UPDATES

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം അനാരോഗ്യകരം; ഐസിഎംആർ

വീട്ടിൽ പാകം ചെയ്ത ഭക്ഷണം എങ്ങനെ അനാരോഗ്യകരമാകും ?

                       

പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും വീട്ടിൽ, പാകം ചെയ്ത് കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തന് നല്ലതെന്നും കരുതുന്നവരാണ്  ഓരോരുത്തരും. പക്ഷെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിൽ പാകം ചെയുന്ന ഭക്ഷണങ്ങളിൽ കൊഴുപ്പ്, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവയുടെ അളവ് കൂടുതലായതിനാൽ ഇവ അനാരോഗ്യകരമാണെന്നാണ് പറയുന്നത്. home cookedfood

വീട്ടിൽ പാകം ചെയ്ത ഭക്ഷണം എങ്ങനെ അനാരോഗ്യകരമാകും?

കൊഴുപ്പ് കൂടുതലുള്ളതും ഉയർന്ന പഞ്ചസാരയടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും ഊർജസാന്ദ്രത കൂടുതലായിരിക്കും (ഭക്ഷണങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും കുറവായ ഉയർന്ന കലോറി അടങ്ങിയവ). ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു,


കുറച്ച് വെറയ്റ്റിയല്ലേ ഈ അമ്മ!


മാത്രമല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് ഒരാളെ തടയുകയും ചെയ്യുന്നു. മാത്രമല്ല, അമിനോ ആസിഡുകൾ, കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ നൽകുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.

പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കാൻ നമ്മുടെ പാചക ശീലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ ആളുകൾ പാചകം ചെയ്യുന്നതിൽ ചില തെറ്റുകൾ ഉണ്ടെന്നാണ് ഹംഗ്‌റി കോലയിലെ മുതിർന്ന പോഷകാഹാര വിദഗ്ധയായ ഇപ്സിത ചക്രവർത്തി പറയുന്നത്. “ ആരോഗ്യത്തിന് ഫാറ്റി ആസിഡുകൾ ആവശ്യമാണ്, എന്നാൽ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുന്നത് ദോഷകരമായ കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കും, ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. ഭക്ഷണ പദാർത്ഥങ്ങളിൽ എണ്ണയിൽ വറുത്തും മൊരിച്ചും ഉൾപ്പെടുത്തുന്നത് പോലുള്ള പരമ്പരാഗത പാചക രീതികൾ പലപ്പോഴും പ്രതികൂലമായാണ് ശരീരത്തെ ബാധിക്കുക എന്നും ഇപ്സിത ചക്രവർത്തി പറയുന്നു.

അതിശയകരമായ വസ്തുത എന്തെന്നാൽ, മധുരപലഹാരങ്ങൾ കൂടാതെ, പഞ്ചസാര ശരീരത്തിലെത്തുന്നതിന്റെ പ്രധാന ഉറവിടങ്ങൾ കടകളിൽ വാങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങളാണെന്നും ഇപ്സിത കൂട്ടിച്ചേർക്കുന്നു. പലപ്പോഴും ആരോഗ്യകരമെന്ന് കരുതുന്ന ജ്യൂസുകളും ധാന്യങ്ങളിലും  പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.

ഇത് കൂടാതെ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അമിതമായ ഉപ്പിന്റെ ഉപയോഗം. നമ്മുടെ ഭക്ഷണ രീതി ഉപ്പിന്റെ അമിത ഉപയോഗത്തിന് പേരുകേട്ടതാണ്. കൂടാതെ, രുചിക്കായി ഉപയോഗിക്കുന്ന മസാലകളുടെ തോത് കൂടുതലായതിനാൽ സോഡിയത്തിന്റെ അളവ് ഉയരുന്നതായി ഇപ്സിത ചക്രവർത്തി പറയുന്നു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ട്രാൻസ് ഫാറ്റുകൾ അമിതമായി ശരീരത്തൽ എത്തുന്നത് എച്ച്ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ, നല്ല കൊളസ്ട്രോൾ) അളവ് കുറച്ച് എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ മോശം കൊളസ്ട്രോൾ) അളവ് ഉയർത്തി ശരീരത്തിന് ദോഷം ചെയ്യും എന്നാണ്.

ഇത് ഇസ്കെമിക് സ്ട്രോക്കുകളും ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം അമിതവണ്ണത്തിനും ടൈപ്പ് രണ്ട് പ്രമേഹത്തിനും കാരണമാകുന്നു, കൂടാതെ ഇവ രണ്ടും ഗണ്യമായി ശരീരഭാരം വർദ്ധിപ്പിക്കും എന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഭക്ഷണങ്ങളിൽ, ഉയർന്ന അളവിലുള്ള ഉപ്പിന്റെ ദീർഘകാല ഉപഭോഗം രക്തസമ്മർദ്ദം ഉയർത്തും, പ്രത്യേകിച്ച് ഹൈപ്പർ ടെൻഷൻ ഉള്ള വ്യക്തികളിൽ, ഇത് ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്കും കാരണമാകുന്നു.

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറയ്ക്കാൻ വീടുകളിൽ പാചകം ചെയ്യുമ്പോൾ. അല്ലെങ്കിൽ ആവിയിൽ വേവിക്കുകയോ കനലിൽ ചുട്ടെടുകയോ തുടങ്ങിയ ആരോഗ്യകരമായ പാചകരീതികൾ ശീലിക്കേണ്ടത് അത്യാവശ്യമാണ്. വെളിച്ചെണ്ണക്കും, വെജിറ്റബിൾ ഓയിലിനും പകരം കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഇതരമാർഗങ്ങളായ ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ എന്നിവ ഉപയോഗിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. പഞ്ചസാരയ്ക്ക് പകരം തേൻ അല്ലെങ്കിൽ ശർക്കര പോലുള്ള പ്രകൃതിദത്തമായവ ഉപയോഗിക്കാവുന്നതാണ്.

 

content summary : according to ICMR, Even home-made foods can be unhealthy.

Share on

മറ്റുവാര്‍ത്തകള്‍