ഹേമ കമ്മിറ്റി റിപ്പോർട്ട്‌; പുതിയ കാൽവെയ്പ്പും, പ്രതീക്ഷയും

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ മലയാള സിനിമയെയും, പ്രേക്ഷരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റിപ്പോർട്ടിലെ വസ്തുതകൾ

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത് 2018 ലാണ്. നീണ്ട വർഷങ്ങ്ൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. കമ്മീഷന്റെ തന്നെ വാക്കുകൾ കടമെടുത്താൽ പുറത്തുവന്നിരിക്കുന്നത് താരകാശത്തിന്റെ നിഗൂഢതകളാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ മലയാള സിനിമയെയും, പ്രേക്ഷരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റിപ്പോർട്ടിലെ വസ്തുതകൾ. 233 പേജുള്ള റിപ്പോർട്ടിലൂടെ സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമാണ് വെളിപ്പെടുന്നത്.
സിനിമ കഥകളെ വെല്ലുന്ന തിരകഥയാണ് അണിയറയിൽ നടന്നിരുന്നത്. ഹേമ കമ്മിറ്റിയിൽ എന്തൊക്കെയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. Hema Commission Report hopes to Malayalam Film Industry

സ്ത്രീകൾക്കെതിരെയുള്ള ചൂഷണം

സ്ത്രീകൾ നേരിടുന്നത് കടുത്ത വിവേചനമെന്ന് ഹേമ കമ്മിറ്റ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ നിമയിലെ സ്ത്രീകൾ മാതാപിതാക്കൾക്കൊപ്പമല്ലാതെ ഒറ്റക്ക് ഷൂട്ടിങ് സെറ്റിലേക്ക് പോകാൻ ഭയപ്പെടുന്നെന്ന് ഞെട്ടിക്കുന്ന കണ്ടെത്തുലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. നടിമാരെയും ജൂനിയർ ആർട്ടിസ്റ്റുകളെയും പ്രായപൂർത്തിയാകാത്ത കുട്ടികളും ചൂഷണത്തിനിരയാകുകയാണ്. കൂടാതെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, വഴങ്ങിയാൽ മാത്രമേ അവസരം നൽകുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.വസ്ത്രം മാറുന്ന മുറികളും, ശൗചാലയവും ഇല്ല, സ്ത്രീകൾക്കെതിരെ സിനിമയിൽ കൃത്യമായ അവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് കമ്മീഷൻ. മൂത്രമൊഴിക്കുന്നതിനും മറ്റുമായി കുറ്റിച്ചെടികളുടേയും മരങ്ങളുടേയും മറവാണ് നടിമാർ ഉപയോഗിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ സിനിമയിലേക്ക് വരുന്നത് പണത്തിനു വേണ്ടിയാണെന്നും അവർ പണത്തിനു വേണ്ടി എന്തും അടിയറ വെക്കുമെന്നുമുള്ള സാമൂഹിക ബോധം നിലനിൽക്കുന്നുണ്ട്.

വലിയ പ്രതിഫലം വാങ്ങുന്ന നടിമാർക്ക് മാത്രമാണ് കാരവൻ പോലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയുള്ളൂ. ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കൃത്യമായ സമയം ഇല്ലാത്തതുകൊണ്ട് തന്നെ രാത്രയും പകലും ജോലി എടുക്കേണ്ടതായി വരുന്നുണ്ട്. ഇവർക്ക് വിശ്രമിക്കാനോ ഉറങ്ങാനോ മതിയായ സൗകര്യങ്ങളും ഒരുക്കി നൽകാറില്ല. സിനിമയിൽ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമം സഹപ്രവർത്തകരോട് പോലും തുറന്ന് പറയാൻ ചിലർ പേടിക്കുന്നുണ്ട്. തുറന്നു പറഞ്ഞാൽ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുമെന്ന ഭയമാണ് ഇവരെ ഭരിക്കുന്നത്, അതിനുപരിയായി ശക്തരായ പുരുഷന്മാർ ഇവർക്കെതിരെ ഒന്നിച്ചു നിലകൊള്ളാൻ പോലും മടിക്കില്ലെന്നും പറയുന്നു. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീയുടേയും, കുടുംബത്തിന്റെയും ജീവന് പോലും ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. സിനിമയിൽ എത്തിപ്പെടുന്ന സ്ത്രീ പ്രൊഡക്ഷൻ കോൺട്രോളറിൽ നിന്ന് തുടങ്ങി ചൂഷങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. തങ്ങൾക്ക് താത്പര്യമുള്ളവർക്ക് മാത്രം അവസരം നൽകുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ, കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് തുടങ്ങിയ പദങ്ങൾക്ക് തയ്യറാവത്തവരെ മീ-ടു പേഴ്സൺ എന്നാണ് വിളിക്കുന്നത്. കൂടാതെ ഇവർക്ക് അവസരങ്ങൾ നിഷേധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഐസിസി പോലുള്ള കമ്മിറ്റികൾ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ വളരെ പരിമിതമായാണ് അഭിസംബോധന ചെയ്യുന്നത്, അധികാരം ചില കൈകളിൽ ഒതുങ്ങുന്നതാണ് അതിനു പിന്നിലുള്ള ഘടകം.

