സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. നിഗൂഢതകൾ നിറഞ്ഞ തരാകാശത്തെ പുതിയ വെളിപ്പെടുത്തലുകളാണ് ആഗസ്റ്റ് 19 ന് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. the sky is full of mysteries എന്ന വാചകങ്ങളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളും ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടിരിക്കുന്നത്. Hema Commission report
49-ാം പേജിലെ 96-ാം പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംവിധായകരും നിർമ്മാതാക്കളും നടികളെ നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകളാണ് നൽകുക. അവസരം വേണമെങ്കിൽ മുറി തുറന്നുകൊടുക്കണമെന്ന പരാമർശങ്ങളും ഉണ്ട്. മലയാള സിനിമയിൽ പ്രഭലമായ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നിട്ടും യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
വസ്ത്രം മാറുന്ന മുറികളും, ശൗചാലയവും ഇല്ല, സ്ത്രീകൾക്കെതിരെ സിനിമയിൽ കൃത്യമായ അവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് കമ്മീഷൻ. സിനിമ വ്യവസായത്തിലെ എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കാൻ കഴിയില്ലെങ്കിലും കമീഷന് മുൻപാകെ മൊഴി നൽകിയ സ്ത്രീകൾ തങ്ങൾ പലപ്പോഴും ലൈംഗീക അസമത്വങ്ങൾക്ക് ഇരയാകാറുണ്ടെന്ന് പറയുന്നു. ചിത്രീകരണത്തിനിടെ, സ്ത്രീകളുടെ സൗകര്യത്തിനും കൂടി പ്രാധാന്യം നൽകുന്ന ചില സംവിധയകരും, സിനിമാട്ടോഗ്രാഫേഴ്സിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്.
സിനിമയിൽ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമം സഹപ്രവർത്തകരോട് പോലും തുറന്ന് പറയാൻ ചിലർ പേടിക്കുന്നുണ്ട്. തുറന്നു പറഞ്ഞാൽ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുമെന്ന ഭയമാണ് ഇവരെ ഭരിക്കുന്നത്, അതിനുപരിയായി ശക്തരായ പുരുഷന്മാർ ഇവർക്കെതിരെ ഒന്നിച്ചു നിലകൊള്ളാൻ പോലും മടിക്കില്ലെന്നും പറയുന്നു. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീയുടേയും, കുടുംബത്തിന്റെയും ജീവന് പോലും ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
സിനിമ വ്യവസായം ആരംഭിച്ചത് മുതൽ സ്ത്രീകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുവരുന്നതായി റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പരാതികൾ കേൾക്കാനും, പരിഹരിക്കാൻ ഇവിടെ ഒരു സംവിധാനം ഇല്ലാത്തത് പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നതായി കമീഷനോട് സംസാരിച്ച പേര് വെളിപ്പെടുത്താതെ പഴയകാല നടൻ പറയുന്നു. ലൈംഗിക അതിക്രമ പരാതി നേരിടുന്ന നടന്മാരെയോ, സംവിധായകരെയോ അവരുടെ താര മൂല്യം കൂടുതലാണെങ്കിൽ നിർമ്മാതാക്കൾ തഴയില്ല. നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം സിനിമ ബിസിനസ്സ് ആണ്. സിനിമയിൽ എത്തിപ്പെടുന്ന സ്ത്രീ പ്രൊഡക്ഷൻ കോൺട്രോളറിൽ നിന്ന് തുടങ്ങി ചൂഷങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്.
Content summary; Hema Commission report released after 5-year-long wait