January 21, 2025 |

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം; തുല്യരാണ് മനുഷ്യർ, ഒന്നാണ് നീതി

ഈ ലോകത്ത് അന്തസ്സോടെയും, സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യർക്കും ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

മനുഷ്യാവകാശം എന്നത് ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്. ഒരു വ്യക്തിയുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, തുല്യതക്കുള്ള അവകാശം എന്നിങ്ങനെയുള്ള പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും സംസ്‌കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക സാംസ്‌കാരിക അവകാശങ്ങളും, സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും ഇല്ലാതാകുന്നത് മനുഷ്യരുടെ അവകാശങ്ങളാണ്.international human rights day

നീതി, സമത്വം, സ്വാതന്ത്ര്യം- എല്ലാവർക്കുമൊന്ന്, എല്ലാവരുമൊന്ന് എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം.

അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഈ ദിനം 1950 ഡിസംബർ 4നാണ് അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഒന്നിച്ച് ചേർത്ത് ആചരിക്കാൻ തുടങ്ങിയത്.

മനുഷ്യാവകാശ നിയമങ്ങൾ നിലവിൽ വന്നത് ഒട്ടനവധിയാളുകളുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ്. ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ ലഭിക്കുക എന്നത് ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്. ഈ അവകാശങ്ങൾ ആരുടെയും ഔദാര്യമോ മറ്റൊന്നുമല്ല, അത് മനുഷ്യനായി സമൂഹത്തിൽ ജനിക്കുന്നതിലൂടെ ലഭിക്കുന്ന മൗലിക അവകാശമാണ്. അത് ആർക്കും നിരസിക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ല. മനുഷ്യാവകാശം എന്നത് ഒരു പുതിയ ആശയമല്ല, മനുഷ്യൻ പിറവിയെടുത്ത നാൾ മുതൽ അവനുള്ള അവകാശങ്ങൾ ഏറ്റവും അടിസ്ഥാനപരമാണ്.

human rights

ഈ ലോകത്ത് അന്തസ്സോടെയും, സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യർക്കും ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വർദ്ധക്യത്തിൽ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങൾക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്. ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും ഒരു പോലെ സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യവകാശങ്ങളിൽ ഉൾപ്പെടുന്നു. വർദ്ധക്യത്തിൽ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങൾക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്.

മനുഷ്യാവകാശത്തിന്റെ ചരിത്രം

മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്‌നാ കാർട്ട ആണ്. പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവജനനീയ മനുഷ്യാവകാശ പ്രഖ്യാപനം ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടർന്നാണ് 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

1789 ഓഗസ്റ്റ് 26-നാണ് ഫ്രഞ്ച് ദേശീയ ഭരണഘടനാ അസംബ്ലി, മനുഷ്യ-പൗരാവകാശ നിയമനത്തിന്റെ പ്രഖ്യാപനം പുറത്തിറക്കിയത്. ഫ്രഞ്ച് വിപ്ലവ കാലത്തെ വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങളെ ഉൾപെടുത്തിയായിരുന്നു അത്.

മാഗ്‌നകാർട്ട (1215), ഇംഗ്ലീഷ് ബിൽ ഓഫ് റൈറ്റ്‌സ് (1689), രാജാവിനും പാർലമെന്റിനുമെതിരായ കൊളോണിയൽ പോരാട്ടം എന്നിവയിൽ നിന്നുമാണ് ബില്ല് ഓഫ് റൈറ്റ്സ് ഉരുതിരിഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖ എന്ന ബഹുമതി 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിനാണ്.

ഇന്നത്തെ സമൂഹത്തിൽ ഭൂരിഭാ​ഗം ആളുകളും ഒരു പരിധി വരെ മനുഷ്യാവകാശത്തെക്കുറിച്ച് ബോധവാന്മാരാണ്. കാഴ്ച്ചപ്പാടിലുണ്ടായ ഈ മാറ്റത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ചെറുതല്ല. പണ്ടത്തെ ആളുകൾക്ക് മനുഷ്യാവകാശം എന്ന വാക്ക് പോലും കേട്ടുകേൾവി ഇല്ലാത്തതായിരുന്നു, അതുകൊണ്ടു തന്നെ അവർ പലരിൽ നിന്നായി നിരവധി ചൂഷണങ്ങൾക്ക് ഇരയായിട്ടുമുണ്ട്.അത്തരത്തിൽ നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ചില അവകാശ ലംഘനങ്ങൾ ഏതൊക്കെയെന്ന് നോക്കാം;

