June 14, 2026 |
Share on

മരിച്ച കുട്ടിയുടെ അച്ഛന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചിട്ടില്ല എന്ന് ഹേമാമാലിനി

അഴിമുഖം പ്രതിനിധി മരിച്ച രണ്ടു വയസ്സുകാരിയുടെ അച്ഛന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമാമാലിനിയുടെ ട്വീറ്റ്. “ഹേമാ മാലിനിയെ കൊണ്ടു പോയ വാഹനത്തില്‍ തന്നെ കുട്ടിയെ കൊണ്ടുപോയിരുന്നെങ്കില്‍ അവള്‍ രക്ഷപ്പെടുമായിരുന്നു” എന്ന് അപകടത്തില്‍ മരിച്ച സോനം എന്ന കുട്ടിയുടെ പിതാവ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടിയുടെ പ്രതികരണം. നടിയുടെ വാഹനം രാജസ്ഥാനിലെ ലാല്‍സോട്ട് ബൈപാസ്സില്‍ വച്ച് ആള്‍ട്ടോയുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു വയസ്സുകാരി മരിക്കുകയും ചെയ്ത സംഭവത്തില്‍ നടിയുടെ ഡ്രൈവര്ക്കെതിരെ കേസ് ചാര്‍ജ്ജു […]

അഴിമുഖം പ്രതിനിധി

മരിച്ച രണ്ടു വയസ്സുകാരിയുടെ അച്ഛന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമാമാലിനിയുടെ ട്വീറ്റ്. “ഹേമാ മാലിനിയെ കൊണ്ടു പോയ വാഹനത്തില്‍ തന്നെ കുട്ടിയെ കൊണ്ടുപോയിരുന്നെങ്കില്‍ അവള്‍ രക്ഷപ്പെടുമായിരുന്നു” എന്ന് അപകടത്തില്‍ മരിച്ച സോനം എന്ന കുട്ടിയുടെ പിതാവ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടിയുടെ പ്രതികരണം.

നടിയുടെ വാഹനം രാജസ്ഥാനിലെ ലാല്‍സോട്ട് ബൈപാസ്സില്‍ വച്ച് ആള്‍ട്ടോയുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു വയസ്സുകാരി മരിക്കുകയും ചെയ്ത സംഭവത്തില്‍ നടിയുടെ ഡ്രൈവര്ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിരുന്നു. അറസ്റ്റ് ചെയ്തുവെങ്കിലും ഇയാളെ വിട്ടയച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ സെലിബ്രിറ്റിയായ ഹേമാ മാലിനിയെ മാത്രം ആശുപത്രിയിലെത്തിക്കാന്‍ പോലീസും മറ്റുള്ളവരും കാട്ടിയ ധൃതിയും വിമര്‍ശനമേറ്റ് വാങ്ങിയിരുന്നു. ഗുരുതരമല്ലാത്ത പരിക്കുകളുമായി ഹേമാ മാലിനിയെഉടന്‍ തന്നെ ജയ്‌പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.   

Tags:

Leave a Reply

Your email address will not be published. Required fields are marked *

×