1948 ജനുവരി 30ന്, ഇന്നേക്ക് 77 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വൈകീട്ട് 5.17 നാണ് ഹിന്ദു ഭീകരവാദികള്‍ ഗാന്ധിജിയെ കൊല്ലുന്നത്. കാലത്തിനകത്ത് ഘനീഭവിച്ച ആ മുഹൂര്‍ത്തം കലാപരമായ ആഖ്യാനം നല്‍കുകയാണ് വിഖ്യാത ചിത്രകാരന്‍ റിയാസ് കോമു വിന്റെ ”പ്രേം’ എന്ന കലാ പ്രദര്‍ശനം. ഭരണഘടന മുഖ്യ പ്രമേയമായി വരുന്ന, ഗാന്ധിയും അംബേദ്കറും നെഹ്രുവും എല്ലാം കഥാപാത്രങ്ങളാകുന്ന ‘പ്രേം’ കൊച്ചി ആര്‍ട്ട് കഫേയിലാണ് നടക്കുന്നത്. കലാപ്രദര്‍ശനത്തിലെ മുഖ്യ ഡിജിറ്റല്‍ ഇന്‍സ്റ്റലേഷന്‍ 5.17 പിഎം എന്നതാണ്. ആ അക്കങ്ങള്‍ക്കൊപ്പം കാലവും ചരിത്രവും ഓര്‍മ്മകളും മിന്നുന്നു. നമ്മളെ ഗാന്ധിജിയുടെ മരണം ഓര്‍മ്മിപ്പിക്കുന്നു. അതേസമയം അദ്ദേഹം നടത്തിയിട്ടുള്ള അനന്തമായ പോരാട്ടങ്ങള്‍ നല്‍കുന്ന പ്രത്യാശ നമ്മളില്‍ ജനിപ്പിക്കുന്നു.
‘ആപത്തിന്റെ കാലത്ത് നാം കൈയ്യെത്തി പിടിക്കുന്ന ഓർമ്മകളാണ് ചരിത്രം’ എന്ന ജർമ്മൻ ഫിലോസഫർ വാൾട്ടർ ബന്യാമിന്റെ വാക്കുകൾ ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കുന്നവരാണ് സമകാലിക ഇന്ത്യയിൽ ജീവിക്കുന്ന ജനാധിപത്യ-മതേതര വിശ്വാസികൾ. ഭരണഘടനയാണ് നാമിപ്പോൾ കൈയ്യെത്തിപ്പിടിക്കുന്ന പ്രധാന ഓർമ്മ. നമ്മുടെ ചരിത്രം. അവിടെ മഹാത്മാഗാന്ധിയുണ്ട്, ഡോ.ബാബാ അംബേദ്കറുണ്ട്, ജവഹർലാൽ നെഹ്രുവുണ്ട്. നമ്മുടെ കലാലോകത്തിന് വിസ്തൃതിയും നമ്മുടെ ഭാവനാലോകത്തിന് രാഷ്ട്രീയതെളിച്ചവും നൽകിയ ആർട്ടിസ്റ്റുകളുണ്ട്. അതെല്ലാം റിയാസ് കോമുവിന്റെ ഈ കലാ പ്രദർശനത്തിലുണ്ട്.
ആ പ്രദർശനത്തിലാദ്യം കാണുന്ന കുറിപ്പ് വായിക്കാം. ‘ഇന്ത്യൻ ഭരണഘടനയുടെ കൈയ്യെഴുത്ത് രൂപം തയ്യാറാക്കണം എന്ന് വിഖ്യാത കാലിഗ്രാഫറായ പ്രേം ബെഹാരി നാരായൺ റൈസാദയോട് പണ്ഡിറ്റ് (ജവഹർലാൽ) നെഹ്രു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഒരു നിബന്ധന മാത്രമേ മുന്നോട്ട് വയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ- എല്ലാ പേജിലും തന്റെ ഒപ്പായ ‘പ്രേം’ രേഖപ്പെടുത്താൻ അവസരം നൽകണം എന്ന്. അങ്ങനെ പരമാധികാര, മതേതര, സോഷ്യലിസ്റ്റ് ജനാധിപത്യ റിപബ്ലിക് എന്ന പ്രഖ്യാപനത്തിനും വാഗ്ദാനങ്ങൾക്കും അപ്പുറം നമ്മുടെ ഭരണഘടനയുടെ ഒരോ പേജിലും ഒരു സുപ്രധാന വാക്കുണ്ട്- പ്രേം എന്നതാണത്. ഈ കാലിഗ്രാഫിക് അടയാളം ഐക്യദാർഢ്യത്തിന്റെ പ്രകടനം മാത്രമല്ല, ഓർമ്മയും ഓർമ്മിപ്പിക്കലുമാണ്. ലോകത്തെ കുറിച്ചുള്ള പ്രതീക്ഷകളും ജാഗ്രതകളും നിറഞ്ഞ, നമ്മുടെ ഭരണഘടനയുടെ അവിഭാജ്യഘടകമായി അത് രൂപം പ്രാപിക്കുന്നു. അത് നമ്മളെ ഉറ്റുനോക്കിക്കൊണ്ടുമിരിക്കുന്നു.’
മറ്റെല്ലാത്തിലും ഉപരി മൈത്രിയുടേയും സ്‌നേഹത്തിന്റേയും സഹോദര്യത്തിന്റേയും അടയാളം പേറുന്ന ഒന്നുകൂടിയാണ് നമ്മുടെ ഭരണഘടനയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പ്രദർശനം ആരംഭിക്കുന്നത്. ഇത് കുറേ കാലമായി ചരിത്രത്തോട് ഒരു കണ്ടംപററി ആർട്ടിസ്റ്റ് എന്ന നിലയിൽ റിയാസ് നടത്തുന്ന സംവാദങ്ങളുടെ തുടർച്ചയാണ്. രക്തസാക്ഷി ദിനത്തിന്റെ പശ്ചാത്തലത്തിൽ റിയാസ് കോമുവുമായുള്ള ദീർഘസംഭാഷണം:
ഇന്ത്യൻ ഭരണഘടന ഒരു കലാ പ്രദർശനത്തിന്റെ വിഷയമാകുന്ന സാഹചര്യമെന്താണ്? ഇതാകട്ടെ ഇപ്പോൾ ആരംഭിച്ചതുമല്ലല്ലോ. 2018 -ൽ ഡൽഹിയിൽ നടന്ന ‘ഹോളി ഷിവർ’ എന്ന എക്സിബിഷന്റെ തുടർച്ചയല്ലേ ഇത്. ആ ആശയം കൂടി ഒന്ന് വിശദീകരിക്കാമോ?
നമ്മുടെ പൂർവികന്മാരായ കലാകാരന്മാർ ചെയ്ത, പ്രത്യേകിച്ച് മോഡേണിസ്റ്റ് പീരിയഡിലെ കലാകാരന്മാർ ചെയ്ത പ്രാക്ടീസുകള്‍ വളരെ വ്യത്യസ്തമായ രീതിയിൽ നോക്കി കാണേണ്ട ഒരു സാഹചര്യമാണിത്. കാരണം കഴിഞ്ഞ 32 വർഷമായി വളരെ കോൺഫ്ലിക്ടുകൾ നിറഞ്ഞ, കൻവലൂറ്റഡ് ആയിട്ടുള്ള ചരിത്രത്തിന്റെ ഇടയിൽ നിന്നാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നത്. ഞാൻ 92-ൽ ആണ് ബോംബേയിൽ ടെക്സ്റ്റൈൽ ഡിസൈനർ ആകാൻ വേണ്ടി വരുന്നത്. അപ്പോഴാണ് ബാബരി മസ്ജിദ് ഡെമോളിഷനും അതിനു ശേഷമുള്ള കലാപങ്ങളും ഉണ്ടാകുന്നത്. പിന്നീട് ഉണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളുമെല്ലാമായി പോളറൈസിംഗ് ആയിട്ടുള്ള ഒരു കാലമുണ്ടാവുകയും പെട്ടെന്ന് നമ്മുടെ ഐഡന്റിറ്റി ഭയങ്കരമായിട്ട് ഉയർന്ന് വരികയും ചെയ്തു. അപ്പോഴാണ് ഞാൻ ടെക്സ്റ്റെൽ താല്പര്യത്തിൽ നിന്ന് വിഷ്വൽ ആർട്ടിലേക്ക് തിരിയുന്നത്.
