June 03, 2026 |
Share on

രാഷ്ട്രീയം നിയന്ത്രിക്കുന്നത് പണവും ജാതിയും ക്രിമിനലുകളും: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം വിശദീകരിച്ച് ഗഡ്കരി

അസംബ്ലി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ കാരണം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഗഡ്കരി.

ഇന്ത്യൻ രാഷ്ട്രീയ നിയന്ത്രിക്കുന്നത് പണവും ജാതിയും ക്രിമിനലുകളുമാണെന്നത് പലരും പറയാന്‍ മടി കാണിക്കുന്ന യാഥാർത്ഥ്യമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ജനങ്ങളുടെ തീരുമാനത്തെ പല ഘടകങ്ങൾ സ്വാധീനിക്കാമെന്നും എപ്പോഴും കാര്യങ്ങൾ ഒരേപോലെ പ്രവർത്തിക്കുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ കാരണം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഗഡ്കരി.

അതെസമയം ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിയുടെ വികസന മോഡലിനേറ്റ തിരിച്ചടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബിജെപിയുടെ വികസന മോഡൽ കരുത്തുറ്റതാണ്. തങ്ങൾ ചെയ്തതിനോടുള്ള പ്രതികരണമല്ല ഈ ഫലങ്ങൾ. ചിലർ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×