സ്ത്രീകൾക്കെതിരായ അതിക്രമം

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ വിവേചനവും അതിക്രമവും ഒട്ടും കുറവല്ല. വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് പുരുഷ മേൽക്കോയ്മ ഇക്കാലത്തും നേരിടേണ്ടി വരാറുണ്ട് എന്നത് സമൂഹത്തിന്റെ ​ഗതികേടാണ്. അതുകൊണ്ടു തന്നെ സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾക്ക് സ്വയം പര്യാപ്തമാകാൻ കഴിയാതെ വന്നു. വലിയൊരു മനുഷ്യാവകാശ ലംഘനമാണിത്. നമ്മുടെ നാട്ടിൽ ഇന്നും ഇത്തരം അതിക്രമങ്ങളും വിവേചനങ്ങളും തുടരുകയാണ്. പണ്ട് കാലത്ത് ഇന്നത്തേതിനെ അപേക്ഷിച്ച് അവ​ഗണനയിലും വിവേചനത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്, അത് തീർച്ചയായും തലമുറകളായി സമത്വത്തിന് വേണ്ടി പോരാടുന്നവരുടെ ശബ്ദത്തിന്റെ വിലയാണ്.

ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ

മേൽ ജാതിക്കാരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നവർ ചെയ്യാനറപ്പുള്ള ജോലികൾ താഴ്ന്ന ജാതിക്കാരെന്ന് അവർ ആരോപിക്കുന്നവരെക്കൊണ്ട് നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഈയടുത്തകാലം വരെ ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊഴിൽപരമായ തരംതാഴ്ത്തലുകൾ ശക്തമായി നിലനിന്നിരുന്നു. ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെയാണ് നാമവയെ ഇല്ലായ്മ ചെയ്തത്.

Post Thumbnail
റഷ്യ ഒരുങ്ങുന്നത് ആണവയുദ്ധത്തിനോ?വായിക്കുക

ശുചിത്വമുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ്

ലോകത്ത് വലിയൊരു വിഭാഗം ജനതയ്ക്ക് ഇന്നും ശുചിയായ വെള്ളം ലഭിക്കുന്നില്ല. അത്തരത്തിൽ ജീവിക്കുന്ന ജനതയുടെ ആരോഗ്യവും ജീവിതവും തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിൽ ഒന്ന് വെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട അണുബാധകൾ മൂലമാണ്.

ശൈശവ വിവാഹങ്ങൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾക്ക് തടസ്സമായിരുന്നു ശൈശവ വിവാഹങ്ങൾ. 10 വയസ് ആകുന്നതിന് മുൻപ് വരെ പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്ന പ്രവണത ഇന്നുമുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ശൈശവ വിവാഹം ഇപ്പോഴും നിയമപരമാണ്, ഇത് ശുദ്ധ മനുഷ്യാവകാശ ലംഘനമാണ്. പെൺകുട്ടികളുടെ അവകാശങ്ങൾക്കെതിരായ ഇത്തരം കാര്യങ്ങൾ സമൂഹത്തെ വീണ്ടും പിന്നിലേക്ക് വലിക്കുന്നു. ശൈശവ വിവാഹങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾക്ക് തടസ്സമായിരുന്നു. അവർ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ വിവാഹത്തിനും തുടർന്നുള്ള ബലാൽസംഗത്തിനും ഇരയായിരിന്നു. ശരീരികവും മാനസികവുമായ പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹം ജീവിതത്തെ ഏതു രീതിയിൽ സമീപിക്കണം എന്ന സംശയമുണ്ടാക്കുന്നു, ഇത് പലരെയും മാനസികമായി തളർത്തുകയാണ്. എന്ന് മാത്രമല്ല, സമൂഹത്തിൽ കൂടുതൽ അടിച്ചമർത്തലുകൾക്ക് അവർ‌ വിധേയരാവുകയും ചെയ്യുന്നു. ശൈശവ വിവാഹങ്ങളെ നാം കേരളീയർ വലിയൊരളവ് മറികടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്.. അവർ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ വിവാഹത്തിനും തുടർന്നുള്ള ബലാൽസംഗത്തിനും ഇരയായിരിന്നു. ശരീരികവും മാനസികവുമായ പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹം അവരെ തളർത്തുന്നു. എന്ന് മാത്രമല്ല, സമൂഹത്തിൽ കൂടുതൽ അടിച്ചമർത്തലുകൾക്ക് അവർ‌ വിധേയരാവുകയും ചെയ്യുന്നു. ശൈശവ വിവാഹങ്ങളെ നാം കേരളീയർ വലിയൊരളവ് മറികടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്.

ചികിത്സയിലെ ലഭ്യതക്കുറവ്

ഓരോരുത്തർക്കും ഉയർന്ന നിലവാരമുള്ള ചികിത്സാ സഹായം ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാൽ സമൂഹത്തിൽ സാമ്പത്തികമായും ജാതീയമായും ലിംഗപരമായും വിവേചനങ്ങൾ നേരിടുന്നവർക്ക് അതിനുള്ള അവകാശം ലംഘിക്കപ്പെടുന്നുണ്ട്. ആദിവാസികൾ പോലുള്ള വിഭാഗത്തിനും താഴ്ന്ന ജാതിക്കാർക്കും മികച്ച ആരോഗ്യ സംരക്ഷണത്തിനുള്ള അവസരങ്ങൾ എപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്. അസുഖത്തിന് ചികിത്സ ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും മൗലിക അവകാശമാണ്.

വിദ്യാഭ്യാസത്തിനുള്ള അവകാശ ലംഘനം

താഴ്ന്ന ജാതിയിൽപെട്ട കുട്ടികൾക്ക് അടിസ്ഥാനപരമായ വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവസരങ്ങൾ ലഭിക്കുന്ന കുട്ടികൾക്കാകട്ടെ അധ്യാപകരുടെയും ഉയർന്ന ജാതിയിൽപെട്ട സഹപാഠികളുടെയും പരിഹാസവും പീഡനങ്ങളും നേരിടേണ്ടിവന്നിരുന്നു. ജാതി മേൽക്കോയിമ ഉണ്ടായിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെട്ടിരുന്നവർ നടത്തിയ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് ഇന്ന് നമുക്ക് ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം സാധ്യമായത്.

ബാലവേല

കുട്ടികളെ നിർബന്ധപൂർവം ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. ഇന്ത്യയിൽ ലക്ഷകണക്കിന് കുട്ടികൾ ഇത്തരത്തിൽ ബാലവേല ചെയ്ത് ജീവിക്കുന്നുണ്ട്. ലൈംഗിക കടത്ത്, ഗാർഹിക അടിമത്തം, ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മൈനിങ്, ഫാക്ടറി ജോലികൾ എല്ലാം കുട്ടികളുടെ അവകാശ ലംഘനങ്ങളാണ്. കേരളം ബാലവേലയെ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ഇപ്പോഴും ബാലവേല ശക്തമാണ്.

താഴ്ന്ന ജാതിയിലെ സ്ത്രീകൾക്കെതിരായ അതിക്രമം

താഴ്ന്ന ജാതിയിലെ സ്ത്രീകൾ നമ്മുടെ സമൂഹത്തിലെ ലിംഗ, സമുദായിക ക്രമത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിൽക്കുന്നവരായിരുന്നു. അവർക്ക് ഉന്നത വിദ്യാഭ്യാസമോ സഹപുരുഷ ജോലിക്കാരുടെ അത്രയും വേതനമോ ലഭിച്ചിരുന്നില്ല. പോലീസും മറ്റ് അധികാരികളും അവരുടെ മേൽ ലൈംഗികതിക്രമങ്ങളും അടിച്ചമർത്തലുകളും അഴിച്ചുവിട്ട് അവരെ നിശബ്ദരാക്കി.