ആ സമയത്തിന് മറ്റു പല പ്രത്യേകതകൾ ഉണ്ട്. കാലഗണന പ്രകാരം നോക്കുമ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു മനുഷ്യരുടെ ഒരുമയ്ക്ക് വേണ്ടി ഏറ്റവുമധികം സംഭാവനകൾ ചെയ്തതിൽ ഒരു വിഭാഗം സാംസ്‌കാരിക പ്രവർത്തകർ ആയിരുന്നു. ആ കൾചറൽ ആക്ടിവിസത്തിന്റെ ഭാഗമായിട്ടാണ് അക്കാഡമികൾ വളർന്ന് വരുന്നത്. അതിനു തുടർച്ചയായി വന്ന ലോകത്തെ തന്നെ ആദ്യമായിട്ടുള്ള ട്രിനാലെ എന്ന് പറയുന്ന പ്രൊജക്റ്റ് ഇന്ത്യയിൽ നടക്കുന്നത്. പിന്നെ മോഡേണിസ്റ്റുകളുടെ ഒരു സ്പിരിറ്റ് ഓഫ് കാരിയിങ്, വൈവിധ്യം, സാർവ്വദ്ദേശീയത എല്ലാം പ്രധാനമായിരുന്നു. അതിൽ ഒരു നെഹ്‌റുവിയൻ ഇമേജിനേഷൻ ഉണ്ടായിരുന്നു . നമ്മുടെ ട്രേഡിഷൻ മനസിലാക്കുകയും കൾച്ചറിനെ കൃത്യമായിട്ട് ആർടികുലേറ്റ് ചെയ്യുകയും ചെയ്യുന്ന പ്രത്യേക തരത്തിലുള്ള ആർടിസ്റ്റ് കമ്മ്യൂണിറ്റി വാസ് ഓൾസോ ഇൻ ഓപറേഷൻ എറൗണ്ട് ദാറ്റ് ടൈം. അതിന്റെ ഡീറ്റെയ്ൽഡ് പ്രദേശികതയിലേക്ക് പോകുന്നില്ല. അതിന്റെ ബോംബെ സെൻട്രിക് അല്ലെങ്കിൽ ഡൽഹി സെൻട്രിക് റിയാലിറ്റി ആണ് ഞാൻ ഇപ്പൊ ഇവിടെ സംസാരിക്കുന്നത്. അത്തരം ഒരു സൈറ്റിലേക്ക് തന്നെ ആണ് ഞാനും വരുന്നത്.
ധമ്മ സ്വരാജ്
1992 എന്ന് പറയുമ്പോൾ എല്ലാവർക്കും അറിയുന്ന പോലെ ലിബറലൈസേഷന്റെ സമയമാണ്. അതിന്റെ ഒപ്പം തന്നെ ഒരു സൂത്രശാലിയെപ്പോലെ, സമാന്തരം ആയിട്ട് റിലീജിയസ് ഫണ്ടമെന്റലിസം നടത്തമാരംഭിക്കുന്നുണ്ട്. അതൊക്കെ നമ്മൾ മുന്നിൽ കാണുന്നുണ്ട്. ഞാൻ ജീവിച്ചിരുന്ന സ്ഥലം, ആ സ്ഥലത്തിന്റെ ഒരു തരം കോൺഫ്ളിക്ടിങ് നേച്ചർ, പല വിധത്തിലുള്ള ഒരു അമ്പിഷൻസ് എല്ലാം ഉണ്ട്. ആ ഒരു പ്രിമൈസിൽ നിന്ന് പ്രാക്റ്റീസ് തുടങ്ങിയ ഒരു വ്യക്തി എന്ന നിലയിൽ, പലപ്പോഴും എന്താണ് ആർട്ടിന്റെ പ്രധാന ദൗത്യം എന്ന ചോദ്യം തുടക്കത്തിലേ ഉണ്ട്. ആ ഒരു കോൺടെക്സ്റ്റിൽ നിന്ന് തന്നെ ആണ് പല പ്രൊജക്റ്റ്കളെയും ഞാൻ സമീപിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ഞാൻ കറാച്ചി റെസിഡൻസി പോയി തിരിച്ചു വന്നിട്ട് ആദ്യമായിട്ട് ചെയ്യുന്നത് ‘ഫെയ്ത് അക്കമ്പ്ലി ‘എന്ന് പറയുന്ന പ്രൊജക്റ്റ് ആണ്, 2004 ൽ. അത് മതത്തിനേയും അതിന്റെ ഒരു ധ്രുവീകരണ പ്രവണതകളേയും വിമർശിക്കുന്ന ഒരു പ്രൊജക്റ്റ് ആയിരുന്നു. അതിനു ശേഷം ‘സിസ്റ്റമാറ്റിക് സിറ്റിസൺ’ പോലെയുള്ള പല പ്രൊജക്ടുകളിലും ആ കാലഘട്ടത്തെ ആർക്കൈവ് ചെയ്യുന്ന ഒരു രീതിയാണ് വർക്കുകളിൽ ഉണ്ടായിരുന്നത്.
