കാഴ്ച്ച മങ്ങിയതിനാൽ പരിപാടികളിൽ പങ്കെടുക്കുന്നതിനും തനിയെ ഇരിക്കുന്നതിന് പോലും പരിമിതികളുണ്ടെന്ന് വ്യക്തമാക്കി ഹോളിവുഡ് താരം ജൂഡി ഡെഞ്ച്. എപ്പോഴും തന്നോടൊപ്പമായിരിക്കുന്ന ഒരാളെ ഇപ്പോൾ ആവിശ്യമാണെന്നും ജൂഡി കൂട്ടിച്ചേർത്തു.
2012ൽ യുകെയിലെ 700,000 ആളുകളെ ബാധിച്ച ഡീജനറേറ്റീവ് അസുഖമായ മാക്യുലർ ഡീജനറേഷൻ (എഎംഡി) എന്ന രോഗമാണ് തന്നെ ബാധിച്ചതെന്ന് ജൂഡി വെളിപ്പെടുത്തി. പ്രായമായവരിലാണ് എംഎംഡി കൂടുതലായി കാണപ്പെടുന്നത്.
റെഡ് കാർപെറ്റ് പ്രീമിയറുകൾ ഇപ്പോൾ തനിക്ക് വലിയ വെല്ലുവിളിയാണെന്നും, എന്നാൽ ഈ അവസ്ഥയ്ക്ക് ചില നല്ല വശങ്ങളുണ്ടെന്നും ട്രിനി വുഡാളിന്റെ ഫിയർലെസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ 90കാരിയായ ജൂഡി ഡെഞ്ച് പറഞ്ഞു.
”ആരെങ്കിലും എപ്പോഴും എന്റെ കൂടെയില്ലെങ്കിൽ ഞാൻ നടക്കുമ്പോൾ എന്തെങ്കിലും സാധനങ്ങൾ തട്ടിയിടുകയോ, സ്വയം വീഴുകയോ ചെയ്യും” ജൂഡി വ്യക്തമാക്കി.
”എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോൾ അത് തുടങ്ങുന്നതിന് മുമ്പേ എനിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങും, കാരണമെന്തെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇത്തരം കാര്യങ്ങളിൽ മുന്നിലുള്ള ഒരാളല്ല ഞാൻ, ഇനിയൊരിക്കലും ആകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ അതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതിനാൽ, എനിക്ക് വലിയ പ്രയാസം അനുഭവപ്പെടുന്നില്ല.”
രണ്ട് വർഷം മുൻപ് ബാധിച്ച എഎംഡി തന്റെ കരിയറിനെ ബാധിച്ചതായി ജൂഡി പറഞ്ഞു. രോഗം ബാധിച്ച ശേഷം ഡയലോഗുകൾ ഓർത്ത വെക്കാൻ പോലും കഴിയുന്നില്ലെന്നാണ് ജൂഡി പറയുന്നത്.
തനിക്ക് ഇനിയൊരിക്കലുമൊരു ഫിലിം സെറ്റ് കാണാൻ കഴിയില്ലെന്ന് ജൂഡി ആശങ്കപ്പെട്ടു. എനിക്ക് ഒന്നും വായിക്കാൻ കഴിയില്ല, പക്ഷെ നിങ്ങളും അതിനോട് പൊരുത്തപ്പെടണമെന്നും അവർ പറഞ്ഞു.
2022ലെ സ്പിരിറ്റഡിലെ ഒരു ഭാഗമായിരുന്നു ജൂഡി. അത് വളരെ ചെറിയ വേഷമായിരുന്നു. പിന്നീട് അലൻ ബെന്നറ്റിന്റെ അല്ലെലൂജ എന്ന ചിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ വർഷം കെന്നത്ത് ബ്രനാഗിന്റെ ബെൽഫാസ്റ്റിലെ പ്രകടനത്തിന് അവർക്ക് എട്ടാമത്തെ ഓസ്‌കാർ നോമ്‌നേഷനും ലഭിച്ചു.
ഗാരിക്ക് ക്ലബിൽ ചേരുന്ന ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു ജൂഡി.
2019ലാണ് ജൂഡിക്ക് തന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്. ഇത് തന്റെ ജീവിതത്തിലുണ്ടായ വലിയ ആഘാതങ്ങളിൽ ഒന്നാണ്. കാഴ്ച്ച നഷ്ടപ്പെടുന്നത് തികച്ചും ഭയാനകമായ കാര്യമാണ്. താനിപ്പോൾ കാർ ഓടിക്കാൻ ശ്രമിച്ചാൽ പോലും അത് ഒരാളുടെ ജീവനെടുക്കുമെന്ന് ജൂഡി പറയുന്നു.
content summary; i will fall over judi dench says worsening eyesight means she cant go out alone