തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും റിലാക്‌സ് ചെയ്യാനും പലവഴികള്‍ തേടുന്നവരാണ് നമ്മള്‍. ഭൂരിഭാഗത്തിനും യൂട്യൂബ് ആണ് സഹായം.സമാധാനം ലഭിക്കാനുള്ള പാട്ടുകളും വ്യായാമവും മറ്റ് നിര്‍ദേശങ്ങളുമൊക്കെ അക്ഷരംപ്രതി അനുസരിക്കാന്‍ നമ്മള്‍ തയ്യാറാക്കുന്നതാണ് ഇപ്പോഴത്തെ ജീവിതസാഹചര്യം.
ഓട്ടോണോമസ് സെന്‍സറി മെറിഡിയന്‍ റെസ്‌പോണ്‍സ് (ASMR) ആണ് ലോകവ്യാപകമായ ഈ ശീലത്തിന്റെ അഥവ വിപ്ലവത്തിന്റെ പേര്. ASMR സഹായം ശീലിച്ചവര്‍ക്ക് അതിനെക്കുറിച്ചു വിവരിക്കാന്‍ ബുദ്ധിമുട്ടാകും. പക്ഷെ എല്ലാ ടെന്‍ഷനും മറക്കുന്ന തരത്തില്‍ സമാധാനമാണ് അവര്‍ക്ക് ലഭിക്കുന്നത്. ശാരീരികമായി ഉണര്‍വ് നല്‍കുന്ന രീതിയില്‍ പോലും ഒരു വ്യക്തിയില്‍ ASMR പ്രവര്‍ത്തിക്കും.
യൂട്യൂബ് പ്രതിഭാസമാണ് ASMR. ആളുകള്‍ കഴിക്കുന്നത്, രഹസ്യം പറയുന്നത് തുടങ്ങി നാടകം കളിക്കുന്നത് വരെ ASMR വിഡിയോകളില്‍ ഉള്‍പ്പെടുന്നു. ഈ വീഡിയോകള്‍ കണ്ട് സമ്മര്‍ദ്ദം ഒഴിവാക്കുന്നവരാണ് ഭൂരിഭാഗവും.
എലിസാ കെട്‌സീറേക് ASMRന്റെ സഹായം തേടുന്ന വ്യക്തിയാണ്. എലിസയുടെ വാക്കുകള്‍, ‘ഉറങ്ങാനുള്ള തയ്യാറെടുപ്പ് ASMR വീഡിയോകള്‍ കാണുക എന്നതാണ്. ശീലമായതിന് ശേഷം ഇതുവരെ മുടക്കാറില്ലെന്നും സുഖമായി ഉറങ്ങാനാകുന്നുണ്ടെന്നും അവര്‍ പറയുന്നു. ഒരു ദിവസം മുടങ്ങിയാല്‍ അടുത്ത പ്രഭാതത്തില്‍ ഉണരുന്നത് പ്രയാസപ്പെട്ടാകും.’
ദേജ ഗ്രീന്‍ (Deja Green) ASMRന്റെ സഹായം തേടുന്ന മറ്റൊരു വ്യക്തിയാണ്. തുടക്കത്തില്‍ അവര്‍ സുഹ്രുത്തുക്കളോടു പോലും ഈ ശീലത്തെകുറിച്ചു മറച്ചുവെച്ചു. കാരണം അവര്‍ ച്യുയിങ് വീഡിയോസ് (വസ്തുക്കള്‍ /ഭക്ഷണം ചവയ്ക്കുന്ന വീഡിയോകള്‍) ആരാധികയാണ്. 1.4 മില്യണ്‍ സബ്‌സ്‌ക്രൈബേര്‍സ് ഉള്ള ASMR യൂട്യൂബര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ‘തലച്ചോറില്‍ കുമിളകള്‍ പൊട്ടുന്നത് പോലെ അനുഭൂതി.’ തലമുതല്‍ കാല് വരെ ശരീരഭാഗങ്ങള്‍ ഓരോന്നിനും ഭാരം അയഞ്ഞുവരുന്നതായും അനുഭവപ്പെടും.
98% പേര്‍ ലോകത്ത് ASMR വീഡിയോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 82% പേര്‍ ഉറക്കത്തിനായാണ് ഇത്തരം വീഡിയോകള്‍ ആശ്രയിക്കുന്നത്. ലൈംഗിക സംതൃപ്തിക്കായി 5% പേര്‍ വീഡിയോകള്‍ കാണുന്നുണ്ട്. ASMR ഫേസ്ബുക് ഗ്രൂപ്പുകളിലടക്കം യോഗ, മന്ത്രോച്ചാരണം എന്നിങ്ങനെയുള്ള സമാധാനം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തേടാനും നിര്‍ദേശമുണ്ട്. നാഡീവ്യവസ്ഥയെ ഉണര്‍ത്താനും മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ഇത് യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തതാണെന്നും വാദമുണ്ട്. അത്തരം തര്‍ക്കങ്ങളെ ഇല്ലാതാക്കുന്നത്, വര്‍ധിച്ചു വരുന്ന ASMR ആരാധകരുടെ കണക്കുകളാണ്.