June 04, 2026 |
Share on

ഭാവന നായികയായി എത്തുന്ന ഹണി ബി-2 മാര്‍ച്ച് 23-ന് റിലീസ്

ചിത്രത്തിലെ ‘നുമ്മടെ കൊച്ചി’യെന്ന ഗാനം ശ്രദ്ധ പിടിച്ചുപറ്റുന്നു

ഭാവനയും ആസീഫ് അലിയും നായിക നായകന്മാരായി അഭിനയിക്കുന്ന ഹണി ബി 2 മാര്‍ച്ച് 23-ന് റിലീസ് ചെയ്യും. ഹണി ബി-2 ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണിയറക്കാര്‍ റിലീസിംഗ് തീയതി അറിയിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ‘നുമ്മടെ കൊച്ചി’യെന്ന ഗാനം ആദ്യം തന്നെ ശ്രദ്ധയമായിരുന്നു. ചിത്രം വന്‍ ഹിറ്റാക്കുമെന്ന് പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കളും ആരാധകരും.

ചിത്രത്തില്‍ ലാല്‍, ലെന, ശ്രീനാഥ് ഭാസി, ബാലു, ബാബുരാജ്, സുരേഷ് കൃഷ്ണ, അര്‍ച്ചന കവി, ഗണപതി തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്.

2013-ല്‍ റിലീസ് ചെയ്യുമെന്നു പറഞ്ഞ് 2016-ല്‍ ഇറങ്ങിയ ഹണീബിയുടെ, രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യഭാഗത്തിന്റെ കഥയും തിരക്കഥയുമെഴുതി സെവിധാനം ചെയ്ത ലാല്‍ ജൂനിയര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും പിന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×