പിന്നീട് 2006 നു ഒക്കെ ശേഷം ഞാൻ ഒരു ലാർജർ സ്‌കൈയിലിൽ ഒരു ഇന്റർനാഷണൽ സൈറ്റ് ഇമാജിൻ ചെയ്ത് വർക്ക് ചെയ്യാൻ തുടങ്ങി. പല റിസർച്ചുകൾക്കും പുറത്തു പോവുകാനാരംഭിച്ചു. ഇറാഖ് ഫുട്ബോൾ ടീമിനെ ഫോളോ ചെയ്തത്, യുദ്ധത്തിനെതിരായ ഒരു പ്രഖ്യാപനം എന്ന നിലയിലുള്ള വർക്ക്, ആൾസോ, വെനീസ് ബിയ്നാലേയിൽ കാണിച്ച വർക്ക്.. ഇതെല്ലാം ആ സമയത്ത് ഒക്കെ എന്റെ സൈറ്റ് ഗ്ലോബൽ കോൺടെസ്റ്റിൽ നടന്ന ഓയിൽ പൊളിറ്റിക്‌സ്, സിവിലൈസേഷണൽ ക്‌ളെൻസിങ്, ഡിസ്‌പ്ലെയ്‌സ്‌മെന്റ്, ഇസ്ലാമോഫോബിയ, ഇപ്പൊ നമ്മൾ പറയുന്ന പുതിയ ജനോസൈഡൽ ടെൻഡൻസികൾ എന്നിവയ്‌ക്കെല്ലാം എതിരെയുള്ള പ്രതിരോധങ്ങളായിരുന്നു. റിലേറ്റഡ് ലിസ്റ്റ് എന്ന് പറയുന്ന വലിയ ഒരു ഷോ ചെയ്തതെല്ലാം അതിന്റെ ഭാഗമാണ്. ആ ഷോ ചെയ്തിരിക്കുന്ന സമയത്താണ് എന്റെ ലൈഫിൽ ഒരു വലിയ ഷിഫ്റ്റ് ഉണ്ടാകുന്നത്. 2010-ൽ വേറെ ഒരു വലിയ ബോഡി ഓഫ് വർക്ക് ചെയ്ത സമയത്താണ് കൊച്ചിയിൽ ബിയ്നാലേ എന്ന പരിപാടിയിലേക്ക് വരുന്നത്. അതിൽ വന്നതിന് ശേഷം എന്റെ പ്രാക്ടീസിൽ ഉണ്ടായ ഒരു മാറ്റം മറ്റൊരു പ്രതിരോധത്തിന്റെ ഭാഗമായാണ് നമ്മളീ സൈറ്റിലേയ്ക്ക് വരുന്നത് എന്നാണ്. അന്നത്തെ ആർട്ട് വേൾഡ്ന് ആവശ്യം ഉണ്ടായിരുന്ന ഒന്നായിരുന്നു അത്. ലിബറലൈസേഷൻ ഒക്കെ ശേഷം വലിയ ആർട്ട് ബൂം ഉണ്ടാകുന്നു ഇന്റർനാഷണൽ ആർട്ട് പ്രൊജക്റ്റ്കൾ നടക്കുന്നു. അത് മുന്നോട്ട് പോയി കൊണ്ടിരിക്കേ ഒരു തരത്തിലുള്ള ഒരു മാന്ദ്യം ഉണ്ടാകുന്നു. ആ മാന്ദ്യത്തോടെ ഇത്തരം അന്തരാഷ്ട്ര ബന്ധ പരിപാടികളൊക്കെ നിലച്ചു. സാമ്പത്തിക മാന്ദ്യം യൂറോപ്പിനെ ബാധിച്ചതുകൊണ്ടാണത്. അപ്പോൾ ഇന്ത്യയിൽ നിന്ന് അത്തരം ഷോകൾ വിദേശത്തേയ്ക്ക് പോകുന്നത് നിലച്ചു. ഇന്ത്യ ഇക്കണോമിക്കലി സ്റ്റേബിൾ ആയിരുന്നു എന്നുണ്ടെങ്കിലും പുറത്ത് നിന്ന് നമ്മുടെ ആർട്ടിന് വേണ്ടിയുള്ള അന്വേഷണങ്ങളൊക്കെ കുറഞ്ഞു. ആർട്ട് വേൾഡിൽ ഭയങ്കരമായിട്ടുള്ള ഒരു ഡിപ് ഉണ്ടാകുന്നു. ഭയങ്കര ഒരു ഡിപ്രെഷന്റെ സമയം ആയിരുന്നു 2008,2009,2010 എല്ലാം.
