ഇറാൻ, യൂ.സ് , ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തില് രാജ്യത്ത് ആഗോള ഇന്ധനവില പ്രതിസന്ധി രൂക്ഷമാണ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20% കടന്നു പോകുന്ന ഹോർമുസ് അടച്ചതും ഇറാനിലെയും നിരവധി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് എതിരായ ആക്രമണങ്ങളും ആഗോള എണ്ണ വിതരണത്തിൽ വലിയ തടസ്സത്തിനു കാരണമായി.
ഈ വര്‍ഷം ആദ്യം ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചപ്പോള്‍, ആഗോളതലത്തില്‍ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭയം അന്താരാഷ്ട്ര വിപണികളില്‍ അതിവേഗം പടര്‍ന്നു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു (ഒരു ഡോളറിന് ഏകദേശം (95.63) രൂപ). ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയും അതിനു ആക്കം കൂട്ടി.എണ്ണവില കുതിച്ചുയരുകയും, ഷിപ്പിംഗ് അപകടസാധ്യത കൂടുകയും പല രാജ്യങ്ങളും ഇന്ധനക്ഷാമത്തിനും റേഷന്‍ സമ്പ്രദായത്തിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും ഒരുങ്ങുകയും ചെയ്തു.തങ്ങളുടെ ഊര്‍ജ്ജ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കാര്യമായ തടസങ്ങള്‍ പലരും പ്രതീക്ഷിച്ചു. എന്നാല്‍, 40-ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എണ്ണ വിതരണം വൈവിധ്യവല്‍ക്കരിച്ചും, ബദല്‍ ഷിപ്പിംഗ് വഴികള്‍ ഉപയോഗപ്പെടുത്തിയും, 74 ദിവസത്തേക്കുള്ള കരുതല്‍ ശേഖരം നിലനിര്‍ത്തിയും, നയതന്ത്രപരമായ ഏകോപനം വഴിയും ഇന്ത്യ ഈ വെല്ലുവിളി മറികടന്നു.വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന മേഖലകളില്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം പ്രോത്സാഹനം നല്‍കി. ഇത് ഇന്ധന ഉപഭോഗം, ട്രാഫിക് തിരക്ക്, നഗര ഗതാഗത സംവിധാനങ്ങളിലെ സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. അനാവശ്യ യാത്രകളും ഊര്‍ജ്ജ ഉപയോഗവും കുറയ്ക്കുന്നതിനായി വെര്‍ച്വല്‍ മീറ്റിംഗുകളും ഓണ്‍ലൈന്‍ ഔദ്യോഗിക ഇടപെടലുകളും പ്രോത്സാഹിപ്പിച്ചു.പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവ വിവേകപൂര്‍വ്വം ഉപയോഗിക്കാനും, ബസുകള്‍, മെട്രോ റെയില്‍ സംവിധാനങ്ങള്‍, പൊതു ഗതാഗത ശൃംഖലകള്‍ എന്നിവയെ കൂടുതലായി ആശ്രയിക്കാനും പൗരന്മാരോട് നിര്‍ദ്ദേശിച്ചു. ഇന്ധന ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും തിരക്ക് കുറയ്ക്കാനും കാര്‍പൂളിംഗും റൈഡ്-ഷെയറിംഗും പ്രോത്സാഹിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായി, പ്രത്യേകിച്ച് നഗര ഗതാഗത സംവിധാനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഒരേ സമയം ഊന്നല്‍ നല്‍കി.

രാജ്യത്ത് പ്രതിസന്ധികൾക്കിടയിൽ ഇന്ധനവില ഉയർന്നാൽ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കും. പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഡീസൽ വില വർധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയർത്തും. ഇതോടെ പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങൾക്കു വരെ വിപണിയിൽ വില വലിയ തോതിൽ വർധിക്കും. നിലവിൽ തന്നെ ജീവിതച്ചെലവ് ഉയർന്നതുമൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് പുതിയ ഇന്ധന വിലവർധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും.ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിൻ്റെ 90 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ഇന്ന് പൂർണമായും ആശ്രയിക്കുന്നത്.അതിനാൽ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കും.
എന്നാൽ ഇപ്പോൾ എണ്ണവില വീണ്ടും വർധിക്കുകയാണ്. ഇത് ജനങ്ങൾക്കുമേലുള്ള വലിയ ഇരുട്ടടി ആകുന്നു.ഇന്ധന ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷ വ്യൂഹത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്.പി.ജി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. കൂടാതെ, സുരക്ഷാ സന്നാഹങ്ങളിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ളവ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം.വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതോടെ എയർ ഇന്ത്യ പല സർവീസുകളും വെട്ടിക്കുറച്ചു.സാധാരണക്കാരന്റെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാതെ സർക്കാർ ഇടപെടണമെന്നാണ് പൊതുവികാരം. ഇതിന് പരിഹാരം ഉണ്ടാകുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.
Content summary : Iran -US-Israel war closes Hormuz Strait, choking 20% of global oil . Rupee slides to 95.63/$. India leans on 74-day reserves, EV push, WFH to avert fuel crisis.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.