അമേരിക്ക തുലയട്ടെ , ഇസ്രായേൽ തുലയട്ടെ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് തനിക്കു മുന്നിൽ നിക്കുന്ന വലിയൊരു ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് ഇറാനിയൻ പ്രസിഡണ്ട്ഹസ്സൻ റൗഹാനി തങ്ങളെ അത്രയെളുപ്പത്തിൽ ആർക്കും തോൽപ്പിക്കാനാകില്ലെന്നും ഡൊണാൾഡ് ട്രംപ് ഒരു മണ്ടനാണെന്നും പ്രഖ്യാപിച്ചു. ഇസ്ലാമിക് വിപ്ലവത്തിന്റെ 40 വാർഷികം ആഘോഷിക്കാനായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ വൻ ജനാവലിയാണ് ഇറാനിലെ ടെഹരാൻ സമാധാന ചത്വരത്തിൽ തടിച്ച് കൂടിയത്.
പെരുമഴയത്ത് കയ്യിൽ ഇറാൻ പതാകയുമേന്തി നൂറുകണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയിലൂടെയുള്ള ജാഥയിൽ പങ്കെടുത്തത്. ചിലരുടെ ഒപ്പം കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങി വലിയൊരു പുരുഷാരമാണ് കോരിച്ചൊരിയുന്ന മഴയത്ത് പതാകയുമേന്തി ആവേശത്തോടെ നടന്ന് മുദ്രാവാക്യം മുഴക്കിയതെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശത്രുക്കൾക്ക് പ്രത്യേകിച്ചും ട്രംപ് നയിക്കുന്ന അമേരിക്കയ്ക്ക് ഈ രാജ്യത്തെ തകർക്കാനാകില്ല എന്ന് ഈ സംഘം ആവർത്തിച്ച് പറയുന്നുണ്ട്. യു കെ പ്രധാനമന്ത്രി തെരേസ മെയ് തുലയട്ടെ എന്നും ഈ സംഘം മുദ്രാവാക്യം മുഴക്കിയതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഈ തെരുവിൽ ഇറങ്ങിയ ജനക്കൂട്ടത്തെ നോക്കൂ, അവർ എല്ലാവരും തന്നെ ഇസ്ലാമിക് ഇറാനെ പിന്തുണച്ച് തെരുവിലിറങ്ങിയതാണ്, ശത്രുക്കൾക്ക് അവരുടെ ലക്‌ഷ്യം ഒരുകാലത്തും നടപ്പിലാക്കാൻ കഴിയില്ലെന്നതിനു ഇതിലും വലിയ തെളിവ് വേണോ ” ആവേശം കൊണ്ട് നിൽക്കുന്ന ഒരു ജനക്കൂട്ടത്തെ സാക്ഷിയാക്കി ഹസ്സൻ റൗഹാനി ചോദിക്കുന്നു. പടിഞ്ഞാറിനെ ഇന്നും അസ്വസ്ഥതപ്പെടുത്തുന്ന നേതാവ് ആയത്തുള്ള റഹോല്ല ഖൊമൈനിയുടെ അനിഷേധ്യമായ നേതൃവം അംഗീകരിച്ച് അദ്ദേഹത്തിന്റെ പാത പിന്തുരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
40 years of corruption. 40 years of repression. 40 years of terror. The regime in Iran has produced only #40YearsofFailure. The long-suffering Iranian people deserve a much brighter future. pic.twitter.com/bA8YGsw9LA
— Donald J. Trump (@realDonaldTrump) February 11, 2019
തങ്ങളെ വരുതിയിൽ നിർത്താനുള്ള അമേരിക്കയുടെ 40 വര്ഷമായുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇനിയെങ്കിലും ഇറാൻ സ്വാതന്ത്ര്യം അർഹിക്കുന്നുണ്ടെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ട്വീറ്റ് ചെയ്തു.