സിറിയയില്‍ നിന്ന് 75 പൗരന്മാരെ മോചിപ്പിച്ച് ഇന്ത്യ. ജമ്മു കാശ്മീരിലെ തീര്‍ത്ഥാടകരെ ഉള്‍പ്പടെ 75 പൗരന്മാരെയാണ് ഇന്ത്യ സിറിയയില്‍ നിന്ന് മോചിപ്പിച്ചത്. ഇതിനിടെ ഇസ്ലാമിസ്റ്റ് വിമതര്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിടുകയും ചെയ്തിരുന്നു..india rescues
നിലവില്‍ സിറിയയിലെ രാഷ്ട്രീയ സാഹചര്യവും സുരക്ഷയും ഇന്ത്യ നിരീക്ഷിക്കുകയാണ്. സുരക്ഷിതമായി ലെബനന്‍ അതിര്‍ത്തി മറികടക്കാനാകുമെന്നും ഇന്ത്യയിലേക്ക് പോകുന്ന വാണിജ്യവിമാനങ്ങളില്‍ പൗരന്മാരെ അയക്കാനും സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.മോചനത്തെ കുറിച്ച് മന്ത്രാലയം പറയുന്നത് ഇങ്ങനെയാണ്. ‘സിറിയയിലെ ഏറ്റവും പുതിയ മാറ്റങ്ങളെ നിരീക്ഷിക്കുന്നു’ . സൈദാ സൈനബില്‍ കുടുങ്ങിപ്പോയ ജമ്മുകാശ്മീരിലെ 44 സൈറീനുകളും ഒഴിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
മോചനവുമായി ബന്ധപ്പെട്ട് സിറിയയിലുണ്ടായ ആദ്യ നിരീക്ഷണം ഡമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയായിരുന്നു. ഈ നിരീക്ഷണത്തില്‍ സിറിയയിലെ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യവും രാജ്യത്തെ സുരക്ഷയും ഉള്‍പ്പെടുന്നുണ്ട്.
‘വിദേശത്ത് തുടരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് ഇന്ത്യാഗവണ്‍മെന്റ് തന്നെയാണ്. സിറിയയിലെ മാറ്റങ്ങള്‍ ആശയവിനിമയം നടത്തുന്നതിനായി സിറിയയിലുള്ള ഇന്ത്യന്‍ പൗരന്മാരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പറായ + 963993385973, ഇമെയില്‍ ഐഡി [email protected] എന്നിവയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും.
ഗവണ്‍മെന്റ് ഓരോ സാഹചര്യത്തെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്’. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
സിറിയയില്‍ സംഭവിച്ചത് എന്ത് ?
സിറിയയിലെ ആഭ്യന്തരയുദ്ധത്തിലൂടെ പ്രസിഡന്റ് അസദിന്റെ ഭരണകൂടം താഴെയിറങ്ങാന്‍ 14 ദിവസം മാത്രമാണ് വേണ്ടി വന്നത്. നവംബറിന്റെ അവസാനത്തില്‍ സിറിയയിലെ പ്രതിപക്ഷം ഉള്‍പ്പെടുന്ന സായുധസേന ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നഗരങ്ങളില്‍ ഒന്നൊന്നായി നിലയുറപ്പിച്ചു. പിന്നീട് സിറിയ കണ്ട സംഭവവികാസങ്ങള്‍ തീര്‍ത്തും ആശങ്ക ജനകമായിരുന്നു. 1960 മുതല്‍ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി അധികാരത്തിലിരുന്ന അസദ് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് താഴെ വീണു.
2000 മുതല്‍ രാജ്യം ഭരിക്കുന്ന അസദ് 1971 മുതല്‍ തന്റെ പിതാവ് ഹഫീസ് അല്‍ അസാദില്‍ നിന്ന് പാരമ്പര്യമായ അധികാരം നേടിയെടുത്തിരുന്നു. എന്നാല്‍ ഹയാത്ത് തഹ്‌രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റ് വിമതര്‍ ഡമാസ്‌കസിലേക്ക് മാര്‍ച്ച് ചെയ്തതോടെ രാജ്യം വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
സിറിയയിലെ ടെലിവിഷനില്‍ പ്രതിപക്ഷം നല്‍കിയ പ്രസ്താവനയിങ്ങനെയാണ്. ‘വിമോചനം സാധ്യമായി’ സ്വേച്ഛാധിപതിയായ അല്‍ അസദിനെ അട്ടിമറിക്കുകയും ചെയ്തു. അസദ് ഭരണകൂടത്തിന്റെ ജയിലുകളില്‍ തടവിലാക്കപ്പെട്ട എല്ലാ തടവുകാരെയും മോചിപ്പിച്ചു’.
എച്ച്ടിഎസിന്റെ അല്‍-ജ്വലാനി ന്യൂനപക്ഷങ്ങളുടെ ഭയം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ‘അലെപ്പോ പിടിച്ചടക്കിയ ശേഷം,സിവിലയന്മാരുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനും സുരക്ഷ പുന:സ്ഥാപിക്കുന്നതിനും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പൗരന്മാരുടെ ഭയം ശമിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നവംബര്‍ 29ന് സൈനികരോട് ജ്വലാനി പറഞ്ഞു.india rescues
content summary; india rescues 75 citizens from syria as rebels gain control
Syrian Civil War, Bashar al-Assad, Syrian Opposition, Turkish Offensive,Aleppo,indian empassy