ആ ശൂന്യതയുടെ സമയത്താണ് ഞാൻ ബിയ്നാലേ എന്ന് പറയുന്ന ഒരു ഇമേജിനേഷൻ രണ്ട് രീതിയിൽ പ്രൊപോസ് ചെയ്യുന്നത്. ഒന്ന് ഒരു സൈറ്റ് ഓഫ് റെസിസ്റ്റൻസ് അഥവാ സൈറ്റ് ഓഫ് ഡിസ്സന്റ് സൃഷ്ടിക്കുക. അതോടൊപ്പം തന്നെ നമ്മളുടെ ഈ പുതിയ ഇമേജിനേഷനിലുള്ള ഒരു നോൺ കോമേഷ്യൽ പ്രൊജക്റ്റ്ലേക്ക് രാജ്യത്തെ മുഴുവനായി കലാപരമായി ബന്ധിപ്പിക്കുക. കലാ സമൂഹമായി ബന്ധപ്പെട്ട് നിൽക്കുന്ന സകലരേയും സകലതിനേയും. എ കൈൻഡ് ഓഫ് കൾച്ചറൽ അക്യുപക്ചർ. എല്ലാ ഗ്യാലറികളും എല്ലാ കളക്ടേഴ്സും എന്നിങ്ങനെ. ആ ഒരു പ്രോസസ്സിലേക് പോയതോടെ ഞാൻ എന്റെ വർക്കിൽ വീണ്ടും ഇന്ത്യയിലേക്ക് തിരിഞ്ഞ് നോക്കാൻ തുടങ്ങി. ബിയ്നാലേയുടെ ആദ്യ എഡിഷൻ ക്യൂറേറ്റ് ചെയ്യുമ്പോൾ, നമ്മൾ ആ ഓഷിയാനിക് ഇമേജിനേഷൻ സെലിബ്രേറ്റ് ചെയ്യുന്ന ഒരു പ്രൊജക്റ്റ് ചെയ്തു എന്ന് ഉണ്ടെങ്കിലും പിന്നത്തെ വർഷം തൊട്ടിട്ടു ഞാൻ അഡ്മിനിസ്ട്രേറ്റർ ആണ്. ഞാൻ ക്യൂറേറ്റരിയൽ റോൾ എനിക്കില്ല. ആകെ ചെയ്തിരുന്നത് പിന്നെ പ്രോഗ്രാമിങ് ആണ്. പ്രോഗ്രാമിങ്ങിൽ പല ഇമേജിനേഷനുകളും കൊണ്ട് വന്നിട്ടുണ്ട്. ആ സമയത്താണ് 2014-ൽ കേന്ദ്രത്തിൽ പുതിയ ഭരണം വരുന്നത്. ഞാൻ അത് ക്ലോസ് ആയിട്ട് ഫോളോ ചെയ്തിരുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിൽ രണ്ടാഴ്ച ഞാൻ വാരണാസിയിൽ ഉണ്ടായിരുന്നും താനും. ആ സമയത്താണ് ഈ പോളറൈസെഷൻ പോലുള്ള സംഭവങ്ങളെ ഒക്കെ അഡ്രസ് ചെയ്യുന്ന വർക്കുകൾ ചെയ്യാൻ തീരുമാനിക്കുന്നത്. 2006 ൽ ഞാൻ ചെയ്തിരുന്ന ഗുരു -ദി കൾട്ട് ഓഫ് ഡെഡ് ആൻഡ് മെമ്മറി ലോസ് എന്ന് പറയുന്ന വർക്കിന്റെ ഒക്കെ എക്സ്റ്റൻഷൻ ആയിട്ടുള്ള വർക്കുകൾ അങ്ങനെയാണ് ചെയ്യുന്നത്. ചരിത്രപരമായി പ്രധാന്യമുള്ള, നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തികളിലേക്ക് തിരിഞ്ഞാണ് ഗുരു പ്രൊജക്റ്റ് കൺടിന്യൂ ചെയ്യുന്നത്. ഗാന്ധി കൊച്ചി സീരീസ് ഒക്കെ അങ്ങനെ ചെയ്യുന്നതാണ്. പിന്നെ നെഹ്‌റു. നെഹ്‌റു ആയിട്ട് ബന്ധപ്പെട്ട് പല പല വർക്കുകൾ ആ സമയത്ത് ഞാൻ ചെയ്തിരുന്നതാണ്. പിന്നീടാണ് അംബേദ്കർ കോൺടെക്സ്റ്റ് വരുന്നത്.
