തെക്കൻ പോളണ്ടിലെ ഒരു നഗരമായ ഒസ്വിസിമിലെ ലെജിയോനോ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്. നാസി ജർമൻ ഓഷ്വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പിലെ കമാൻഡറായിരുന്ന റുഡോൾഫ് ഹോസിന്റെയായിരുന്നു വലിയൊരു വേലിക്കെട്ടിനുള്ളിൽ തലയെടുപ്പോടെ നിൽക്കുന്ന വീട്. കഴിഞ്ഞ വർഷം റിലീസായ ബ്രിട്ടീഷ്-പോളിഷ് സിനിമയായ ദ സോൺ ഓഫ് ഇന്ററസ്റ്റ് എന്ന ചിത്രത്തിന് ശേഷമാണ് ഈ വീട് ശ്രദ്ധേയമാകാൻ തുടങ്ങിയത്. 1941 മുതൽ 1944 വരെ റുഡോൾഫ് ഹോസും കുടുംബവും കഴിഞ്ഞിരുന്നത് ഒസ്വിസിമിലെ ഈ വീട്ടിലാണ്.
യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ കൗണ്ടർ എക്‌സ്‌ട്രീമിസം പ്രോജക്‌റ്റ് (സിഇപി) ഈ വീട് വാങ്ങുകയും സന്ദർശകർക്കായി തുറന്നുകൊടുക്കാൻ പദ്ധതിയിടുകയും ചെയ്‌തു. Rudolf Höss
കൂടുതൽ വായനയ്ക്ക്:
Content Summary: House of Auschwitz commander, Rudolf Höss to open to visitors
Rudolf Höss Auschwitz commander nazi