കൊടകര കള്ളപ്പണക്കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ട്രാവൻകൂർ പാലസ് വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങുന്നതിനായി കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികൾ കൊള്ളയടിച്ചുവെന്നാണ് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.Kodakara black money case, Thushar denies owning the hotel
ട്രാവൻകൂർ പാലസ് എന്ന് മാത്രമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നതെന്നും ഹോട്ടൽ എന്ന് പറയുന്നില്ലെന്നുമാണ് തുഷാർ വ്യക്തമാക്കുന്നത്. കൊടകര കേസിലെ പ്രതികളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും തുഷാർ പറഞ്ഞു.
ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിലെ ട്രാവൻകൂർ പാലസ് ഏതെന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനും ഇ ഡി ഉദ്യാഗസ്ഥർ തയ്യാറാകുന്നില്ല. കൊടകരയിൽ കൊള്ളയടിക്കപ്പെട്ട പണം ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കേസിലെ കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജീറിന്റെ കൈവശം കാറിൽ കൊടുത്തുവിട്ടതാണെന്ന് ഇ ഡി വ്യക്തമാക്കിയത്.
തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പേര് ട്രാവൻകൂർ പാലസ് എന്നാണ്. എന്നാൽ ഇ ഡി പരാമർശിക്കുന്നത് ഈ ട്രാവൻകൂർ പാലസ് അല്ലെന്ന നിലപാടാണ് തുഷാറിന്.
2021 ഏപ്രിൽ 3ന് പുലർച്ചെ നടന്ന കവർച്ചയിൽ ഏപ്രിൽ 7നാണ് ധർമരാജൻ പോലിസിൽ പരാതി നൽകിയത്. അന്ന് ധർമരാജൻ പോലിസിൽ നൽകിയ മൊഴിയിൽ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കൊണ്ടുപോയ തുകയാണ് കവർച്ച ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കുന്നില്ല. കേസിൽ 2022 നവംബർ 15ന് രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നത് വരെ ധർമരാജൻ ഈ വിവരം വെളിപ്പെടുത്തിയിട്ടില്ല. ഇ ഡി കഴിഞ്ഞ 25ന് പിഎംഎൽഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ട്രാവൻകൂർ പാലസിന്റെ കാര്യം ആദ്യം പരാമർശിക്കുന്നത്.
എന്നാൽ ഇ ഡി കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന ട്രാവൻകൂർ പാലസ്, വെള്ളാപ്പള്ളി ഗ്രൂപ്പ്സിന് കീഴിൽ വരുന്നതല്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നു. എന്നാൽ പരാമർശിക്കപ്പെടുന്ന ട്രാവൻകൂർ ഏത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൊടകര കുഴൽപ്പണക്കേസിൽ കേരളാ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഹവാല പണമിടപാടുകളെക്കുറിച്ചും അതിൽ ബിജെപി നേതാക്കളുടെ ബന്ധവും പരാമർശിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നതായും, എന്നാൽ ഇ ഡിയുടെ അന്വേഷണത്തിൽ ഇക്കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.
കേരള പോലിസിന്റെ കുറ്റപത്രത്തിൽ ഏഴാം സാക്ഷി ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്. 145-ാം സാക്ഷി സുരേന്ദ്രന്റെ മകനായ കെ എസ് ഹരികൃഷ്ണനുമായിരുന്നു. രണ്ടാം സാക്ഷിയായ ധർമരാജൻ ഹവാല ഏജന്റായി പ്രവർത്തിക്കുന്നതായും കുറ്റപത്രത്തിന്റെ ആദ്യ പേജുകളിൽ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ അറിവോടെയാണ് ധർമരാജൻ പാർട്ടി പ്രചരണത്തിനായി കർണാടകയിൽ നിന്നും പണമെത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്
ബിജെപിയുടെ സംസ്ഥാന കോഡിനേറ്റിങ് സെക്രട്ടറിയും എട്ടാം സാക്ഷിയുമായ എം. ഗണേശ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും ഒൻപതാം സാക്ഷിയുമായ ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരമാണ് ധർമരാജൻ ബെംഗളൂരുവിൽനിന്ന് ഹവാലാ പണം എത്തിച്ചത്. കോഴിക്കോട്ടുള്ള ഹവാലാ ഏജന്റു്റുമാർ മുഖേന 23 കോടിയാണ് എത്തിയത്.
ധർമരാജന്റെ ഫോൺവിളികളുടെ പട്ടികയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. കെ. സുരേന്ദ്രന്റെ മകൻ കെ.എസ്. ഹരികൃഷ്‌ണനുമായി പത്തുതവണയായി 512 സെക്കൻഡ് സംസാരിച്ചു. ഗിരീശൻ നായരുമായി രണ്ടുതവണ എട്ടു സെക്കൻഡ്. തൃശ്ശൂർ ജില്ലാ ട്രഷററായ സുജയ് സേനനുമായി 15 തവണ 485 സെക്കൻഡും ഫോണിൽ സംസാരം നീണ്ടു. ആലപ്പുഴ ജില്ലാ സെക്രട്ടറിയായ ഗോപാലകൃഷ്ണൻ കർത്തയെ ഒൻപതുതവണ വിളിച്ചു. സംസാരിച്ചത് 356 സെക്കൻഡ്.
ധർമരാജന് മറ്റൊരു ഫോണിൽനിന്ന് കെ. സുരേന്ദ്രൻ്റെ ഡ്രൈവർ ലിബീഷുമായി ആറുതവണയായി 361 സെക്കൻഡ് സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ചാണ് കേരള പോലീസ് ഇഡിക്ക് റിപ്പോർട്ട് നൽകിയതെങ്കിലും ഇതൊന്നും പരിഗണിച്ചില്ല.Kodakara black money case, Thushar denies owning the hotel
content summary; In the Kodakara black money case, Thushar denies owning the hotel, the mysterious travancore palace
This post was last modified on March 28, 2025 5:04 pm
Leave a Comment