‘പൈലറ്റിന്റെ വിറയ്ക്കുന്ന ശബ്ദം, പുകകൊണ്ട് നിറയുന്ന വിമാനം, മറ്റൊന്നും എനിക്ക് ഓർമയില്ല’, അഹമ്മദാബാദ് വിമാനാപകടത്തിൽ അതിജീവിച്ച ഏക വ്യക്തിയുടെ വാക്കുകളാണിത്. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പൈലറ്റിൽ നിന്ന് വിമാനം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ കോൾ (Mayday call) ലഭിച്ചത് മാത്രമാണ് വിശ്വാസ് കുമാറിന് ഓർമയുള്ളതെന്ന് വിശ്വാസ് കുമാറിന്റെ ബന്ധു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അപകട സൂചന ലഭിച്ചതോടെ ഒന്നും ആലോചിക്കാതെ വിശ്വാസ് കുമാര്‍ വിമാനത്തിൽ നിന്നും ചാടുകയായിരുന്നു. വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട വിശ്വാസ് കുമാർ ബോധം വീണ്ടെടുത്ത ശേഷം സഹായത്തിനായി അലറിവിളിച്ചു. എന്നാൽ വിശ്വാസ് കുമാറിന്റെ സീറ്റിന് നേരെ എതിർവശത്ത് 11 J യിൽ ഇരുന്ന അദ്ദേഹത്തിന്റെ സഹോദരന് രക്ഷപ്പെടാനായില്ല, വിശ്വാസ് കുമാറിന്റെ ബന്ധു പറഞ്ഞു.
ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ 11 A സീറ്റാണ് വിശ്വാസ് കുമാറിന്റെ ജീവൻ രക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിശ്വാസിന് വേഗത്തിൽ വിമാനത്തിൽ നിന്നും ചാടാൻ കഴിഞ്ഞതും അപകടത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചതും 11 A സീറ്റിലിരുന്നത് കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. യുകെയിൽ ബിസിനസ് നടത്തുന്നയാളാണ് 40 കാരനായ വിശ്വാസ് കുമാര്‍. തന്റെ സഹോദരൻ എവിടെയെന്നാണ് ബോധം തെളിഞ്ഞപ്പോൾ വിശ്വാസ് കുമാര്‍ ആദ്യം ചോദിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗുജറാത്ത് എടിഎസും ക്രൈബ്രാഞ്ചും പുറത്ത് കാവൽ നിൽക്കുന്ന സീൽ ചെയ്ത മുറിയിൽ നിന്നുയരുന്ന ഈ ചോദ്യത്തിന് ആരും ഉത്തരം നൽകിയിട്ടില്ല. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നിലവിൽ വിശ്വാസ് കുമാര്‍.
കൃത്യമായി ഒന്നും തന്നെ വിശ്വാസ് ഓർക്കുന്നില്ലെന്നും വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുൻപ് കണ്ട കുറച്ച് ദൃശ്യങ്ങൾ മാത്രമാണ് ഓർത്തെടുക്കാൻ കഴിഞ്ഞതെന്നും വിസ്വാശിന്റെ ബന്ധു പറഞ്ഞു. ഭയങ്കരമായ കുലുക്കം വിമാനത്തിന് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ വിറയ്ക്കുന്ന ശബ്ദം കേൾക്കുന്നു. തുടർന്ന് വിമാനത്തിനകം പുക കൊണ്ട് നിറയുകയായിരുന്നു. ഇത്രയുമാണ് വിശ്വാസ് അപകടത്തെക്കുറിച്ച് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിന് പിന്നാലെ പുറത്തുവന്ന വീഡിയോ ക്ലിപ്പുകളിൽ വിമാനം പൊട്ടിത്തെറിച്ചുവെന്ന് രക്തം വാർന്നുകൊണ്ട് വിശ്വാസ് ആക്രോശിക്കുന്നതും നടക്കുന്നതും കണ്ടിരുന്നുവെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ 15 വർഷക്കാലമായി യുകെയിലാണ് വിസ്വാശും സഹോദരനും കഴിഞ്ഞിരുന്നത്.
മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ കൊല്ലപ്പെട്ട വിമാനപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. റൺവേയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിലെ മെസ് ഹാളിലേക്ക് ഇടിച്ചുകയറിയ
ബോയിംഗ് 787-8 ഡോക്ടർമാർ, വിദ്യാർത്ഥികൾ, യാത്രക്കാർ ഉൾപ്പെടെ നിരവധി പേരുടെ ജിവനാണ് കവർന്നത്.
Content Summary: How seat 11A became lucky for an Air India plane crash survivor
This post was last modified on June 13, 2025 4:41 pm
Leave a Comment