UPDATES

ഇന്ത്യ

2100 കിലോ ഉളളി വിറ്റപ്പോള്‍ കിട്ടിയത് 2300 രൂപ; ഉള്ളി എന്തുകൊണ്ട് കര്‍ഷകരെ കരയിക്കുന്നു?

ഉള്ളി വില കിലോയ്ക്ക്  20 മുതല്‍ 30 രൂപ വരെ ആണെന്നിരിക്കെ കര്‍ഷകര്‍ക്ക് അതിന്റെ പത്തു ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

                       

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ ഉള്ളി കര്‍ഷകര്‍ ഇപ്പോഴേ ജീവിതം വഴിമുട്ടി ആകെ പ്രതിസന്ധിയിലാണ്.  ഉള്ളി വില കിലോയ്ക്ക്  20 മുതല്‍ 30 രൂപ വരെ ആണെന്നിരിക്കെ കര്‍ഷകര്‍ക്ക് അതിന്റെ പത്തു ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞ കുറച്ച്  ആഴ്ച്ചകളായി ഉളളിയ്ക്ക്  വിലകുറയുന്നതിനു പുറമേ കുറഞ്ഞ വേതനം ലഭിക്കുന്നുവെന്നും ആരോപിച്ച്  ഉള്ളി കര്‍ഷകര്‍ ടണ്‍ കണക്കിന് ഉള്ളി റോഡില്‍ തള്ളി പ്രതിഷേധിച്ചിരുന്നു. ഒരു കര്‍ഷകന്‍ തനിക്ക് കിട്ടിയ തുച്ഛമായ വേതനം മണി ഓര്‍ഡറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്് അയച്ചു കൊടുത്തതും വാര്‍ത്തയായിരുന്നു.

സര്‍ക്കാരിന്റെ ഏകപക്ഷീയമായ കയറ്റുമതി നയങ്ങളാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പക്ഷേ ഭക്ഷ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ച്ചയായി ഉള്ളിവില രണ്ടു മുതല്‍ അഞ്ചു രൂപവരെ കൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ 27 രൂപയ്ക്കും മുംബൈ (22) ,കൊല്‍ക്കത്ത (25) ചെന്നെ (16) രൂപയ്ക്കുമാണ് കഴിഞ്ഞ ആഴ്ച്ച ഉളളി വിറ്റുപോയതെന്നും ഭക്ഷ്യവകുപ്പ്് അധികൃതര്‍ പറയുന്നു.

നാസികില്‍ നിന്നുള്ള ഉളളി കര്‍ഷകനായ സഞ്ജയ്  സത്തെയാണ് തനിക്കു കിട്ടിയ തുച്ഛമായ വേതന തുകയായ 1064 രൂപ പ്രധാനമന്ത്രിയ്ക്ക് മണി ഓര്‍ഡറായി അയച്ചുകൊടുത്തത്.  750 കിലോ ഉള്ളിയ്ക്ക് തനിക്ക്് ലഭിച്ചത് 1064 രൂപയാണെന്നും വിളവെടുപ്പിന് ശേഷം ഉള്ളിവൃത്തിയാക്കാന്‍ 400 രൂപയും വില്‍പ്പനക്കായുള്ള ഗതാഗത ചിലവ്  750 രൂപ ആയെന്നും സഞ്ജയ് സത്തെ പറയുന്നു. പ്രസ്തുത സംഭവത്തിനു ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ ഫോണില്‍ വിളിച്ച്  കൃഷിഭുമിയെ കുറിച്ചും മറ്റും ചോദിച്ചതിനൊപ്പം താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണോ എന്ന് സംശയം പ്രകടിപ്പിച്ചതായും സത്തെ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 3000 രൂപ തോതിലാണ് ഉള്ളിവില്‍പ്പന നടത്തിയത്.  പെട്ടെന്നുളള വിലയിടിവിന്റെ കാരണങ്ങളും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും അധികൃതര്‍ മൗനം പാലിക്കുകയാണെന്നും സത്തെ ആരോപിക്കുന്നു.

ഉള്ളി എന്തുകൊണ്ട് കര്‍ഷകരെ കരയിക്കുന്നു?/ വീഡിയോ

വ്യാപകമായി ഉള്ളികൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ കര്‍ണാടക രാജസ്ഥാന്‍,മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം സമാനമായ അവസ്ഥയാണ്. മധ്യപ്രദേശിലെ നീമുച്ചില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ തന്റെ കൈവശമുളള 2100 കിലോ ഉളളി വില്‍പ്പന നടത്തിയപ്പോള്‍ കിട്ടിയത് 2300 രൂപയാണ്. അതായത് ഒരു കിലോ ഉളളിയ്ക്ക് കുറഞ്ഞത് ഒരു രൂപമാത്രമാണ് കര്‍ഷകന് ലഭിച്ചത്. കര്‍ഷക സംഘടനയായ ആം കിസാന്‍ യൂണിയന്‍ പ്രസിഡന്റ് സിരോഹി പറഞ്ഞു.

അഗ്രിക്കള്‍ച്ചര്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്  ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) കണക്കുകള്‍ പ്രകാരം 2016-17 കാലയളവില്‍ 24,15,739 ടണ്‍ ഉള്ളി കയറ്റുമതി ചെയ്തപ്പോള്‍ 2017-18 കാലയളവില്‍ അത് 15,88,985 ടണ്‍ ആയി കുറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 8,31645 ടണ്‍ ഉളളിയാണ് കയററുമതി ചെയ്തത്.

*IANS

750 കിലോ ഉള്ളി വിറ്റ കര്‍ഷകന് കിട്ടിയത് 1064 രൂപ, പണം മോദിക്ക് അയച്ചുകൊടുത്തു

 

ശീതകാല സമ്മേളനം മോദിയെ വിയർപ്പിക്കും: സഭ കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെ; കരുത്തനായ രാഹുൽ ഗാന്ധിയെ

‘നിശ്ശബ്ദനായ പോരാളി’: രാജസ്ഥാനിലെ സിപിഎം മുന്നേറ്റത്തിനു പിന്നിലെ കർഷക നേതാവ് ഹന്നൻ മൊല്ലയെ അടുത്തറിയാം

 

Share on

മറ്റുവാര്‍ത്തകള്‍