നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കാൻസർ ഉണ്ടാകുന്നത് കോശങ്ങളിലെ ജീനുകളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ കേടുപാടുകളോ ഉണ്ടാകുമ്പോഴാണ്. ഇത് കോശങ്ങളുടെ സാധാരണ ഗതിയിലുള്ള പ്രവർത്തത്തെ സാരമായി ബാധിക്കുന്നു. അതുകൊണ്ടാണ് ക്യാൻസർ രോഗികളിലെല്ലാം ഒരേ രീതിയിലുള്ള ചികിത്സ സാധ്യമാകുന്നത്. കാൻസർ തുടക്കത്തിലെ തന്നെ തിരിച്ചറിയുകയും ശരിയായ ചികിത്സാരീതി പിന്തുടരുകയും, ചെയ്താൽ രോഗം മാറുകയും ദീർഘകാലം ജീവിക്കാൻ കഴിയുകയും ചെയ്യും.” റേഡിയേഷൻ ആൻഡ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബി എസ് അജയ്കുമാർ പറയുന്നു.
“രോഗിയുടെ ജനിതക ഘടനയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുക എന്നതാണ് ആദ്യ പടി. ഇതിലൂടെ ക്യാൻസറിനുള്ള ചികിത്സകളോട് രോഗി എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കുകയു ചെയ്യുകയും തുടർന്ന് ചികിത്സകൾ അൽപ്പം കൂടി വേഗത്തിലും ക്രമത്തിലും മുന്നോട്ട് പോകുന്നു.” ജീനോമിക്സിൻ്റെ കേസുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടർ പറയുന്നു. how gene therapy can stop growth of cancer cells
ക്യാൻസറിനുള്ള കൃത്യമായ ചികിത്സ എന്താണ്?
ഓരോ രോഗിയുടെയും വ്യക്തിഗത സവിശേഷതകളെക്കുറിച്ച് പഠിച്ച് അതിനനുസരിച്ചുള്ള ക്യാൻസർ ചികിത്സ ക്രമീകരിക്കുന്നത് രോഗത്തെ പ്രതിരോധിക്കുന്നതിന് കൂടുതൽ സഹായകമാകുന്നു. ഈ രീതി അനുസരിച്ച് ഓരോ വ്യക്തികളിലെയും ജനിതക ഘടനയിലെ വ്യത്യാസമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇത് പരമ്പരാഗത ചികിത്സകളേക്കാൾ കൂടുതൽ ഫലപ്രദമാണെങ്കിലും ചില പാർശ്വഫലങ്ങളുമുണ്ട്. ക്യാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന നിർദ്ദിഷ്ട ജനിതക പ്രശ്നത്തെ മനസിലാക്കി അതിനുള്ള ഫലപ്രദമായ ചികിത്സാരീതികൾ പ്രാവർത്തികമാക്കുക, കൃത്യസമയത്ത് രോഗിക്ക് ചികിത്സ നൽകുക എന്നതൊക്കെയാണ് ഇതിന്റെ ലക്ഷ്യം. ഈ ചികിത്സാരീതികളെ പ്രിസിഷൻ ചികിത്സ, അല്ലെങ്കിൽ ജീൻ തെറാപ്പി എന്ന് പറയുന്നു. how gene therapy can stop growth of cancer cells
ജീനോമിക്സ് എങ്ങനെയാണ് വ്യക്തിഗത പ്രവർത്തനം സാധ്യമാക്കുന്നത്?
ഒരു വ്യക്തിയുടെ ജീനുകളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സമഗ്രമായ പഠനമാണ് ജീനോമിക്സ്. കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്ന ജനിതകമാറ്റങ്ങളും വ്യതിയാനങ്ങളും തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. നിർദ്ദിഷ്‌ട മ്യൂട്ടേഷനുകൾ മനസ്സിലാക്കുകയും, സാധാരണ കോശങ്ങളെ ഹാനികരമായി ബാധിക്കുകയും ചെയ്യുമ്പോൾ തന്നെ ക്യാൻസർ പടർത്തുന്ന ജീനുകളെ നേരിട്ട് ടാർഗെറ്റുചെയ്യുന്ന തെറാപ്പികളിലൂടെ കൂടുതൽ കൃത്യമായ ചികിത്സയ്ക്ക് അവസരമുണ്ടാകുന്നു.
ക്യാൻസറിന് കാരണമാകുന്ന ജനിതക മാറ്റങ്ങൾ തിരിച്ചറിയാൻ ജീനോമിക്‌സിന് എങ്ങനെ കഴിയും?
