UPDATES

വൈറല്‍

മരിച്ച ഭര്‍ത്താവിന്‍റെ ഫോട്ടോക്ക് മാത്രമല്ല, മോദിയുടെ ഫോട്ടോയ്ക്കും ഇന്‍ഡോര്‍ മേയറുടെ പൂമാല

കോണ്‍ഗ്രസ് എംഎല്‍എ ജിത്തു പട്വാരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പട്വാരി നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

                       

സാധാരണഗതിയില്‍ മരിച്ചുപോയ മനുഷ്യരുടെ ഫോട്ടോക്കാണ് മാലയിടാറുള്ളത്. എന്നാല്‍ മരിച്ച ഭര്‍ത്താവിന്റെ ഫോട്ടോയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്റേയും ഫോട്ടോകള്‍ക്കും മാലയിട്ട് വച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ മാലിനി ഗൗഡ്. മദ്ധ്യപ്രദേശ് മുന്‍ മന്ത്രി ലക്ഷ്മണ്‍ സിംഗ് ഗൗഡിന്റെ ഭാര്യയാണ് ബിജെപി നേതാവായ മാലിനി ഗൗഡ്. നിഷ്‌കളങ്കമായ ആരാധനയാണോ ഇത്തരത്തിലുള്ള അബദ്ധമായി മാറിയിക്കുന്നത് എന്നറിയില്ല. എല്ലാവര്‍ക്കും ഒരു പോലെ ബഹുമാനം ഇരുന്നോട്ടെ എന്ന് കരുതിയിട്ടാവണം. എന്നാലും സംഗതി വിവാദമായി.

കോണ്‍ഗ്രസ് എംഎല്‍എ ജിത്തു പട്വാരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പട്വാരി നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ഇതുപോലെ മാലയിട്ട ഝാര്‍ഖണ്ഡ് മന്ത്രിയുടെ നടപടി വലിയ വിവാദമായിരുന്നു. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് അന്തരിച്ചെന്ന് പറഞ്ഞ് അനുശോചന സ്‌കൂള്‍ അസംബ്ലിയില്‍ വാജ്‌പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും സംസാരിച്ച് പ്രിന്‍സിപ്പാളിനെ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