”കോരിച്ചൊരിയുന്ന മഴയിൽ മലമുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു. ചില പ്രത്യേകതകളോടെ ഇത് പൊട്ടുമ്പോൾ മലയിടിഞ്ഞ് പ്രളയം വരുന്നു. ഈ പ്രതിഭാസത്തെ അന്നത്തെ മലയോര കർഷകർ സന്ദർഭത്തിന് അനുയോജ്യമായ വാക്കാൽ ഉരുൾപൊട്ടൽ എന്ന് വിശേഷിപ്പിച്ചു. 1949 ൽ മുവാറ്റുപുഴ കൊടിയത്തൂർ മല പൊട്ടിയൊലിച്ച് വന്ന സംഭവത്തോടെ കേരളത്തിലെ പത്രങ്ങളിലും ആ വാക്ക് ഉപയോഗിച്ച് തുടങ്ങി, അതിന് മുൻപ് ഈ വാക്കിന് അത്ര പ്രചാരണമുണ്ടായിരുന്നില്ല.” കേരളത്തെ ഉരുൾപൊട്ടലുകളെ കുറിച്ച് 1985 ൽ മാധ്യമപ്രവർത്തകൻ സിഐ ഗോപിനാഥ് പറയുന്നത് ഇങ്ങനെയാണ്.landslides in Kerala
എന്നാൽ ഇന്നത്തെ കേരളത്തിൽ ഈ വാക്ക് എത്രത്തോളം പ്രബലമാണെന്ന് കണക്കുകൾ വ്യക്തമാക്കും. 2022 ൽ ഭൂമി ശാസ്ത്ര മന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ 3,782 ഉരുൾപൊട്ടലിൽ 2,239 ഉം ഉണ്ടായത് കേരളത്തിലാണെന്ന് എർത്ത് സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി ജിതേന്ദ്ര സിംഗ് സഭയെ അറിയിച്ചത്. പശ്ചിമഘട്ട മലനിരകളിൽ, പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഗുരുതരമായ വിധം ഉയർന്നതാണ് പല റിപ്പോർട്ടുകളും ചൂണ്ടികാണിക്കുന്നു. കേരളത്തിൻ്റെ കിഴക്കൻ ഭാഗം, പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ഭാഗം, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തങ്ങൾ ഏതൊക്കയെന്ന് പരിശോധിക്കാം.
ആദ്യ ഉരുൾപൊട്ടൽ
ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് കേരളത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യത്തെ വെള്ളപ്പൊക്കം 1881 – ലേതാണ്. കേരളത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ഉരുൾപൊട്ടൽ 1882 ഒക്ടോബർ 4-ന് കോട്ടയത്തെ മേലടുക്കത്ത് സംഭവിച്ചതാണെന്നും ഇതിൽ പരാമർശമുണ്ട്. പിന്നീടങ്ങോട്ട് കേരളത്തിൽ ഉണ്ടായ പല ദുരന്തങ്ങളും പതിവിൽ കൂടുതൽ മഴ ലഭിച്ച കാലത്താണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. വന നശീകരണത്തിന്റെ പങ്കും വിദഗ്ധർ അടക്കം ചൂണ്ടികാണിക്കുന്നുണ്ട്.
2000 മുതൽ 2018 വരെ ഉണ്ടായ അപകടങ്ങൾ
ഇക്കാലയളവുകളിൽ കേരളത്തെ നടുക്കിയ പല ഉരുൾപൊട്ടലുകളും വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. 2001 ൽ തിരുവനന്തപുരത്തെ അമ്പൂരിൽ ഉണ്ടായ ഉരുൾപൊട്ടലിന് സമാനമായി ഇടുക്കി വെണ്ണിയാണി, മാങ്കുളം പോലുള്ള മലഞ്ചെരിവ് പ്രദേശങ്ങളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1977 ജില്ലയിൽ പതിവ് കാഴ്ച്ചയാണ്. അടിമാലി,പെരുവന്താനം തുടങ്ങി അക്കാലങ്ങളിൽ അപകടം തുടർച്ചയാണ്. 2005 ൽ ഗവ.കോളേജ് മൂന്നാറിൽ മലയുടെ അടിഭാഗം വെട്ടിനിരത്തി സ്വാഭാവികനീരൊഴുക്കിനെ തടഞ്ഞത് വലിയ ദുരന്തമാണ് വിളിച്ചുവരുത്തിയത്. 2013 കുഞ്ചിത്തണ്ണി ഉരുൾപൊട്ടലും ഇടുക്കിയെ അപകട സാധ്യത വർധിപ്പിക്കുന്ന സ്ഥലമാക്കി മാറ്റി. 2018 ലെ പ്രളയത്തിന് മുൻപ് തന്നെ മുണ്ടക്കി മുതൽ മാക്കിമല എസ്റ്റേറ്റ് ദുരന്തരം വരെ വയനാട്ടിലും ഉരുൾപൊട്ടൽ തുടർച്ചയാണ്. ചൂരന്മല വീണ്ടും കണ്ണീരാൽ കുതിരുകയാണ്. കോഴിക്കോടും കോട്ടയവും ഉരുൾപൊട്ടൽ പല വർഷങ്ങളിലായി അഭിമുഖീകരിക്കുകയാണ്. സ്വാഭാവിക നീർച്ചാലുകളെ തടസ്സ പ്പെടുത്തിയുള്ള കോണ്ടൂർ ബണ്ടുകളുടെ നിർമാണം മൂലം കോഴിക്കോട് കൂടരഞ്ഞിയിൽ 1991 ൽ ദുരന്തമുണ്ടാകുന്നത്. 2004 ൽ പശുക്കടവും, 2012 ൽ പുല്ലൂരംപാറയും, 2018 ജൂൺ 14 ന് കട്ടിപ്പാറയും കേരളത്തിന്റെ നോവായിരുന്നു.