മ്യൂട്ടേഷനുകൾ, കോശങ്ങളുടെ നശീകരണം, അല്ലെങ്കിൽ നിർദ്ദിഷ്ട ജീനുകളിലെ അധികരണം പോലുള്ള ജനിതക മാറ്റങ്ങളാണ് ക്യാൻസറിന്റെ കാരണം. കാൻസർ വ്യാപനവുമായി ബന്ധപ്പെട്ട മ്യൂട്ടേഷനുകൾ കൃത്യമായി കണ്ടെത്തുന്നതിന് ട്യൂമറിൻ്റെ ഡിഎൻഎ പരിശോധിക്കാനും സാധാരണ ഡിഎൻഎയുമായി താരതമ്യം ചെയ്യാനും ജീനോമിക് വിശകലനം നമ്മെ പ്രാപ്തരാക്കുന്നു. ഈ ജനിതക മാറ്റങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നമുക്ക് അവയെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നു. ഉദാഹരണത്തിന്, EGFR (എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ) അല്ലെങ്കിൽ ALK (അനാപ്ലാസ്റ്റിക് ലിംഫോമ കൈനസ്) ജീനിലെ മ്യൂട്ടേഷനുകൾ, EGFR ടൈറോസിൻ കൈനസ് ഇൻഹിബിറ്ററുകൾ അല്ലെങ്കിൽ ALK ഇൻഹിബിറ്ററുകൾ പോലുള്ള ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയും.
ജീനോമിക്‌സ് കാൻസർ ചികിത്സ പ്രാവർത്തികമാകുന്നത് എങ്ങനെ??
കാൻസർ കോശങ്ങൾക്ക് ബാധിക്കുന്ന ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയാനും ചില മരുന്നുകൾ നൽകാൻ ജീനോമിക്സ് സഹായിക്കുന്നു. ക്യാൻസറിന് കാരണമാകുന്ന പ്രോട്ടീനുകളെ ലക്ഷ്യമിട്ടുള്ള ചികിത്സകൾ നടത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജീനോമിക്സ്. ജനിതക തലത്തിൽ ഒരു രോഗിയുടെ ട്യൂമർ പ്രൊഫൈൽ ചെയ്യുന്നതിലൂടെ ക്യാൻസറിൻ്റെ മ്യൂട്ടേഷനുകളെ നേരിട്ട് മനസിലാക്കി ചികിത്സിക്കുന്നതിന് സഹായിക്കുന്നു. ഇത് ഇപ്പോൾ കാൻസറിന് ഉപയോഗിക്കുന്ന മരുന്നുകളെക്കാൾ രോഗിയെ കൂടുതൽ ഫലപ്രദമായി ചികിത്സിക്കുന്നതിനും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിനും സഹായിക്കുന്നു.
കാൻസർ സാധ്യത മുൻകൂട്ടി മനസിലാക്കാൻ ജീനോമിക്സിന് കഴിയുമോ?
ഒരു വ്യക്തിക്ക് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പാരമ്പര്യ മ്യൂട്ടേഷനുകൾ ജീനോമിക് പരിശോധനയിലൂടെ കണ്ടെത്താനാകും. ഉദാഹരണത്തിന്, BRCA1, BRCA2 ജീനുകളിലെ മ്യൂട്ടേഷനുകൾ സ്തന, അണ്ഡാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മ്യൂട്ടേഷദ്യതയനുകൾ നേരത്തേ തിരിച്ചറിയുന്നത്, ആവശ്യമെങ്കിൽ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള മുൻകരുതലിനും പ്രതിരോധ നടപടികൾക്കും സാധ്യതയൊരുക്കുന്നു.
പരിമിതികൾ
ജീനോമിക്സിന്റെ പ്രവർത്തനക്ഷമതയിൽ ആർക്കും തന്നെ സംശയമൊന്നുമില്ല. എന്നാൽ ഇതിന്റെ ചെലവ് വളരെ കൂടുതലാണ്. പ്രാരംഭ നിക്ഷേപത്തിലല്ല, റീജൻ്റ് ചെലവിലാണ് പ്രശ്നം. ഇൻ-ഹൗസ് റിയാക്ടറുകൾ ഉപയോഗിച്ച് ചില പഠനങ്ങൾ ഇപ്പോഴും നടക്കുകയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 10,000 രൂപയിൽ കുറവ് മാത്രം ചെലവ് വരുന്ന ചികിത്സയായി മാറും.
Content summary; health wellness breakthrough cancer treatment how gene therapy can stop growth of cancer cells.