പക്ഷെ ഈ പറയുന്ന ഹോളി ഷിവർ എക്സിബിഷൻ അക്കാലത്ത് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളോടുള്ള പ്രതികരണമായിരുന്നു. 2017 സമയത്തൊക്കെ ലിഞ്ചിങ്ങും ഇസ്ലാമോഫോബിക് ആയിട്ടുള്ള ഒരു വെറുപ്പിന്റെ രാഷ്ട്രീയവുമൊക്കെ ഭയങ്കരമായിട്ട് വളർന്നു വരുന്നുണ്ട്. ആ സമയത്താണ് ഇതെല്ലാം അവസാനിക്കാൻ പോവുകയാണെന്നും ഭരണഘടനയിൽ മാറ്റമുണ്ടാകുമെന്നൊക്കെയുള്ള ചർച്ചകൾ ഉയരുന്നത്. അപ്പോഴാണ് വീണ്ടും, നമ്മൾ ആദ്യം പറഞ്ഞ മോഡേണിസ്റ് പീരിയഡ്ന്റെ കോൺട്രിബൂഷനിലേക്കും നന്ദലാൽ ബോസ്- ഗാന്ധി കൊലാബൊറേഷൻസും ഗാന്ധിയൻ ആശ്രമങ്ങളിൽ ഉണ്ടായിരുന്ന ഒരു തരം സൈറ്റ് ഓഫ് പ്രൊഡക്ഷനും ഇമേജറിയുമെല്ലാം എന്റെ ആർട്ടിലേക്ക് വരുന്നത്. അതെന്നെ അട്രാക്ട് ചെയ്തിരുന്നു. ആ സമയത്ത് തന്നെ ആണ്, 2015-ൽ, എനിക്ക് ഒരു കോൺസ്റ്റിറ്റിയൂഷന്റെ ഒർജിനൽ കോപ്പി, ഡൽഹി സ്വരാജ് ആർക്കൈയ്‌വിൽ നിന്നും ഗിഫ്റ്റ് ആയിട്ട് കിട്ടുന്നത്. അപ്പോഴാണ് കൃത്യമായി ഇതിന്റെ ക്രോണോളജിയും സംഭവങ്ങളും ഞാൻ പഠിക്കുകയും ചെയ്യുന്നത്. ഹോളി ഷിവർ എന്ന് പറയുന്ന ആ ഒരു ടൈറ്റിൽ ഓസ്ട്രേലിയൻ സുവോളജിസ്റ്റ് കൊനാക്ക് ലോറെൻസിന്റെ ‘ഓൺ ആഗ്രെഷൻ’ എന്ന് പറയുന്ന പുസ്തകത്തിൽ നിന്നാണ്. അതിൽ പറഞ്ഞിട്ടുള്ള ചില സംഭവങ്ങൾ -ഒരു കുറ്റകൃത്യത്തിൽ ഒരു കമ്മ്യൂണിറ്റിക്കുള്ള മിലിറ്റന്റ് ഇന്ത്യൂസാസം- ഒക്കെ തന്നെ ആണ് ലിഞ്ചിങ്ങിലൊക്കെ പ്രകടമാകുന്നത്. അദ്ദേഹം പറയുന്ന ഭയങ്കരമായിട്ടുള്ള ഈ ഹൈപ്പർ നാഷണലിസ്റ്റ് ആക്ടിന്റെ ഭാഗമായി നടക്കുന്ന ഈ ക്രൂരതകൾ നമ്മൾ കാണുന്നുണ്ട്. അത് ചെയ്യുന്നവർക്ക് ആ ക്രൂരത ചെയ്യുമ്പോഴുള്ള ആനന്ദത്തെ ആണ് അദ്ദേഹം ‘ഹോളി ഷിവർ’ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ ആണ് ഞാൻ ആ ഒരു ടെൻഡൻസിയെ കുറിച് വർക്ക് ചെയ്യാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ ആണ് ദമ്മ സ്വരാജ് ചെയ്യുന്നതും ഗാന്ധി വീണ്ടും വരുന്നതും അംബേദ്കർ സ്റ്റാചുസ് ചെയ്യുന്നതും പിന്നെ ഹോളി ഷിവർന്റെ വുഡ്ക്കട്ട് സീരീസ് ചെയ്യുന്നതുമൊക്കെ.
അതിലേക്കാണ് വളരെ സ്ട്രോങ്ങ്‌ലി അർഗ്മെൻടെറ്റീവ് ആയിട്ടുള്ള ഒരു ഡോക്യുമെന്റ് എന്നുള്ള രീതിയിൽ, നമ്മളുടെ സൈറ്റ് ഓഫ് റിസോർട് എന്ന രീതിയിൽ ആർട്ട് ഇൻ ദ കോൺസ്ട്ടിട്യൂഷൻ വർക്ക് ഞാൻ ആദ്യം ആയിട്ട് വെക്കുന്നത്. അതിൽ എന്റെ താത്പര്യം ഭരണഘടനയിലെ ആർട്ട് ആണ്. സ്റ്റാർട്ടിങ് ഫ്രം ഹാരപ്പ സീൽ മെമ്മറി, 22 പേജുകളിൽ മാത്രം ചുരുക്കി