മഹാപ്രളയവും അതിനുശേഷമുള്ള ഉരുൾപൊട്ടലും
2018 ലെ പ്രളയത്തിൽ നിരവധി പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ അൻപതോളം പേർക്കാണ് ജീവഹാനി സംഭവിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി കേരളത്തിന്റെ പല ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. ആഗസ്റ്റ് 8 ന് ഇടുക്കിയിലെ ഉപ്പുതറയിൽ 10 മരണങ്ങളാണ് ഉണ്ടായത്. ആഗസ്റ്റ് 14 ന് ശക്തമായ മഴയിൽ കോട്ടയം കൂട്ടിക്കൽ എന്ന ഗ്രാമത്തെ പൂർണമായും തുടച്ചു നീക്കി.ആഗസ്റ്റ് 10 നാണ് പുത്തുമലയിൽ ദുരന്തമുണ്ടാകുന്നത്.
104 പേരാണ് സംസ്ഥാനത്ത് ആകെ ഉരുൾപൊട്ടലിൽ ജീവൻ വെടിഞ്ഞത്. വയനാട് ജില്ലയിൽ മേപ്പാടി, പുത്തുമലയിൽ കേരളത്തെ നടുക്കിയ വലിയ ദുരന്തങ്ങളാണ് സംഭവിച്ചത്. ഇടുക്കിയിൽ മൂന്നാർ, കുമിളി, കോട്ടയത്തു പൂഞ്ഞാർ, ചങ്ങനാശേരി, തുടങ്ങി കേരളം മറക്കാത്ത പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ. ഇടുക്കിയിലെ പന്നിയാർക്കുട്ടിയിൽ 5 പേരുടെ ജീവനാണ് കവർന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മറ്റു അക്കാദമിക് സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിച്ച പ്രദേശം എന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ തന്നെയാണ് 70 ശതമാനം ദുരന്തങ്ങളും നടന്നിരിക്കുന്നത്.
കാലവർഷക്കെടുതി വെള്ളവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇടുക്കിയെ ദുരന്ത ഭൂമിയാക്കി മാറ്റി. 2019 ലും ഈ ദുരന്തങ്ങളുടെ തനിയാവർത്തനമായിരുന്നു. പുത്തുമല വീണ്ടും ദുരന്തഭൂമിയായി. 60 പേരാണ് കവളപ്പാറയിലെ ഉരുൾപൊട്ടലിൽ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടത്. സംസ്ഥാനത്ത് 477 പേരാണ് ഉരുൾപൊട്ടലിൽ മരണപ്പെട്ടത്. സുൽത്താൻ ബത്തേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 5 പേരും മൂന്നാറിലെ ദുരന്തത്തിൽ 8 പേരും കൊല്ലപ്പെട്ടു. 2020 ആഗസ്റ്റ് 6 ന് പുലർച്ചെ ഇരവികുളത്തെ രാജമലയുടെ താഴ്‌വരയിലുള്ള തോട്ടം ഗ്രാമമായ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തിരുന്നു. 4 പേരെ ഇപ്പോഴും കാണാനില്ല. 22 വീടുകളിലായി കിടന്നുറങ്ങിയവരിൽ അന്ന് നേരം പുലർന്നപ്പോഴേക്കും എട്ടു കുടുംബങ്ങളായി ചുരുങ്ങി.
Content sumamry; history of landslides in Kerala landslides in Kerala