July 16, 2026 |
Avatar
Share on

ഉത്തേജന പരിശോധന; ഇന്ദര്‍ജീത് സിംഗ് ഒളിമ്പിക്‌സിനില്ല

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിംഗ് ഒളിമ്പിക്സിന് ഇല്ല. ബി സാമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് താരത്തിന് യോഗ്യത നഷ്ടപ്പെട്ടത്. ഇതോടൊപ്പം വാഡ നിയമപ്രകാരമുള്ള നാലു വര്‍ഷത്തെ വിലക്കും അദേഹം നേരിടേണ്ടി വരും. റിയോ ഒളിമ്പിക്സിന് പോകുന്നതിനായി ആദ്യം യോഗ്യത നേടിയ ഇന്ത്യക്കാരനായിരുന്നു ഇന്ദര്‍ജീത് സിംഗ്. 2014 ഏഷ്യന്‍ ഗയിംസില്‍ വെങ്കലവും ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ അത് ലറ്റിക് ഗ്രാന്‍ഡ്‌പ്രി എന്നിവയില്‍ സ്വര്‍ണവും ഇന്ദര്‍ജീത് നേടിയിരുന്നു. എന്നാല്‍ ആദ്യം ഉത്തേജക മരുന്ന് പരിശോധനയില്‍ […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിംഗ് ഒളിമ്പിക്സിന് ഇല്ല. ബി സാമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് താരത്തിന് യോഗ്യത നഷ്ടപ്പെട്ടത്. ഇതോടൊപ്പം വാഡ നിയമപ്രകാരമുള്ള നാലു വര്‍ഷത്തെ വിലക്കും അദേഹം നേരിടേണ്ടി വരും.

റിയോ ഒളിമ്പിക്സിന് പോകുന്നതിനായി ആദ്യം യോഗ്യത നേടിയ ഇന്ത്യക്കാരനായിരുന്നു ഇന്ദര്‍ജീത് സിംഗ്. 2014 ഏഷ്യന്‍ ഗയിംസില്‍ വെങ്കലവും ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ അത് ലറ്റിക് ഗ്രാന്‍ഡ്‌പ്രി എന്നിവയില്‍ സ്വര്‍ണവും ഇന്ദര്‍ജീത് നേടിയിരുന്നു.

എന്നാല്‍ ആദ്യം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവ് കഴിഞ്ഞ ദിവസം ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×