മറ്റൊരു വിവാഹ സീസണ്‍ കൂടി ആഗതമായിരിക്കെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിവാഹ വിപണിയായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന തരത്തില്‍ ഇന്ന് പ്രസക്തമാണ് ഇന്ത്യന്‍ വിവാഹങ്ങള്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രവചിക്കുന്നത്, നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ ഏകദേശം 3.5 മില്യണ്‍ വിവാഹങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നാണ്. ഇത്രയും വിവാഹങ്ങള്‍ക്കായി ഏകദേശം 4.25 ലക്ഷം കോടി രൂപ ചെലവഴിക്കപ്പെടും. മുന്‍വര്‍ഷം 3.2 ദശലക്ഷം വിവാഹങ്ങളായിരുന്നു സീസണില്‍ നടന്നത്. വിവാഹ പ്ലാറ്റ്ഫോമായ WedMeGood പറയുന്നതനുസരിച്ച്, ഇന്ത്യന്‍ വിവാഹ വ്യവസായം ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ്. 7-8% വാര്‍ഷിക നിരക്കിന്റെ വളര്‍ച്ച ഇക്കാര്യത്തില്‍ കാണാം. പ്രതിവര്‍ഷം, ഏകദേശം 10 ദശലക്ഷം വിവാഹങ്ങള്‍ ഇന്ത്യ നടക്കുന്നുണ്ട്. ഇതിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക ഒഴുകിയെത്തുന്നത് ഏകദേശം 130 ബില്യണ്‍ ഡോളറാണ്. ഈ കണക്ക് ലോകത്തിലെ നാലാമത്തെ വിവാഹ വിപണിയാക്കി ഇന്ത്യയെ മാറ്റുന്നുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ പകുതി വരെ നടന്ന 4.2 ദശലക്ഷത്തിലധികം വിവാഹങ്ങള്‍ക്കായി 5.5 ട്രില്യണ്‍ രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് CAIT സര്‍വേയില്‍ പറയുന്നത്. അനുകൂലമായ നയങ്ങളും വിവാഹ വിപണിയുടെ ഉണര്‍വിന് കാരണമായിട്ടുണ്ട്. സ്വര്‍ണ്ണ ഇറക്കുമതി തീരുവ 15% ല്‍ നിന്ന് 6% ആയി കുറച്ചതിലൂടെ സ്വര്‍ണം വാങ്ങുന്നത് കൂടിയിട്ടുണ്ട്. ബിഹൈന്‍ഡ് ദി സീന്‍ വെഡ്ഡിംഗ്‌സിന്റെ സഹസ്ഥാപകനായ വൈഭവ് സാധ്വാനി, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്‌സിന്റെ, പ്രത്യേകിച്ച് രാജസ്ഥാനും ഗോവയും കേന്ദ്രീകരിച്ച് നടക്കുന്ന-ന്റെ ജനപ്രീതി എടുത്തുകാട്ടുന്നുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ വിവാഹാഘോഷങ്ങള്‍ ഒരു അവധിക്കാലമെന്നോണമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. ഇത് വിവാഹ ഇവന്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ വെഡ്ഡിംഗ് പ്ലാനര്‍മാരുടെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ദസറ തുടങ്ങിയ പ്രധാന ഉത്സവങ്ങള്‍ക്കൊപ്പം തന്നെ ഇപ്പോള്‍ വിവാഹ സീസണും ഇന്ത്യയിലെ ചില്ലറ വില്‍പ്പനകള്‍, ആഭരണ വിപണികള്‍, വാഹന വിവപണികള്‍ തുടങ്ങിയവയും സജീവമാക്കുന്നു. ഇത് മൂലം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുന്നു. വിവാഹ വിപണയില്‍ നടത്തുന്ന ചിലവുകള്‍ ഓഹരി വിപണിയില്‍ പോലും പ്രതിഫലിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിവാഹ വേദിയാകാന്‍ ഇന്ത്യ
വിവാഹ വ്യവസായത്തിന്റെ സാമ്പത്തിക സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഈ മേഖലയില്‍ നിന്ന് ഏകദേശം 1 ട്രില്യണ്‍ രൂപ വരുമാനം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട്, അന്താരാഷ്ട്ര വിവാഹങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ താത്പര്യമെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. രാജ്യത്തെ ഒരു ആഗോള വിവാഹ കേന്ദ്രമായി ഉയര്‍ത്തി, ഇന്ത്യയില്‍ വിദേശ വിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹനം നല്‍കുന്നുണ്ട്. വിവാഹ സീസണ്‍ അടുത്തു വരുമ്പോള്‍, ഇന്ത്യയിലെ കുതിച്ചുയരുന്ന വിവാഹ വിപണി, ലോകത്തിലെ ഏറ്റവും വലുതും ലാഭകരവുമായ വിവാഹ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി അതിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഒരുങ്ങുകയാണ്. India world’s Second-Largest Wedding Market, Rs 4.25 trillion in spending!
Content Summary; India world’s Second-Largest Wedding Market, Rs 4.25 trillion in spending!