സിനിമ മാഫിയ

മലയാളസിനിമ ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തിലാണെന്ന് റിപ്പോർട്ടിയോൾ പറയുന്നു. അതിൽ സിനിമ സംവിധായകരും നടന്മാരും പ്രൊഡ്യൂസേഴ്‌സും ഉൾപ്പെടുന്നു. ‘മാഫിയ ‘ എന്ന് വിശേഷിപ്പിക്കുന്ന ഇവർ തങ്ങൾക്കെതിരെ സംസാരിക്കുന്നവരുടെ സിനിമ ജീവിതം ഇല്ലതാക്കാൻ ശ്രമിക്കും. മലയാളത്തിലെ മുൻ നിര നടന്മാരും ഈ മാഫിയയിൽ അംഗമാണ്. ബാൻ ഇൻ സിനിമ’ എന്ന പേരിൽ സിനിമയിലെ ശക്തമായ ലോബികളുള്ളതായും പറയുന്നു. സ്ത്രീകളോ പുരുഷന്മാരോ ഈ പവർ ഗ്രൂപ്പിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ ധൈര്യപ്പെടുന്നില്ല. അങ്ങനെ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവർ മലയാള സിനിമയിൽ നിന്ന് തുടച്ചു നീക്കപ്പെടുന്നു

ഒരു പ്രമുഖ നടൻ നയിക്കുന്ന മാഫിയ സംഘവും 15 അംഗ പവർ ഗ്രൂപ്പുകളും മലയാള സിനിമയെ അടക്കി ഭരിക്കുന്നതായാണ് കമ്മിറ്റി റിപ്പോർട്ട്. തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായി മറ്റുള്ളവരെ പുറത്താക്കികൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ നടപടികളും ഇവർ സ്വീകരിക്കുന്നുണ്ട്. ഒരാൾക്ക് ഇഷ്ടക്കേട് തോന്നിയ വ്യക്തിയെ പുറത്താക്കുന്നതിന് മറ്റുള്ളവരും ഒപ്പം നിൽക്കും. 2 വർഷത്തോളം സിനിമയിൽ നിന്ന് അകാരണമായി വിലക്കിയതായും, 20 ലക്ഷം പിഴ ആവശ്യപ്പെട്ടെന്നും പ്രമുഖ നടൻ മൊഴി നൽകിയിട്ടുണ്ട്. ഇത്തരം പുറത്താക്കലുകൾ പലരെയും ഇവർക്കെതിരെ സംസാരിക്കുന്നതിൽ നിന്ന് തടയുന്നുണ്ട്. ഈ വിലക്കുകളെ കുറിച്ച് സ്ത്രീകളെക്കാൾ സംസാരിച്ചത് പുരുഷമാരാണ്, പല വിവേചനപരമായ നടപടികളും സ്ത്രീകളും പുരുഷന്മാരും നേരിടേണ്ടി വരുന്നു. നിയമവിരുദ്ധ വിലക്കുകൾക്ക് രേഖകൾ ഇല്ലാത്തതിനാൽ തന്നെ കോടതിയെയോ സർക്കാർ സംവിധാനങ്ങളെയോ സമീപിക്കാൻ കഴിയില്ല.

പുതിയ പ്രതീക്ഷകൾ

സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാനായാണ് സർക്കാർ, ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത്. സ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. ഒന്നര വർഷത്തിന് ശേഷമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രതിസന്ധികൾ ഒരുമിച്ച് അഭിസംബോധന ചെയ്തിട്ടുള്ള റിപോർട്ടിൽ പുതിയ പ്രതീക്ഷകളാണ് ഉണ്ടായിരിക്കുന്നത്. wcc യുടെ

Content summary; Hema Commission Report Brings New Hope to Malayalam Film Industry    Hema Commission Report hopes to Malayalam Film Industry

This post was last modified on August 20, 2024 6:11 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment