June 13, 2026 |
Avatar
Share on

കോഹ്ലിയുടെ സെഞ്ച്വറി വെറുതേയായി, പരമ്പര ഓസ്ട്രേലിയയ്ക്ക്

അഴിമുഖം പ്രതിനിധി വിരാട് കോലിയുടെ അതിവേഗ 7000 റണ്‍സ് റെക്കോര്‍ഡിനും സെഞ്ച്വറിയ്ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ഏഴ് പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.  ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് […]

അഴിമുഖം പ്രതിനിധി

വിരാട് കോലിയുടെ അതിവേഗ 7000 റണ്‍സ് റെക്കോര്‍ഡിനും സെഞ്ച്വറിയ്ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ഏഴ് പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കോഹ്‌ലി 119 ഉം ശിഖർധവാൻ 68ഉം റൺസെടുത്ത് പുറത്തായി. രഹാനെ 50 ഉം  ധോണി 23 ഉം റൺസും സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഗുർകീരത് മാന് എട്ട് റൺ മാത്രമാണ്  നേടാനായത്.  96 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്

 

Leave a Reply

Your email address will not be published. Required fields are marked *

×