ഉറക്കക്കുറവ് അനുഭവപ്പെടുമ്പോള്‍ പ്രത്യേകിച്ച്, മാനസിക സമ്മര്‍ദ്ദമുള്ള സന്ദര്‍ഭങ്ങളിലാണെങ്കില്‍ ദേഷ്യം വരുമെന്നും അത് ഇരട്ടിക്കുമെന്നും പഠനഫലം. ഇത്തരം അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നല്ല ഉറക്കം മാത്രമാണ് അതിന് പ്രതിവിധി. ലോവ സ്റ്റേറ്റ് (Lowa State) സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങളുള്ളത്. എക്‌സ്പിരിമെന്റല്‍ സൈക്കോളജി മാസികയില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു.
‘ഉറക്കത്തിന്റെ അളവും ദേഷ്യത്തിന്റെ തോതും തമ്മില്‍ ബന്ധമുണ്ടെന്ന് മാത്രമാണ് ഇതുവരെയുള്ള പഠനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഉറക്കം കുറയുന്തോറും ദേഷ്യം കൂടുന്നതാണോ മറിച്ച് ദേഷ്യസ്വഭാവമാണോ ഉറക്കം നഷ്ടപ്പെടുത്തുന്നത് എന്നത് അവ്യക്തമായിരുന്നു. ആ ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചത്’എന്ന് ലോവ സര്‍വകലാശാലയിലെ പ്രൊഫ. സ്ലാട്ടന്‍ ക്രിസന്‍ (Zlatan Krizan) വ്യക്തമാക്കി. ക്ഷീണം അനുഭവപ്പെടുമ്പോള്‍ സ്വഭാവവ്യത്യാസം ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങളും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പഠനത്തിന്റെ ഭാഗമാകാന്‍ തയ്യാറായവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരുന്നു. ഒരു ഗ്രൂപ്പിനെ സാധാരണപോലെ കൃത്യമായി ഉറങ്ങാന്‍ അനുവദിച്ചു. രണ്ടാമത് വിഭാഗത്തിന്റെ ഉറക്കം രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയായി നിജപ്പെടുത്തി. രണ്ടു രാത്രിയാണ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടത്. രാത്രി ശരാശരി 7 മണിക്കൂര്‍ ഉറങ്ങിയവരും പരമാവധി നാലര മണിക്കൂര്‍ മാത്രം ഉറക്കം ലഭിച്ചവരും!
ഉറക്കം കുറഞ്ഞവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇത് പ്രതിഫലിച്ചതായി ക്രിസന്‍ പറയുന്നു. ഇവരുടെ ദേഷ്യം എത്രത്തോളം ഉയരുമെന്ന് അളക്കുകയായിരുന്നു അടുത്ത ഘട്ടം. ലാബില്‍ പ്രത്യേകം തയ്യാറാക്കിയ ശബ്ദസംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇവരുടെ സ്വാഭാവിക അവസ്ഥയെ പരമാവധി പ്രകോപിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം.
പ്രതീക്ഷിച്ചതുപോലെ ഉറക്കം കുറഞ്ഞവര്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്തതായി ക്രിസന്റെ സാക്ഷ്യം! അരോചകമായ ശബ്ദവും ഉറക്കക്കുറവിനൊപ്പം ഇവരെ കൂടുതല്‍ അസ്വസ്ഥരാക്കുകയാണ് ചെയ്തത്.
ഉറക്കക്കുറവ് നെഗറ്റീവ് എനര്‍ജി ശരീരത്തില്‍ നിറയാന്‍ കാരണമാകും. കടുത്ത ദേഷ്യവും, ഉറക്കക്കുറവ്, ഉത്ക്കണ്ഠ, വിഷാദം, ഊര്‍ജമില്ലായ്മ,സന്തോഷമില്ലാത്ത അവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ തുടര്‍ന്ന് ഉണ്ടാകും.
Leave a Comment