സ്വത്ത് നൽകുന്ന ഉയർന്ന ജീവിതനിലവാരം

നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരിൽ ഭൂരിഭാഗവും ദളിത് പീഡനത്തിന് ഇരയായവരാണ്. അവരിൽ ഭൂമി സ്വന്തമായി ഇല്ലാത്തവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രമായി സമൂഹത്തിൽ ഉയർന്ന നിലവാരമുള്ള ജീവിതം നിലകൊണ്ടു. പാവപ്പെട്ട കർഷകർ തങ്ങളുടെ കാർഷിക ആവശ്യങ്ങൾക്കായി ഉയർന്ന ജാതിയിലുള്ളവരെ സമീപിക്കുകയും അവർ പാവപ്പെട്ട കർഷകരെ ദുരുപയോഗം ചെയ്യുകയും ചെയ്‌തു.

december 10

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് നരവധി വകുപ്പുകൾ നിലവിലുണ്ട്, ഇതെല്ലാം ഓരോരുത്തരുടെയും അവകാശവും നീതിയുമാണ്.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വകുപ്പുകൾ

വകുപ്പ്‌ 1

മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്‌. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ്‌ മനുഷ്യന്നു വിവേകബുദ്ധിയും മനസാക്ഷിയും സിദ്ധമായിരിക്കുന്നത്‌.

വകുപ്പ്‌ 2

ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം സ്വത്ത്‌, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ്‌. രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കി (സ്വതന്ത്രമോ, പരിമിത ഭരണാധികാരത്തോടു കൂടിയതോ ഏതായാലും വേണ്ടതില്ല) ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കാൻ പാടുള്ളതല്ല.

വകുപ്പ്‌ 3

സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാൻ ഏതൊരാൾക്കും അധികാരമുണ്ട്‌.

വകുപ്പ്‌ 4

യാതൊരാളേയും അടിമയാക്കി വെക്കാൻ പാടുള്ളതല്ല. ഏതൊരു വിധത്തിലുള്ള അടിമത്തത്തേയും അടിമവ്യാപാരത്തേയും തടയേണ്ടതാണ്‌.

Post Thumbnail
എവിടെ 'കവച്'? എത്രമാത്രം സുരക്ഷിതമാണ് ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍?വായിക്കുക

വകുപ്പ്‌ 5

പൈശാചികവും ക്രൂരവും അപമാനകരവുമായ രീതിയിൽ ആരോടും പെരുമാറരുത്‌. ആർക്കും അത്തരത്തിലുള്ള ശിക്ഷകൾ നൽകുകയുമരുത്‌.

വകുപ്പ്‌ 6

നിയമദൃഷ്ട്യാ ഏതൊരാൾക്കും ഏതൊരു സ്ഥലത്തും അംഗീകരണത്തിനു അവകാശമുണ്ട്‌.

വകുപ്പ്‌ 7

നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്‌. യാതൊരു ഭേദവും കൂടാതെ നിയമാനുസൃതമായ രക്ഷക്ക്‌ എല്ലാവർക്കും അർഹതയുള്ളതുമാണ്‌. ഈ പ്രഖ്യാപനത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ അത്തരം പ്രവൃത്തികളിൽ നിന്നും രക്ഷതേടുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ്‌.

വകുപ്പ്‌ 8

വ്യവസ്ഥാപിതമായ ഭരണത്താലും നിയമത്താലും സമ്മതിക്കപ്പെട്ട അവകാശങ്ങളെ ലംഘിച്ചു ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ പ്രതിവിധി തേടുന്നതിനുള്ള അധികാരം എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ്‌.

വകുപ്പ്‌ 9

കാരണം കൂടാതെ യാതൊരാളേയും അറസ്റ്റ്‌ ചെയ്യാനും, തടവിൽ വെക്കുവാനും, നാടുകടത്താനും പാടുള്ളതല്ല.

വകുപ്പ്‌ 10

സ്വതന്ത്രവും പക്ഷപാതമില്ലാത്തതുമായ കോടതി മുമ്പാകെ തന്റെ അവകാശങ്ങളേയും അധികാരങ്ങളേയുംകുറിച്ചു തുറന്നുപറയുന്നതിന്നും തന്നിൽ ആരോപിക്കുന്ന കുറ്റത്തെക്കുറിച്ചു വാദിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്‌.

വകുപ്പ്‌ 11

1. കുറ്റവാളിയ്ക്കു വാദിക്കുന്നതിന്നു സകല സന്ദർഭങ്ങളും നൽകി നിയമാനുസൃതമായി പരസ്യമായ ഒരു വിചാരണക്കു ശേഷം കുറ്റം തെളിയുന്നതുവരെ ഏതൊരു കുറ്റവാളിയേയും നിരപരാധിയെന്നു കരുതേണ്ടതാണ്‌.

