ഇന്ത്യ
ഇന്ത്യന്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് പണ്ഡിത രമാബായി 1858 ഏപ്രില്‍ 23-ന് ജനിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവും വിദ്യാഭ്യാസപരിഷ്‌കരണത്തിലെ പൂര്‍വസൂരിയും എന്ന നിലയിലാണ് അവര്‍ അറിയപ്പെടുന്നത്. സംസ്‌കൃതത്തിലുള്ള പാണ്ഡിത്യത്തിന്റെ പേരില്‍ ‘പണ്ഡിത’ എന്നും പൊതുവായ പാണ്ഡിത്യത്തിന്റെ പേരില്‍ ‘സരസ്വതി’ എന്നുമുള്ള നാമങ്ങള്‍ കല്‍ക്കട്ട സര്‍വകലാശാലയാണ് അവര്‍ക്ക് സമ്മാനിച്ചത്. സ്വതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത പണ്ഡിത രമാഭായി, 1889-ലെ കോണ്‍ഗ്രസ് സമ്മേളനത്തിലെ 10 വനിത പ്രതിനിധികളില്‍ ഒരാളായിരുന്നു. ബാല വിവധവകളുടെ ജീവിതത്തിലെ നിയന്ത്രണങ്ങള്‍ക്ക് കാരണമാകുന്ന ബാലവിവാഹത്തിനെതിരെ അവര്‍ പ്രചാരണം നടത്തി. സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ബാലവിവാഹം മൂലമുണ്ടാകുന്ന പീഡനങ്ങളില്‍ നിന്നുള്ള മോചനത്തിനുമായി അവര്‍ ആര്യ മഹിള സമാജം സ്ഥാപിച്ചു. യുഎസ്എയില്‍ അവര്‍ നടത്തിയ പ്രഭാഷണങ്ങളെ തുടര്‍ന്ന്, അവരുടെ പോരാട്ടങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം രമാഭായി അസോസിയനുകള്‍ രൂപികരിക്കപ്പെട്ടു. എഴുത്തുകാരി കൂടിയായിരന്നു അവര്‍. ഉന്നത കുലജാതയായ ഹിന്ദു സ്ത്രീ ആണ് അവരുടെ പ്രധാന പുസ്തകം. ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റത്തിലുള്ള അവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് 1989 ഒക്ടോബര്‍ 26-ന് കേന്ദ്ര സര്‍ക്കാര്‍ അവരുടെ ഓര്‍മ്മയ്ക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
ലോകം
1993 ഏപ്രില്‍ 23: ശ്രീലങ്കന്‍ രാഷ്ട്രീയ നേതാവ് ലളിത് അതുലത്മുതലി വധിക്കപ്പെട്ടു
1993 ഏപ്രില്‍ 23-ന്, ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ശ്രീലങ്കന്‍ രാഷ്ട്രീയ നേതാവ് ലളിത് അതുലത്മുതലി വധിക്കപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അംഗമായിരുന്ന അദ്ദേഹം നേരത്തെ വ്യാപാരം, ദേശീയ സുരക്ഷ, കൃഷി വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പ്രതിരോധ ഉപമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഓക്‌സ്‌ഫോഡ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ശ്രീലങ്കക്കാരനായിരുന്നു അദ്ദേഹം. 1988-ല്‍ പ്രസിഡന്റ് ജയവര്‍ദ്ധനെ വിരമിച്ചതിനെ തുടര്‍ന്ന് യുഎന്‍പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ അദ്ദേഹം ശ്രമം നടത്തിയെങ്കിലും രണസിംഗെ പ്രേമദാസ അദ്ദേഹത്തെ പരാജയപ്പെടുത്തി. പ്രേമദാസ പിന്നീട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രേമദാസയുടെ നേതൃത്വത്തോട് അനിഷ്ടം പ്രകടിപ്പിച്ച അതുലത്മതലി, ചില യുഎന്‍പി എംപിമാരുടെ സഹായത്തോടെ പ്രേമദാസയെ പുറത്താക്കാന്‍ ശ്രമിച്ചു. യുഎന്‍പിയില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഡമോക്രാറ്റിക് യുണൈറ്റഡ് നാഷണല്‍ ഫ്രണ്ട് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും കിരുലപോനെയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് യോഗത്തിനിടയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. വധത്തില്‍ പ്രസിഡന്റ രണസിംഗെ പ്രേമദാസയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
This post was last modified on April 23, 2017 4:09 pm
Leave a Comment