UPDATES

ഹൃദയം തകര്‍ന്ന് ഇന്ത്യ; വിനേഷ് ഫോഗട്ടിന് അയോഗ്യത

ഭാര പരിശോധനയില്‍ പരാജയപ്പെട്ടു

                       

ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സില്‍ അയോഗ്യതയെന്ന് റിപ്പോര്‍ട്ട്. 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ മല്‍സരിച്ച വിനേഷിന് വെല്ലുവിളിയായത് സ്വന്തം ഭാരമാണ്. മല്‍സര യോഗ്യതയില്‍ പറയുന്നതിനേക്കാള്‍ 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  മത്സര നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ വന്നാല്‍ ഫോഗട്ടിന് ഒരു മെഡലിന് പോലും യോഗ്യതയുണ്ടാവില്ലെന്നാണ്.

ചൊവ്വാഴ്ചത്തെ മത്സര സമയത്ത് ഫോഗട്ടിന് അനുവദിക്കപ്പെട്ട ഭാരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടം അനുസരിച്ച്, മത്സരത്തിന്റെ രണ്ടാം ദിവസവും ഗുസ്തിക്കാര്‍ അവരുടെ അതേ ഭാര ത്തില്‍ തന്നെ തുടരണം. ഇതാണ് ഫോഗട്ടിന് തിരിച്ചടിയായത്.മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധ്യമായതെല്ലാം ഫോഗട്ട് ചെയ്തിരുന്നു. ഇന്നലെ ഉറങ്ങിയില്ല. ജോഗിംഗ് മുതല്‍ സ്‌കിപ്പിംഗും സൈക്കിളിംഗും വരെ ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ വീഴ്ത്തിയാണ് ഫോഗട്ടിന്റെ നേട്ടം. രാജ്യത്ത് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും അവര്‍ക്ക് സ്വന്തമായി.  പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തി അമ്പരിപ്പിച്ചിരുന്നു അവര്‍. യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയാണ് ക്വാര്‍ട്ടറില്‍ മറികടന്നത്.

 

English Summary: Heartbreak! Vinesh Phogat likely to be disqualified, to miss Paris Olympic medal

 

Share on

മറ്റുവാര്‍ത്തകള്‍