February 14, 2025 |
Share on

ഹൃദയഭേദകം, ഇങ്ങനെയൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയിരുന്നില്ല; പ്രീതി സിന്റ

ലോസ് ഏഞ്ചൽസിൽ ഭയവും അനിശ്ചിതത്വവും നിലനിൽക്കുകയാണ്

താനും കുടുംബവും ലോസ് ഏഞ്ചൽസിൽ സുരക്ഷിതരാണെന്നും കാട്ടുതീയിൽ എല്ലാം നഷ്ടപ്പെട്ടവരെ ഓർത്ത് ദുഖമുണ്ടെന്നും ബോളിവുഡ് നടി പ്രീതി സിന്റ. യുഎസിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധി പേർ മരിക്കുകയും ഹോളിവുഡ് താരങ്ങളടക്കം നിരവധി പേർക്ക് പ്രദേശത്ത് നിന്നും പലായനം ചെയ്യേണ്ടതായും വന്നു. ലോസ് ഏഞ്ചൽസിലെ ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ​ഗുഡ് ഇനഫിനെ വിവാഹം കഴിച്ച ശേഷം യുഎസിലായിരുന്നു പ്രീതി സിന്റയുടെ താമസം. los angeles wildfire

ലോസ് ഏഞ്ചൽസിലെ എന്റെ അയൽപക്കങ്ങളിൽ കാട്ടുതീ നാശംവിതക്കുന്ന ഒരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രദേശത്തുനിന്ന് മാറിതാമസിക്കുകയാണ്. അവർ ജാ​ഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ ലോസ് ഏഞ്ചൽസിൽ ഭയവും അനിശ്ചിതത്വവും നിലനിൽക്കുകയാണ്.

കൊച്ചുകുട്ടികളെക്കുറിച്ചും പ്രായമായവരെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. ചുറ്റും സംഭവിച്ച നാശനഷ്ടങ്ങള്‍ കാണുന്നത് ഹൃദയഭേദകമാണ്. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്, അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഈ തീപിടുത്തത്തിൽ കുടിയിറക്കപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും ഒപ്പം എന്‍റെ പ്രാര്‍ത്ഥനയുണ്ട്. കാറ്റ് ഉടൻ ശമിക്കുമെന്നും തീ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ സഹായിക്കുന്ന അഗ്നിശമനസേനയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക, പ്രീതി സിന്റ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ലോസ് ഏഞ്ചൽസിലെ അനിശ്ചിതാവസ്ഥയെക്കുറിച്ച് മറ്റ് താരങ്ങളും സോഷ്യൽ മീഡിയയിൽ ആശങ്ക അറിയിച്ചു. ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടിക്കുമൊപ്പം ലോസ് ഏഞ്ചൽസിൽ കഴിയുന്ന നടി പ്രിയങ്ക ചോപ്ര കാട്ടുതീയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ലോസ് ഏഞ്ചൽസിലെ എല്ലാവരെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. നമുക്കെല്ലാവർക്കും സുരക്ഷിതരായിരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രിയങ്ക ചോപ്ര തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഫയർ ആന്റ് സേഫ്റ്റി അം​ഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

ബോളിവു‍ഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല. അഞ്ച് മിനിറ്റ് മുമ്പാണ് ഞങ്ങൾക്ക് വീട് ഒഴിയാന്‍ നിര്‍ദേശം ലഭിച്ചത്. ഞാൻ എന്‍റെ എല്ലാ സാധനങ്ങളും വേഗത്തിൽ പായ്ക്ക് ചെയ്യുകയാണ്. ഇവിടെ നിന്നും ഞങ്ങൾ മാറിതാമസിക്കുകയാണ്. എയർപോർട്ടിന് അടുത്താണ് ഞാൻ കഴിയാൻ ഉദ്ദേശിച്ചിരിക്കുന്നത്. കാരണം എനിക്ക് ഇന്ന് ഒരു ഫ്ലൈറ്റ് ഉണ്ട്. എനിക്ക് അതിൽ കയറാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് റദ്ദാക്കപ്പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഇതിന് മുൻപ് ഇത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നും നോറ ഫത്തേഹി കുറിച്ചു. los angeles wildfire

Content Summary: Heartbreaking, never expected to witness such a tragedy, Preity Zinta about los angeles fire
Preity Zinta los angeles wildfire priyanka chopra nickjonas 

×