Continue reading ““യുഎസ്സിൽ ആകർഷകമായ ജോലിയും പഠനവും” -പരസ്യങ്ങളിൽ കുടുങ്ങി ദുരിതക്കയത്തിൽ‌ വീഴുന്നവർ”

" /> Continue reading ““യുഎസ്സിൽ ആകർഷകമായ ജോലിയും പഠനവും” -പരസ്യങ്ങളിൽ കുടുങ്ങി ദുരിതക്കയത്തിൽ‌ വീഴുന്നവർ”

"> Continue reading ““യുഎസ്സിൽ ആകർഷകമായ ജോലിയും പഠനവും” -പരസ്യങ്ങളിൽ കുടുങ്ങി ദുരിതക്കയത്തിൽ‌ വീഴുന്നവർ”

">

UPDATES

വായിച്ചോ‌

“യുഎസ്സിൽ ആകർഷകമായ ജോലിയും പഠനവും” -പരസ്യങ്ങളിൽ കുടുങ്ങി ദുരിതക്കയത്തിൽ‌ വീഴുന്നവർ

                       

യുഎസ്സിലെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് (ICE) 129 ഇന്ത്യൻ വിദ്യാർത്ഥികളെ പിടികൂടിയിരുന്നു. ‘pay to stay’ എന്ന ആകർഷകമായ പരസ്യങ്ങളിൽ കുടുങ്ങി യുഎസ്സിലെത്തിയവരാണ് ഇവർ‌. നിലവിലില്ലാത്ത, ക്ലാസ്സുകളോ പ്രൊഫസർമാരോ ഇല്ലാത്ത, ഏതെങ്കിലും തരത്തിലുള്ള കരിക്കുലമില്ലാത്ത ഒരു സർവ്വകലാശാലയിൽ ചേർന്നവരാണ് ഇവരെല്ലാം. സ്റ്റുഡന്റ് വിസയിലാണ് ഇവരെല്ലാം എത്തിയത്. ഇല്ലാത്ത സർവ്വകലാശാലയിലെ പഠിതാക്കളാകയാൽ മുഴുവൻ സമയവും ഇവർക്ക് തൊഴിലെടുത്ത് കഴിഞ്ഞു കൂടാനാകും.

യൂണിവേഴ്സിറ്റി ഓഫ് ഫാമിങ്ടൺ എന്ന വ്യാജ സർവ്വകലാശാലയിലെ പഠിതാക്കളാണ് ഇവരെല്ലാം. ഐസിഇ ഏജന്റുമാർ നടത്തുന്ന സ്ഥാപനം. യുഎസ്സിലെ അക്രെഡിറ്റഡ‍് സ്ഥാപനങ്ങളുടെ പട്ടികയിൽ തങ്ങളുണ്ടെന്ന് അവകാശവാദമുന്നയിച്ച് കുടുങ്ങിയ കൂട്ടരാണിവർ. ഇവർക്ക് സ്വന്തമായി ഒരു വെബ്സൈറ്റുമുണ്ടായിരുന്നു. ‘പഠന’ത്തിന് തൽപരരായവർ സെർച്ച് ചെയ്യുമ്പോൾ ഈ വെബ്സൈറ്റിലെത്തും.

ഇപ്പോൾ അറസ്റ്റിലായിട്ടുള്ള ഇന്ത്യാക്കാർ എല്ലാം അറിഞ്ഞു കൊണ്ടാണ് ഈ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് യുഎസ് അന്വേഷകരുടെ അനുമാനം. എന്നാൽ ഇന്ത്യ ഇവരെ അത്തരത്തിൽ പരിഗണിക്കുന്നില്ല. ഒരു വലിയ കുംഭകോണത്തിന്റെ ഇരകളെന്ന നിലയിലാണ് കണക്കാക്കുന്നത്. രണ്ടുലൊന്നുറപ്പാണ്. ഒന്നുകിൽ ഇവർ കാര്യങ്ങളെല്ലാം അറിഞ്ഞുവെച്ച് കളിക്കുകയായിരുന്നു. അല്ലെങ്കിൽ കബളിപ്പിക്കപ്പെടുകയായിരുന്നു.

നിയമപരമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ തന്നെയും സമ്പന്നരായ വിദ്യാർത്ഥികളെ ആകർഷിച്ച് പണം പിടുങ്ങാൻ പല വഴികൾ പയറ്റുന്നുണ്ട്. അന്തര്‍ദ്ദേശീയ തലത്തിൽ അവർ വിദ്യാർത്ഥികളെ തേടുന്നു. ഇതിനിടയിൽ നിന്ന് വ്യാജനും ഒറിജിനലും കണ്ടെത്തുക ഏതാണ്ട് പ്രയാസമായി മാറിയിട്ടുണ്ട്.

വർക്ക് വിസ നൽകി ആളുകളെ ജോലിക്കെത്തിക്കുക വലിയ ചെലവുള്ള കാര്യമാണ് യുഎസ്സിൽ. ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് ഏറെ പ്രയാസമാണ്. ഇതാണ് സ്റ്റുഡന്റ്സ് വിസയെന്ന തരികിടയിലൂടെ എത്തി യുഎസ്സിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലയായി പരിണമിക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിൽ ആളുകളെ ജോലിക്ക് കിട്ടുന്നു. വിസ കാലാവധി തീരുന്നതിനു മുമ്പ് വർക്ക് വിസ എടുത്തു നൽകുമെന്നെല്ലാം വാഗ്ദാനം ചെയ്യുമെങ്കിലും അത് നടക്കാറില്ല.

നിയമപരമായ രീതിയിൽ സ്റ്റുഡന്റ് വിസയിലെത്തി സർവ്വകലാശാലകളിൽ പാർട് ടൈം ജോലിയും പഠിത്തവുമായി കഴിയുന്നവർക്കും പ്രശ്നങ്ങളുണ്ട്. സർവ്വകലാശാലയിൽ എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങളോ മറ്റോ ഉണ്ടായാൽ വിസ ഉടനടി കാൻസൽ ചെയ്യപ്പെടാം. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയും സംഭവിക്കാം.

നിയമവിരുദ്ധമായി എത്തിച്ചേർന്നവർ ചില്ലറ ദുരിതങ്ങളല്ല അനുഭവിക്കേണ്ടത്. ഇത്തരക്കാർ മിക്കവരും എത്തിപ്പെടുക കുടുസ്സുമുറികളിലേക്കാണ്. അവിടങ്ങളിൽ കൂട്ടമായി താമസിച്ച് ജോലിക്കായി അപേക്ഷിച്ചു കൊണ്ടേയിരിക്കുക.

കൂടുതൽ വായിക്കാം

Share on

മറ്റുവാര്‍ത്തകള്‍