2024 ആരംഭിച്ചത് മുതൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്നുള്ള വെള്ളി ഇറക്കുമതി 647 മടങ്ങ് വർധിച്ചിരുന്നു. വെള്ളി ഇറക്കുമതിയിലുണ്ടായ വർധനവ് സർക്കാരിനെ ആശങ്കയിൽ ആഴ്ത്തുന്നുണ്ടെന്നാണ് വിവരം. വിഷയത്തിൽ അബുദാബിയുമായി ചർച്ചക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 2022 മെയ് മാസത്തിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ചില ഇളവുകൾ നടപ്പിലാക്കിയതിനെ തുടർന്നാണ് വെള്ളി ഇറക്കുമതിയിൽ വർദ്ധനവ് ഉണ്ടായത്. കലണ്ടർ വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ (ജനുവരി-ഏപ്രിൽ) വെള്ളിയുടെ മൊത്തത്തിലുള്ള ഇറക്കുമതി 10 മടങ്ങ് വർധിച്ച് 3.16 ബില്യൺ ഡോളറിലെത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വെള്ളി ഇറക്കുമതി സ്രോതസ് യുഎഇ ആണ്. രാജ്യത്തിനാവശ്യമായതിൽ 45 ശതമാനമാണ് യുഎഇ സംഭാവന ചെയ്യുന്നത്. ഒരു വർഷം മുൻപ് വരെ പശ്ചിമേഷ്യൻ രാഷ്ട്രം ഇന്ത്യയിലേക്ക് വെള്ളി ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ പോലും ഇല്ലായിരുന്നു. silver import
വെള്ളി ഇറക്കുമതിയിൽ അപ്രതീക്ഷിത വർധനവ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് സർക്കാർ മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ഇന്ത്യ തങ്ങളുടെ ആശങ്കകൾ യുഎഇയുമായി ചർച്ച ചെയ്യാൻ പദ്ധതിയിടുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്നുള്ള ഇറക്കുമതി ജനുവരി മുതൽ ഏപ്രിൽ വരെ 1.44 ബില്യൺ ഡോളറായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.2 മില്യൺ ഡോളറായിരുന്നു. സാധാരണയായി, ഇന്ത്യ വെള്ളിക്ക് 15 ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്, എന്നാൽ യുഎഇയുമായുള്ള വ്യാപാര കരാർ കാരണം, യുഎഇയിൽ നിന്നുള്ള വെള്ളിക്ക് ഈ നികുതി 8 ശതമാനം മാത്രമാണ്. ഇത് മൂലം യുഎഇക്ക് 7 ശതമാനം നികുതി ആനുകൂല്യം ലഭിക്കും. അടുത്ത എട്ട് വർഷത്തിനുള്ളിൽ ഈ നികുതി പൂജ്യം ശതമാനമായി കുറയ്ക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
യുഎഇയിൽ നിന്നുള്ള വെള്ളി ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ആധിപത്യം പുലർത്തുന്നത് സിൽവർ ഗ്രൈൻ ആണ്( ഗ്രാനുലാർ രൂപത്തിൽ ). അവ പ്രധാനമായും ആഭരണങ്ങൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. വെള്ളി ഉൽപന്നങ്ങൾക്ക് 3 ശതമാനം മൂല്യവർദ്ധന വേണമെന്ന വ്യാപാര ഇടപാടിന് കീഴിൽ കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഈ ഇറക്കുമതിയിൽ ഇത്ര വലിയ വർദ്ധനവ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ വാണിജ്യ വകുപ്പ് ശ്രമിക്കുകയാണ്. ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, യുഎഇ വെള്ളി ഉൽപ്പാദിപ്പിക്കാതെ വലിയ വെള്ളി ബാറുകൾ ഇറക്കുമതി ചെയ്യുകയും ഉരുക്കി സിൽവർ ഗ്രൈൻ ആക്കി മാറ്റുകയും ചെയ്യുന്നതിനാൽ വ്യാപാരത്തിൻ്റെ തോത് അസാധാരണമാണ്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിൻ്റെ റിപ്പോർട്ടിൽ യുഎഇ വെള്ളി ഉൽപ്പാദിപ്പിക്കാത്തതിനാൽ വ്യാപാരം കൂടുതലാണെന്ന് പറയുന്നു. പകരം, യുഎഇ വലിയ സിൽവർ ബാറുകൾ ഇറക്കുമതി ചെയ്ത് ഉരുക്കി സിൽവർ ഗ്രൈൻ ആക്കി മാറ്റുകയാണ്.
content summary; India’s silver imports from UAE stood at $2.2 million during Jan-April 2023.