്നാംപ്രതിയും ടാഗോര്‍ സ്‌കൂള്‍ അധ്യാപകനുമായ എം.വി ഷാജി നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഡിസംബര്‍ 25 നാണ് ശശിധരനെ കാസര്‍ഗോട്ടെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×