June 04, 2026 |
Share on

ഓസീസും മുട്ടുമടക്കി; ടീം ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു

അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

 

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ എട്ടു വിക്കറ്റിനു വിജയം കണ്ടാണ് ഇന്ത്യ പരമ്പരയും ട്രോഫിയും 2-1 നു സ്വന്തമാക്കിയത്. ജയിക്കാന്‍ 106 റണ്‍സു വേണ്ടിയിരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ലോകേഷ് രാഹുല്‍ പുറത്താകെ അര്‍ദ്ധസെഞ്ച്വറി നേടി. പരമ്പരയിലെ രാഹുലിന്റെ ആറാം അര്‍ദ്ധസെഞ്ച്വറി കൂടിയാണിത്. എട്ടു റണ്‍സ് എടുത്ത മുരളി വിജയിന്റെയും റണ്‍സ് ഒന്നും എടുക്കാതിരുന്ന പൂജാരെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു.
സ്‌കോര്‍: ഓസ്‌ട്രേലിയ 300, 137. ഇന്ത്യ 332, 106/2.

ഈ വിജയത്തോടെ ഹോം സീസണിലെ എല്ലാ വിജയവും നേടിയ ടീമായി ഇന്ത്യ. തുടര്‍ച്ചയായ ഏഴാം പരമ്പര വിജയം കൂടിയാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച് ഓസ്‌ട്രേലിയ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം നേടി തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിലായി. നാലാം ടെസ്റ്റിലും സമനിലയായിരുന്നെങ്കില്‍ ട്രോഫി ഓസീസ കൈവശം തന്നെയിരിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×