വരച്ചിട്ടുള്ള, ഇല്ലുസ്ട്രേഷനുകളുടെ കോൺടെസ്റ്റും അതിന്റെ വിഷുവാലിറ്റിയും തമ്മിലുള്ള ബന്ധം എന്നെ ഭയങ്കരമായിട്ട് ആകർഷിച്ചിട്ടുണ്ട്. അങ്ങനെ ആണ് ആ ഒരു പ്രോജെക്ടിലേക്ക് ഞാൻ ആദ്യമായിട്ടു വരുന്നത്. കാരണം എനിക്ക് തോന്നുന്നത് ഞാൻ എന്റർ ചെയ്ത ആ സൈറ്റ് ഇപ്പോ കോൺസ്റ്റിറ്റിയൂഷനിലൊക്കെ പറയുന്ന പോലെ ‘ടു കോൺസ്റ്റിറ്റിയൂട്ട് ‘എന്ന് പറയുന്ന ആ ഒരു എക്കോ ഉണ്ടല്ലോ, ആ ഒരു എക്കോ എല്ലാ ആർട്ട് പ്രാക്ടിഷനേഴ്സും ചെയ്യുന്ന ഒരു ആക്ട് ആണ്. കാരണം വി ആൽവേസ് ട്രൈസ് ടു കോൺസെപ്ച്വലൈസ് സംതിങ് ആൻഡ് ആൾസോ ട്രെസ് ടു ആർട്ടിക്കുലേറ്റ്’ അപ്പോൾ ആ ആർട്ടിക്യൂലേറ്റ് ചെയ്യുന്നതിനു മുൻപ് ഹി ആക്ച്വലി മെക്സ് ഹിസ് ഓൺ കോൺസ്റ്റിറ്റിയൂഷൻ ഇൻ ഓർഡർ ടു കൈൻഡ് ഓഫ് പ്രൊവൈഡ് ഫോർ എ വിഷ്വൽ റെസ്പോൺസ്. അത്തരം രീതിയിലോക്കെ ആണ് എന്റെ മൈൻഡ് കോൺസെസ്ച്വൽ ആർട്ടുമായി ബന്ധപ്പെട്ട് നിക്കുന്നത്. അങ്ങനെ ആണ് ആ പ്രൊജക്റ്റ്‌ലേക്ക് വന്നത്. ഹോളിഷിവർ ഈസ് എ പ്രൊജക്ട് ഐ കൺടിന്യു റ്റു എൻഗേജ്.
കാലിഗ്രാഫറായ പ്രേം ബിഹാരി നാരായൺ റയ്സാദയുടെ, ഇന്ത്യൻ ഭരണഘടനയിലുള്ള പ്രേം എന്ന ഒപ്പിനെ കുറിച്ച് പറഞ്ഞു കൊണ്ടാണല്ലോ പ്രദർശനം ആരംഭിക്കുന്നത്. മറ്റ് ഭരണഘടന മൂല്യങ്ങൾക്കൊപ്പം പ്രേം അഥവാ സ്നേഹത്തിന് വലിയ പങ്കുണ്ടോ?
ഞാൻ പലപ്പോഴും ഭരണഘടനയ്ക്കകത്തുള്ള ഈ ആർട്ടുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളും നിയമ വിദഗ്ദ്ധരും ഹിസ്റ്റോറിയൻസുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ഇവരാരും ഈ ഡോക്യുമെന്റിനെ കൃത്യമായി സമീപിച്ചിട്ടില്ല എന്നാണ് തോന്നിയത്. കാരണം എന്തോ ഇല്ലുസ്ട്രേഷൻ പരിപാടി എന്ന രീതിയിലാണ് ഇതിനെ എപ്പോഴും സമീപിച്ചത്. അതു കൊണ്ടാണ് ഇതൊന്നും ഒരിക്കലും ചർച്ചയാകാതിരുന്നതെന്ന് തോന്നുന്നു. ചില ചരിത്ര പണ്ഡിതർ റിലേറ്റഡ് മേക്കിങ് കൊൺടെക്സ്റ്റ്, റീജിയണൽ കോൺടെക്സ്റ്റുകളിൽ സംസാരിക്കുകയും അതിന്റെ ക്രോണോളജി എക്സ്പ്രെസ് ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇതിന്റെ ഒരു മൊത്തത്തിൽ ഉള്ള ഒരു സാമൂഹിക പശ്ചാത്തലമോ എന്താണ് ഇതിന്റെ യഥാർത്ഥ അർത്ഥമെന്നോ വിഷ്വാലിറ്റിയിലൂടെ നോക്കി കാണുന്ന പ്രവണത കുറവാണ്. എഴുതുന്നത് കൂടുതൽ ശ്രദ്ധ കിട്ടുകയും അതുമായി ബന്ധപ്പെട്ടു വരയ്ക്കുന്നതിനോട് അല്ലെങ്കിൽ ആർട്ട്നോട് വിഷ്വൽ ലാംഗ്വേജ് നോട് താല്പര്യ കുറവ് പൊതുവേ ഉള്ളതിനെ കൂടിയാണ് ഞാൻ അഡ്രസ് ചെയ്യാൻ ശ്രമിച്ചത്.
