December 13, 2024 |
Share on

ഹമാസ് അല്ല ഹിസ്ബുള്ള; ഈ ആക്രമണത്തിന് ഇസ്രയേൽ നൽകേണ്ടി വരുന്ന വില വലുതായിരിക്കും

ലബനീസ് സമൂഹമായി ഇഴുകിചേർന്ന കുറച്ച് കൂടി പരിഷ്‌കൃതമായ രാഷ്ട്രീയ-സൈനിക രൂപമാണ് ഹിസ്ബുള്ള

ഹമാസിനൊപ്പം ഹിസ്ബുള്ളയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ നടുവിലേയ്ക്ക് എത്തുമ്പോൾ മുൻപുള്ളതിലേയ്ക്കാൾ തീവ്രമായ പ്രതിസന്ധികളിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന ആശങ്കയാണ് ഉയരുന്നത്. Hezbollah is not Hamas

ഇസ്രയേലിനോടുള്ള ശത്രുതയുടെ അടിസ്ഥാനത്തിൽ പലപ്പോഴും ഈ രണ്ട് സംഘങ്ങളേയും ഒരേ പോലെയാണ് വിലയിരുത്താറുള്ളതെങ്കിലും ഇരുകൂട്ടരുടേയും പ്രവർത്തന രീതിയും പ്രശ്ങ്ങളിലുള്ള ഇടപെടലും തികച്ചും വ്യത്യസ്തമാണ്. ഹിസ്ബുള്ളയുമായുള്ള വലിയ സംഘർഷത്തിലേയ്ക്ക് നീങ്ങുന്നത് വഴി ഇസ്രായേൽ നേരിടാൻ പോകുന്നത് കനത്ത പ്രത്യാഘാതങ്ങളായിരിക്കും എന്നതറിയണമെങ്കിൽ ഈ വ്യത്യാസം മനസിലാക്കേണ്ടത് പ്രധാനമാണ്.

ഹമാസുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വിഭിന്നമായ രീതിയിലാണ് ഹിസ്ബുള്ള പ്രവർത്തിക്കുന്നത്. ലബനീസ് സമൂഹമായി ഇഴുകിചേർന്ന കുറച്ച് കൂടി പരിഷ്‌കൃതമായ രാഷ്ട്രീയ-സൈനിക രൂപമാണ് ഹിസ്ബുള്ള. അതിനെ ഒരു തീവ്രവാദ സംഘടന എന്ന രീതിയിൽ മനസിലാക്കരുത്. ലബനീസ് പാർല്യമെന്റിൽ ഹിസ്ബുള്ളയ്ക്ക് വ്യക്തമായ രാഷ്ട്രീയ പ്രാതിനിധ്യമുണ്ട് എന്ന് മാത്രമല്ല, തെക്കൻ ലെബനീസിന്റെ നിയന്ത്രണമുള്ള ഇവർ ഒരു സൈനിക ശക്തിയായി മാത്രമല്ല അവിടെ പ്രർത്തിക്കുന്നത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെയെല്ലാം നൽകുന്ന, ലബനീസ് പൗരസമൂഹവുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടന കൂടിയാണ് അവർ. ഇവരുടെ ഈ ഇരട്ട മുഖവും ജനങ്ങളിൽ നിന്നുള്ള നിർലോഭമായ പിന്തുണയും അവരെ അതീവ പ്രബലരായ എതിരാളികളാക്കി മാറ്റുന്നു. 30000 വരെ 50000 വരെ പോരാളികളും ഒന്നരലക്ഷത്തിന് മുകളിൽ മിസൈലുകളും റോക്കറ്റുകളും ഉള്ള സേനയാണ് ഹിസ്ബുള്ളിയെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസാകട്ടെ അധികാരത്തിനും സ്വാധീനത്തിനും കൂടുതലായും ആശ്രയിക്കുന്നത് അവരുടെ സൈനിക ശേഷിയെ തന്നെയാണ്. അവരും സാമൂഹ്യസേവനങ്ങൾ നൽകുന്നുണ്ടെങ്കിലും ഇസ്രയേലുമായി തുടരുന്ന സംഘർഷത്തിനെ തുടർന്ന് അവർ സൃഷ്ടിക്കുന്ന വിലക്കുകളും തടസങ്ങളും കാരണം ഈ സേവനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിപ്പെടാതെ നിയന്ത്രിക്കപ്പെടുന്നു. ഹിസ്ബുള്ളക്ക് മുന്നേറ്റമുള്ള ലബനീസ് രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ ഗസയിലെ ബലതന്ത്രത്തിൽ നിന്ന് തികച്ചും വിഭിന്നമാണ്. ഹിസ്ബുള്ളയ്ക്ക് വിശാലമായ സൈനിക ശേഷിയുണ്ട്. തികച്ചും നൂതനമായ ആയുധങ്ങളും സമഗ്രമായ പരിശീലനവും ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഖ്യങ്ങളും എല്ലാം ഇതിൽ പെടുന്നു. ഇറാനാണ് ഹിസ്ബുള്ളയെ എത്രയോ കാലമായി ആയുധ-സാമ്പത്തിക പിന്തുണ നൽകുന്നത്.

ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെയുള്ള ഒരു സംഘർഷം കത്തിയാളുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ തികച്ചും ഗുരുതരമായിരിക്കും. ഇസ്രയേൽ നേരിടാൻ പോകുന്നത് ബഹുമുഖ യുദ്ധമായിരിക്കും. അത് ഇസ്രയേലിന്റെ സൈനിക സ്രോതസുകളെ ക്ഷീണിപ്പിക്കുയും യുദ്ധതന്ത്രശേഷിയെ മുമ്പൊരിക്കലും ഇല്ലാത്തവിധം പരീക്ഷിക്കുകയും ചെയ്യും. ഇസ്രയേലിന്റെ എല്ലാ സുപ്രധാന നഗരങ്ങളിലും വന്ന് പതിക്കാവുന്ന ആയിരക്കണക്കിന് മിസൈലുകളാണ് ഹിസ്ബുള്ളയുടെ കൈവശമുള്ളത്. ഇത് ഇസ്രയേൽ പൗരസമൂഹത്തിന് മുകളിൽ ഭീഷണിയായി നിലനിൽക്കും. ഇത്തരമൊരു കടന്നാക്രണം ഉണ്ടാക്കുന്ന മാനസികമായ പ്രത്യാഘാതവും കഠിനമായിരിക്കും. മിസൈൽ ആക്രമണത്തിന്റെ ഭീതിയിൽ ഇസ്രയേൽ പൗരസമൂഹത്തിന് ജീവിക്കേണ്ടി വന്നാൽ അത് സൃഷ്ടിക്കുന്ന വ്യാപകരമായ ഭയപ്പാടും തകരാറുകളും അതികഠിനമാമാകും.

അതിലെല്ലാമുപരി ഹിസ്ബുള്ളയുടെ പ്രതികരണം ഹസാസിനേക്കാൾ കണക്കുകൂട്ടിയും ഏകോപിപ്പിച്ചുള്ളതും ആകും. സൈനിക തന്ത്രജ്ഞതയിലും രാഷ്ട്രീയ ആസൂത്രണങ്ങളിലും ഹിസ്ബുള്ള പ്രകടിപ്പിച്ചിട്ടുള്ള സവിശേഷമായ ശേഷിയാണ് ഹമാസിനില്ലാത്തതും. അഥവാ നിലവിലുള്ള സംഘർഷത്തെ ഊർജ്ജിതമാക്കാൻ ഹിസ്ബുള്ള തീരുമാനിക്കുകയാണെങ്കിൽ അവർ തികച്ചും നൂതനമായ തന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. കഴിയുന്നത്ര നാശം ഇസ്രയേലിനുണ്ടാക്കുക, തങ്ങൾക്കുണ്ടാകുന്ന നഷ്ടം കഴിയുന്നത്ര ലഘൂകരിക്കുക എന്നതാകും അവരുടെ പദ്ധതി. ഇത് കാലങ്ങളോളം നീണ്ടു നിൽക്കുന്ന സംഘർഷത്തിന് വഴിതെളിക്കുന്നതാകും. പൂർണ യുദ്ധമുഖത്തേയ്ക്കിറങ്ങാൻ ഇസ്രയേൽ നിർബന്ധിക്കപ്പെടുന്നതോടെ അവരുടെ വിഭവങ്ങളും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളും പതുക്കെ പതുക്കെ ഇല്ലാതാകും.

ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷത്തിനോടുള്ള അന്തരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണങ്ങളും തികച്ചും വ്യത്യസ്തമാകാം. ഇറാന്റെ ഉറച്ച പിന്തുണ ഹിസ്ബുള്ളയ്ക്കുണ്ട്. മാത്രമല്ല, പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കിക്കൊണ്ട് മറ്റ് പ്രദേശിക ശക്തികളും അവർക്കനുകൂലമായി രംഗത്ത് എത്തിയേക്കാം. യുദ്ധം നടക്കുന്ന പ്രദേശത്തോ ഇരുരാജ്യങ്ങളിലോ മാത്രമല്ല, ഈ പ്രദേശത്തെ ആകെ ബാധിക്കുന്ന ഒരു പ്രതിസന്ധിയായി ഇത് ഉടലെടുക്കും. സിറിയയും ഇറാനും പോലുള്ള രാജ്യങ്ങൾ ഈ പ്രശ്‌നം മുതലെടുക്കുകയും അയൽ ദേശങ്ങളിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥകളെ തകിടം മറിക്കാൻ ശ്രമിക്കുകയും ചെയ്യാം. ഇതാകട്ടെ ഇസ്രയേലിനെ നയതന്ത്രപരമായി കൂടുതൽ ഒറ്റപ്പെടുത്തും.

ഇതുകൂടാതെ, എത്രയൊക്കെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഹിസ്ബുള്ളയോട് ചരിത്രപരമായി സഹിഷ്ണുത പുലർത്തി വരുന്നവരാണ് ലബനീസ് ഭരണാധികാരികൾ. വിദേശ ഭീഷണികളെ നേരിടാൻ ഹിസ്ബുള്ള അനിവാര്യമാണ് എന്നതാണ് അവരുടെ പക്ഷം. സംഘർഷം യുദ്ധമായി പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ ലബസീസ് സർക്കാരും പ്രതിസന്ധിയിലാകും. പൂർണ തോതിലുള്ള യുദ്ധം പ്രദേശിക സംഘർഷങ്ങളെ വഷളാക്കുകയും അതൊരു മനുഷ്യവകാശ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയും ചെയ്യും. ഇത് ലബനീസ് ജനതയെ കടുത്ത അവ്യവസ്ഥയിലേയ്ക്ക് തള്ളിവിടും. ഇസ്രയേലാകട്ടെ ഹിസ്ബുള്ളയോട് മാത്രമായിരിക്കില്ല, ലബനോൺ സമൂഹത്തോട് കൂടിയാകും പോരാടുന്നത്. ഇത് ലബണിലെ പ്രതിസന്ധി അതിരൂക്ഷമാക്കുകയും ലോകവ്യാപകരമായി ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്യും.