2. നിലവിലിരിക്കുന്ന നിയമങ്ങൾക്കനുസരിച്ച ശിക്ഷകൾ മാത്രമേ ഏതൊരാൾക്കും നൽകുവാൻ പാടുള്ളൂ.

വകുപ്പ്‌ 12

കാരണം കൂടാതെ യാതൊരാളുടെ സ്വകാര്യജീവിതത്തിലും കുടുംബജീവിതത്തിലും എഴുത്തുകുത്തുകളിലും കൈ കടത്തുവാൻ പാടുള്ളതല്ല എന്നുതന്നെയല്ല, യാതൊരാളുടെ സ്വഭാവത്തേയും അന്തസ്സിനേയും കാരണം കൂടാതെ ആക്ഷേപിക്കുവാനും പാടുള്ളതല്ല. ആരെങ്കിലും ഇതിന്നെതിരായി പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ രക്ഷനേടുവാൻ ഏതൊരാൾക്കും അധികാരമുള്ളതാണ്‌.

വകുപ്പ്‌ 13

1. അതത്‌ രാജ്യാതിർത്തിയ്ക്കുള്ളിൽ സ്വതന്ത്രമായി താമസിക്കുന്നതിന്നും സഞ്ചരിക്കുന്നതിന്നും ഏതൊരാൾക്കും അവകാശമുള്ളതാണ്‌.

2. തന്റെ സ്വന്തം രാജ്യവും മറ്റേതൊരു രാജ്യവും വിടുന്നതിന്നും തന്റെ രാജ്യത്തേയ്ക്കു മടങ്ങിവരുന്നതിനുമുള്ള അധികാരം ഏതൊരാൾക്കുമുള്ളതാണ്‌.

വകുപ്പ്‌ 14

1. ഉപദ്രവങ്ങളിൽ നിന്ന് രക്ഷതേടി അന്യരാജ്യങ്ങളിൽ ജീവിക്കുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ്‌.

2. രാഷ്ട്രീയങ്ങളല്ലാത്ത കുറ്റങ്ങൾക്കും ഐക്യരാഷ്ട്ര സംഘടനാതത്വങ്ങൾക്കും എതിരായ കൃത്യങ്ങൾക്കും മേൽപ്പറഞ്ഞ നിയമം ബാധകമല്ല.

വകുപ്പ്‌ 15

1. പൌരത്വത്തിന്‌ എല്ലാവർക്കും അവകാശമുണ്ട്‌

2. അകാരണമായി യാതൊരാളിൽനിന്നും പൌരത്വം എടുത്തുകളയാൻ പാടില്ല. അതുപോലെ തന്നെ പൌരത്വം മാറ്റുവാനുള്ള അവകാശത്തെ തടയുവാനും പാടില്ല.

വകുപ്പ്‌ 16

1. ജാതിമതഭേദമെന്യേ പ്രായപൂർത്തി വന്ന ഏതൊരാൾക്കും വിവാഹം ചെയ്തു കുടുംബസ്ഥനാകാനുള്ള അവകാശമുണ്ട്‌. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിന്നും അവർക്കു തുല്യാവകാശങ്ങളുണ്ട്‌.

2. വധൂവരന്മാരുടെ പൂർണ്ണസമ്മതത്തോടുകൂടി മാത്രമേ വിവാഹബന്ധത്തിലേർപ്പെടാൻ പാടുള്ളൂ.

3. കുടുംബം സമുദായത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാൽ അതു സമുദായത്തിൽ നിന്നും രാജ്യത്തിൽ നിന്നും രക്ഷയെ അർഹിക്കുന്നു.

വകുപ്പ്‌ 17

1. സ്വന്തമായും കൂട്ടുകൂടിയും വസ്തുവഹകളുടെ ഉടമസ്ഥനാകുവാൻ ഏതൊരാൾക്കും അവകാശമുണ്ട്‌.

2. കാരണംകൂടാതെ ആരുടെ മുതലും പിടിച്ചെടുക്കുവാൻ പാടുള്ളതല്ല.

