UPDATES

വിദേശം

അഞ്ചു വർഷത്തെ അന്വേഷണം, മാസങ്ങൾ നീണ്ട വിചാരണ, ഒടുവിൽ കുറ്റസമ്മതം നടത്തി ബൈഡന്റെ മകൻ

ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലാണ് കുറ്റ സമ്മതം

                       

ലോസ് ഏഞ്ചൽസിലെ കോടതി ചുമത്തിയ ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റം സമ്മതിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ഡെലവെയറിൽ വിചാരണ നടന്നിരുന്നു. അന്ന് കുടുംബത്തിന് നേരിടേണ്ടി വന്ന വേദനയും നാണക്കേടും വീണ്ടും അവർത്തിക്കാതിരിക്കാനാണ് കുറ്റസമ്മതെന്നാണ് പ്രാഥമിക വിവരം. അഞ്ച് വർഷത്തോളമായി നടന്നു കൊണ്ടിരിക്കുന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ഹണ്ടർ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഹണ്ടർ ബൈഡൻ കടുത്ത മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നുവെന്നും വിദേശത്ത് ഉയർന്ന ശമ്പളമുള്ള കൺസൾട്ടിംഗ് ജോലികൾ നേടുന്നതിനും പണം സമ്പാ ധിക്കുന്നതിനും കുടുംബപ്പേര് ഉപയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നിലവിൽ കുറ്റസമ്മതം നടത്തിയതോടെ ജയിൽ ശിക്ഷ കൂടി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.

എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ അഭിഭാഷകർ ജയിൽ ശിക്ഷയിൽ നിന്ന് ഒഴുവാകുന്ന തരത്തിൽ ഒരു ആശയം മുന്നോട്ട് വച്ചിരുന്നു. പക്ഷെ കുറ്റ സമതത്തിന് ശേഷം 17 വർഷം വരെ തടവോ 1.3 ദശലക്ഷം ഡോളർ വരെ പിഴയോ ലഭിച്ചേക്കാം. കൂടാതെ, തോക്ക് വാങ്ങുന്നതിനായുള്ള അപേക്ഷിയിൽ വ്യാജ വിവരങ്ങൾ നൽകിയതിന് 25 വർഷത്തെ തടവും അനുഭവിക്കേണ്ടിവരും. ഹണ്ടർ ബൈഡൻ പിതാവിൽ നിന്ന് യാതൊരു സഹകരണവും പ്രതീക്ഷിക്കുന്നില്ല. തൻ്റെ കുറ്റാരോപണങ്ങളുടെ എല്ലാ വിശദാംശങ്ങളും ഹണ്ടർ കോടതിയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ, വൈറ്റ് ഹൗസിൽ പ്രസ് സെക്രട്ടറി ജോ ബൈഡന്റെ പ്രസ്‍താവന വായിക്കുകയായിരുന്നു. ”പ്രസിഡൻ്റ് ബൈഡന് തൻ്റെ മകന് മാപ്പ് നൽകില്ല.” അതിൽ പറയുന്നു.

ഡെലവെയറിലെ തൻ്റെ മുൻ വിചാരണ തൻ്റെ കുടുംബത്തിന് എത്രമാത്രം വേദനയുണ്ടാക്കുമെന്ന് തനിക്ക് മനസ്സിലായില്ലെന്നും അവരെ വീണ്ടും അതിലൂടെ നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹണ്ടർ ബൈഡൻ പറഞ്ഞു. ഒരു വ്യക്തിക്ക് നൽകുന്ന പരിഗണന തനിക്ക് പ്രോസിക്യൂട്ടർമാരിൽ നിന്ന് ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഹണ്ടർ ബൈഡൻ്റെ കുറ്റസമ്മതത്തിന് മുമ്പ്, അദ്ദേഹത്തിൻ്റെ അഭിഭാഷകർ അൽഫോർഡ് അപേക്ഷ എന്ന മറ്റൊരു സമീപനം പരീക്ഷിച്ചു. ഇതിനർത്ഥം, തന്നെ കുറ്റക്കാരനാക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കും, പക്ഷേ താൻ നിരപരാധിയാണെന്ന് ഇപ്പോഴും പറയുന്നു.

എന്നാൽ ഇത് നടക്കത്തെ വന്നതോടെയാണ് കുറ്റ സമ്മതം നടത്തിയത്. കുറ്റം പൂർണ്ണമായി സമ്മതിക്കുന്നില്ലെങ്കിൽ ഒരു കരാറിനും അവർ സമ്മതിക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞതോടെയാണ് ഹണ്ടർ ബൈഡൻ്റെ അഭിഭാഷകർ അവരുടെ സമീപനം മാറ്റാൻ തീരുമാനിച്ചത്. കേസിലുടനീളം, റിപ്പബ്ലിക്കൻമാർ അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചതായി ആരോപിച്ചു, അതേസമയം മുൻ കരാർ പരാജയപ്പെട്ടതിന് ശേഷം വീണ്ടും കുറ്റം ചുമത്തിയപ്പോൾ പ്രോസിക്യൂട്ടർമാർ വളരെ പരുഷമായി പെരുമാറുകയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുകയും ചെയ്തുവെന്ന് അദ്ദേഹത്തിൻ്റെ പ്രതിഭാഗം അഭിഭാഷകർ അവകാശപ്പെട്ടു.

Content summary; Hunter Biden Pleads Guilty in Tax Case

Share on

മറ്റുവാര്‍ത്തകള്‍