ഹിസ്ബുള്ളയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധം സൃഷ്ടിക്കാൻ പോകുന്ന ആഭ്യന്തര അനന്തര ഫലങ്ങളെ കുറിച്ച് കൂടി ഇസ്രയേൽ സർക്കാർ പരിഗണിക്കേണ്ടതാണ്. പൗരസമൂഹത്തിന് ഉണ്ടാകാൻ പോകുന്ന മാനസിക പിരിമുറുക്കം കടുത്ത അസംതൃപ്തിയിലേയ്ക്കും അശാന്തിയിലേയ്ക്കും നയിക്കും. സൈനികർക്കോ പൊതുജനങ്ങൾക്കോ നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നതോടെ സർക്കാർ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വിമർശനങ്ങൾക്ക് വഴിതെളിക്കും. ഇസ്രയേലിന്റെ മുൻ അനുഭവങ്ങൾ പരിശോധിച്ചാൽ നീണ്ടു നിൽക്കുന്ന സംഘർഷങ്ങൾ ഭരണ നേതൃത്വത്തിന്റെ വിശ്വാസ്യതയേയും നേതൃത്വത്തേയും നയങ്ങളേയും ബാധിക്കുമെന്നും പ്രതിപക്ഷത്തെ ശ്ക്തമാക്കുമെന്നും മനസിലാകും.

ഹിസ്ബുള്ളയുമായി വലിയ തോതിലുള്ള ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെങ്കിൽ പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ ആഖ്യാനത്തേയും ബാധിക്കും. പലസ്തീൻ പ്രതിരോധത്തിന്റെ കേന്ദ്രബിന്ദു ഹമാസ് ആണെന്നിരിക്കെ ഹിസ്ബുള്ള ചിത്രത്തിൽ എത്തുന്നതോടെ സങ്കീർണതകളും വർദ്ധിക്കും. എല്ലാത്തിനേയും ലേബൽ ചെയ്യുന്നതിനും കറുപ്പും വെള്ളയുമായി കാണുന്നതിനും ധൃതിപിടിക്കുന്ന ഒരു അന്തരാഷ്ട്ര സമൂഹത്തിന് ബഹുമുഖ മാനങ്ങളുള്ള ഇത്തരമൊരു സംഘർഷത്തിന്റ സങ്കീർണതകൾ പിടികിട്ടണം എന്നില്ല. ഇത് സമാധാന ശ്രമങ്ങളെ കുഴക്കുകയും കൂടുതൽ മോശമായ ധ്രുവീകരണങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യും.

അഥവാ ഹിസ്ബുള്ളയുമായുള്ള യുദ്ധ സാധ്യത ഇസ്രയേലിന് വലിയ വെല്ലുവിളികളാണുയർത്തുക, ഇതാകട്ടെ ഹമാസുമായി നിലവിലുള്ള പ്രതിസന്ധിക്കപ്പുറം പോകുന്നതാണ്. ബഹുമുഖ യുദ്ധത്തിന്റെ പ്രതിസന്ധികൾ, ഹിസ്ബുള്ളയുടെ ആധുനികമായ സൈനിക തന്ത്രങ്ങൾ, വിശാലമായ ഭൗമമേഖല രാഷ്ട്രീയത്തിന്റെ പ്രത്യാഘാതം എന്നിവ സൂചിപ്പിക്കുന്നത് ഇസ്രയേൽ കനത്ത വില നൽകേണ്ടി വരും എന്നത് തന്നെയാണ്. കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വരുമ്പോൾ ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാവരും ചെയ്യാണ്ടേത് നിലവിലുള്ള അസാധാരണവും സവിശേഷവുമായ സാഹചര്യങ്ങൾ മനസിലാക്കി സംഘർഷങ്ങൾ കുറയ്ക്കാനുള്ള മാർഗ്ഗം നോക്കുക എന്നതാണ്. ഈ മേഖലയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടാതിരിക്കാൻ ജാഗ്രതയുണ്ടാകേണ്ടതാണ്. സംഘർഷങ്ങൾ തുടർന്നാൽ നൽകേണ്ട വലിയ വലുതാകുമെന്നുള്ളത് കൊണ്ട് ചർച്ചകൾക്ക് പ്രഥമ പരിഗണന നൽകണം. നിലവിലുള്ള സാഹചര്യത്തിൽ എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല അത്.

content summary; Hezbollah is not Hamas Israel will pay a heavy price for this attack

ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്

More Posts

Follow Author:
Facebook

×