വകുപ്പ്‌ 18

സ്വതന്ത്രചിന്തക്കും സ്വാതന്ത്ര മതവിശ്വാസത്തിനും എല്ലാവർക്കും അധികാരമുണ്ട്‌. ഒറ്റക്കായോ കൂട്ടമായിത്തന്നേയോ മതം മാറുവാനും പരസ്യമായോ രഹസ്യമായോ തന്റെ മതവിശ്വാസങ്ങളെ പ്രകടിപ്പിക്കുവാനും ആചരിക്കുവാനും ആരാധിക്കാനുമുള്ള അധികാരവും ഇതിൽതന്നെ അടങ്ങിയിരിക്കുന്നു.

വകുപ്പ്‌ 19

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്നു എല്ലാവർക്കും അധികാരമുണ്ട്‌. അതായത്‌ യാതൊരു തടസ്ഥവുംകൂടാതെ അഭിപ്രായങ്ങളെ ആരായുവാനും മറ്റുള്ളവർക്ക്‌ ഏതൊരുപാധിയിൽ കൂടിയും യാതൊരതിർത്തികളെയും കണക്കാക്കാതെ എല്ലായിടത്തുമെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താൽപ്പര്യം.

വകുപ്പ്‌ 20

1. സമാധാനപരമായി യോഗം ചേരുന്നതിന്ന് എല്ലാവർക്കും അധികാരമുണ്ട്‌.

2. ഒരു പ്രത്യേക സംഘത്തിൽ ചേരുവാൻ ആരെയും നിർബന്ധിക്കുവാൻ പാടുള്ളതല്ല.

വകുപ്പ്‌ 21

1. നേരിട്ടോ സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വഴിക്കോ അവരവരുടെ രാജ്യത്തിലെ ഭരണത്തിൽ പങ്കെടുക്കുവാൻ എല്ലാവർക്കും അധികാരമുണ്ട്‌.

2. അവരവരുടെ രാജ്യത്തെ പൊതുകാര്യങ്ങളിൽ പ്രവേശിക്കാൻ എല്ലാവർക്കും തുല്യമായ അവകാശമുണ്ട്‌.

3. ജനഹിതമായിരിക്കണം ഭരണാധികാരത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ഹിതം ഇടക്കിടക്കുണ്ടാവുന്ന സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പുകൾകൊണ്ട്‌ രേഖപ്പെടുത്തുന്നതാണ്‌. തിരഞ്ഞെടുപ്പു സ്വകാര്യ വോട്ടു സമ്പ്രദായത്തിലോ തത്തുല്യമായതും സ്വതന്ത്രവുമായ മറ്റേതെങ്കിലും വിധത്തിലോ ആയിരിക്കണം

വകുപ്പ്‌ 22

സമുദായത്തിലെ ഒരംഗമായതുകൊണ്ടു സമുദായത്തിൽനിന്നുമുള്ള രക്ഷക്ക്‌ ഏതൊരാൾക്കും അർഹതയുണ്ട്‌. അതതു രാജ്യത്തിന്റെ കഴിവുകൾക്കനുസരിച്ചും ദേശീയ സംരംഭങ്ങളെക്കൊണ്ടും അന്തർദേശീയ സഹകരണം കൊണ്ടും അവരവരുടെ അന്തസ്സിന്നു അപരിത്യാജ്യമായ സാമുദായികവും സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്രമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്‌.

വകുപ്പ്‌ 23

1. പ്രവൃത്തിയെടുക്കുവാനും, സ്വതന്ത്രമായി പ്രവൃത്തിയെ തിരഞ്ഞെടുക്കുവാനുമുള്ള അധികാരം എല്ലാവർക്കുമുണ്ട്‌. ഗുണകരവും നീതിപരവുമായ പ്രവൃത്തി നിബന്ധനകൾക്കും പ്രവൃത്തിയില്ലായ്മയിൽനിന്നു രക്ഷനേടുന്നതിന്നും എല്ലാവരും അർഹരാണ്‌.

2. തുല്യമായ പ്രവൃത്തിയെടുത്താൽ തുല്യമായ ശമ്പളത്തിന്ന് (യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ) എല്ലാവരും അർഹരാണ്‌.

3. പ്രവൃത്തിയെടുക്കുന്ന ഏതൊരാൾക്കും കുടുംബസമേതം മനുഷ്യർക്ക്‌ യോജിച്ച ജീവിതം നയിക്കത്തക്കതായ ശമ്പളത്തിന്നു അർഹതയുണ്ട്‌. ആവശ്യമെങ്കിൽ സാമുദായികമായ മറ്റു രക്ഷകൾക്കും അവൻ അർഹനാണ്‌.

4. അവരവരുടെ താൽപ്പര്യങ്ങളുടെ രക്ഷക്കു വേണ്ടി ഏതൊരാൾക്കും പ്രവൃത്തിസംഘടനകൾ രൂപീകരിക്കാനും അത്തരം സംഘടനകളിൽ ചേരുവാനും അധികാരമുള്ളതാണ്‌.

Post Thumbnail
രാഷ്ട്രീയ വൈരാഗ്യങ്ങളും ഐസിസി നിഷ്‌ക്രിയത്വവും ക്രിക്കറ്റിന്റെ ഭാവി തകര്‍ക്കുന്നത് എങ്ങനെവായിക്കുക

വകുപ്പ്‌ 24

ന്യായമായ പ്രവൃത്തിസമയം ഇടക്കിടക്കു ശമ്പളത്തോടുകൂടിയ ഒഴിവുദിവസങ്ങൾ, ഒഴിവുസമയം, വിശ്രമം ഇതുകൾക്ക്‌ ഏതൊരാൾക്കും അവകാശമുള്ളതാണ്‌.

വകുപ്പ്‌ 25

1. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം മുതലായവയെ സംബന്ധിച്ചു തനിക്കും തന്റെ കുടുംബത്തിന്നും മതിയായ ഒരു ജീവിതരീതിക്ക്‌ ഏഠൊരാൾക്കും അധികാരമുള്ളതാണ്‌. പ്രവൃത്തിയില്ലായ്മ, സുഖക്കേട്‌, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം എന്നുവേണ്ട അപരിഹാര്യമായ മറ്റേതെങ്കിലുമൊരവസ്ഥയിലും ഏതൊരാൾക്കും സമുദായത്തിൽനിന്നു രക്ഷ ചോദിക്കുവാനുള്ള അർഹതയുണ്ട്‌.

2. ശിശുക്കളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും പ്രത്യേകപരിചരണങ്ങൾക്കും അർഹരാണ്‌. ന്യായമായ വിവാഹ ബന്ധത്തിൽനിന്നു ജനിച്ചതായാലും അല്ലെങ്കിലും വേണ്ടതില്ല, സമുദായത്തിൽ നിന്നു തുല്യമായ രക്ഷക്ക്‌ എല്ലാ ശിശുക്കളും അർഹരാണ്‌.

വകുപ്പ്‌ 26

1. വിദ്യാഭാസത്തിന്ന് എല്ലാവർക്കും അവകാശമുണ്ട്‌. എലിമെണ്ടറി വിദ്യാഭ്യാസമെങ്കിലും സൌജന്യമായിരിക്കേണ്ടതാണ്‌. എലിമെണ്ടറി വിദ്യാഭ്യാസം നിർബന്ധമായിരിക്കേണ്ടതുമാണ്‌. സാങ്കേതിക വിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതക്കനുസരിച്ചു എല്ലാവർക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതാണ്‌.

2. വ്യക്തിത്വത്തിന്റെ പരിപൂർണ്ണവളർച്ചക്കും മൌഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നതിന്നുമായിരിക്കണം വിദ്യാഭ്യാസം ചെയ്യിക്കുന്നത്‌. ജനങ്ങൾക്കിടയിൽ സൌഹാർദ്ദവും സഹിഷ്ണുതയും പുലർത്തുക ലോകസമാധാനത്തിന്നായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ട്‌ സാധിക്കേണ്ടതാണ്‌.

3. ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ തങ്ങളുടെ കുട്ടിക്ക്‌ നൽകേണ്ടതെന്ന് മുൻകൂട്ടി തീർച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാർക്കുണ്ടായിരിക്കുന്നതാണ്‌.

വകുപ്പ്‌ 27

1. സമുദായത്തിലെ സാംസ്കാരിക സംരംഭങ്ങളിൽ പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും, ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാകുന്ന ഗുണങ്ങളിലും ഭാഗഭാക്കാവുന്നതിന്നും എല്ലാവർക്കും അവകാശമുള്ളതാണ്‌.

2. കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നവനു അവരവരുടെ പ്രയത്നഫലങ്ങളിൽ നിന്നുണ്ടാവുന്ന ധാർമ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശങ്ങൾ ഉണ്ട്‌.

വകുപ്പ്‌ 28

ഈ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരുത്തക്ക രീതിയിലുള്ള സാമുദായികവും അന്തർരാഷ്ട്രീയവുമായ ഒരു ജീവിതത്തോതിന്ന് എല്ലാവരും അർഹരാണ്‌.

വകുപ്പ്‌ 29

1. വ്യക്തിത്വത്തിന്റെ സ്വതന്ത്രവും പൂർണ്ണവുമായ വളർച്ചയെ സുസാധ്യമാക്കുന്ന സമുദായത്തിന്നുവേണ്ടി പ്രവർത്തിക്കയെന്നുള്ളത്‌ ഏതൊരാളുടേയും കടമയാണ്‌.

2. നിയമാനുസൃതമായി അന്യരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കുക, സദാചാര പാരമ്പര്യത്തെ പുലർത്തുക, പൊതുജനക്ഷേമത്തെ നിലനിർത്തുക എന്നീ തത്ത്വങ്ങളെ മാനദണ്ഡമായെടുത്തിട്ടായിരിക്കണം ഏതൊരാളും അവരുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടത്‌.

3. ഐക്യരാഷ്ട്രസമിതിയുടെ തത്ത്വങ്ങൾക്കും ആവശ്യങ്ങൾക്കും എതിരായി ഒരിക്കലും ഈ അവകാശങ്ങളെ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

human rights

വകുപ്പ്‌ 30

ഒരു രാജ്യത്തിന്നോ, വകുപ്പിന്നോ, വ്യക്തിക്കോ ഇഷ്ടമുള്ള പ്രവൃത്തികളിലെല്ലാമേർപ്പെടാമെന്നോ, ഇതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്കെതിരായിത്തന്നെ ഏന്തെങ്കിലും പ്രവർത്തിക്കാമെന്നോ ഉള്ള രീതിയിൽ ഈ പ്രഖ്യാപനത്തെ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

തിമൂർ എന്ന പടിഞ്ഞാറൻ ഏഷ്യയുടെ ഭരണാധികാരി. 70,000 തലകൾ കൊണ്ട് മിനാരം പണിത തിമൂർ, ജീവനുള്ള മനുഷ്യരെ വച്ച് ഗോപുരം പണിത് ക്രൂരതയുടെ ചരിത്രത്തിൽ ഇടം പിടിച്ചു.

ജോസഫ് സ്റ്റാലിൻ 1930ൽ വ്യവസായവൽക്കരണം നടത്തുകയും ലക്ഷകണക്കിന് ജനങ്ങൾ പട്ടിണിയും, ലേബർ ക്യാമ്പിലെ തടങ്കലിലാക്കൽ കൊണ്ടും നരകയാതന അനുഭവിക്കുകയും ചെയ്തു.

അഡോൾഫ് ഹിറ്റ്ലറുടെ ഭരണത്തിൻകീഴിൽ നാസികൾ ഏകദേശം 11 ദശലക്ഷം ആളുകളെ കൊന്നൊടുക്കി. ജൂതന്മാർ, സ്ലാവുകൾ, ജിപ്‌സികൾ, സ്വവർഗാനുരാഗികൾ, രാഷ്ട്രീയ എതിരാളികൾ എന്നിവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു.

ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലുകയും അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്ത നിരവധി ഭരണാധികാരികളും മനുഷ്യരുമുണ്ട്. എത്രയോ അധികം ആളുകൾ അടിമകളാക്കപ്പെടുകയും, അവകാശം എന്ന വാക്ക് കേൾക്കുക പോലും ചെയ്യാതെയും മരണപ്പെട്ട് പോയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള മനുഷ്യർക്ക് എല്ലാവർക്കും നമ്മോടൊപ്പം ഒരു പോലെ അവകാശങ്ങളുണ്ട്. ഭൂമിയിൽ ജനിച്ച എല്ലാവർക്കും നീതി ഒരുപോലെ ലഭിക്കുക എന്നത് ജന്മ സിദ്ധമായ അവകാശമാണ്. international human rights day

Content Summary: international human rights day

international human rights day human rights december 10 latest news international new top news 

×