അതിൽ ഉള്ള ഒരു പ്രധാനപ്പെട്ട ഒരു ഇൻസിഡന്റ് എന്ന് പറയുന്നത് പ്രേം ബിഹാരി നാരായൺ റയ്സാദയോട് നെഹ്‌റു ഇത് ചെയ്യാൻ പറയുമ്പോൾ റയ്സാദ പറയുന്ന ഒരു മറുപടി ആണ്. ‘ഇതിന്റെ എല്ലാ പേജ്കളിലും എന്റെ ഒപ്പ് ഇടാനുള്ള അനുവാദം തരണം. ഞാൻ ഇത് ഫ്രീ ആയിട്ട് ചെയ്യാം’-എന്ന്. പിന്നെ അദ്ദേഹം വലിയ ഒരു ഉദ്യമത്തിലാണ് മുഴുകുന്നത്. ഒരു വർഷം നീണ്ട് നിക്കുന്ന ഒരു എഴുത്താണ് ഈ പരിപാടി. അതിന് 350 ഓളം നിബ്ബുകൾ ഉപയോഗിക്കുന്നുണ്ട്. ഭയങ്കര ഡെഡിക്കേറ്റഡ് ആയ ആർട്ടിസ്റ്റിക് എൻഗേജ്മെന്റ് ആണ്. ഇത്രേം വലിയ, ദീർഘകാലം നീണ്ട് നിൽക്കുന്ന പ്രവർത്തി. എല്ലാ പേജ്കളിലും ഈ പ്രേം ഒരു വാക്ക് എഴുതി ചേർക്കുന്ന കാരണം ഈ വിഷ്വൽ എക്സെർസൈസ് വളരെ പ്രധാനമായി. കഥയിലൂടെയും സിനിമയിലൂടെയും മ്യൂസിക്, പോയട്രി, റിലീജ്യൺ ഒക്കെ നമ്മൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ ഒരു വാക്ക് കൂടിയാണ് പ്രേം എന്നത്. പ്രത്യേകിച്ച് ഒരു നോർത്ത് ഇന്ത്യൻ കോൺടെസ്റ്റിൽ പ്രേം എന്നുപറയുന്നതിന് നമ്മൾ മലയാളികൾ പ്രേമം എന്ന് പറയുന്നതിനേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു അർത്ഥം കൂടിയുണ്ടല്ലോ. മൈത്രിയും സാഹോദര്യവും എല്ലാം ചേർന്ന അർത്ഥ തലമുണ്ട് അതിന്.
അപ്പോൾ അതിനോടുള്ള ഒരു അട്ട്രാക്ഷൻ കൊണ്ടല്ല. പൊതുവേ വിഷ്വാലിറ്റിയോടുള്ള അവഗണനയെ അഭിസംബോധന ചെയ്യുക എന്ന രീതിയാണ് എക്സിബിഷനിൽ ഉള്ളത്. അതുകൊണ്ടാണ് ഞാൻ അതുമായിട്ട് ബന്ധപ്പെട്ടു വീണ്ടും പ്രിയംബിൾ ഡിമിനിഷിങ് വീണ്ടും കൊണ്ടുവരുന്നത്. അത്തരം സെറ്റുകളിൽ നിന്നും സജീവമായി സാമൂഹിക ഇടപെടലുകൾ നടത്തുന്നവർ മാറിപോകരുത് എന്ന് പറയുന്ന ഒരു ആഹ്വാനം ആ ഷോയുടെ ഉള്ളിൽ ഉണ്ട്. പിന്നെ ഗാന്ധി -അംബേദ്കർ കോൺടെക്സ്റ്റ് കൊണ്ടുവരുന്നത് തന്നെ അതുകൊണ്ടാണ്. കാരണം എനിക്ക് പലപ്പോഴും ഗാന്ധിയുടെ ഭാവനകൾ നമ്മുടെ ഭരണഘടനയിൽ വളരെ അധികം പ്രതിഫലിക്കുന്നുണ്ട്. ഗാന്ധി നെഹ്‌റുവുമായി നടത്തുന്ന ചർച്ചകളും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയിട്ട് അംബേദ്കറെ കൊണ്ടു വരുന്നതും വളരെ പ്രധാനമാണ്. അതുപോലെ ഭരണഘടന നിർമ്മാണത്തിൽ നെഹ്‌റുവിന്റെ വളരെ തുടർച്ചയായ സംഭാവനകൾ പൊതുവേ പരിഗണിക്കപ്പെടാറില്ല, എസ്‌പെഷ്യലി വെൻ ഇറ്റ് കംസ് റ്റു ദ ഓൺഗോയിങ് ഡിബേറ്റ്‌സ്. ഈ ജനുവരി 22-ാം തിയതി ഭരണഘടന പ്രീ ആമ്പിൾ കൂട്ടിച്ചേർത്തതിന്റെ വാർഷികമായിരുന്നു. ആഘോഷിക്കുകയും ഓർമ്മിക്കുകയും ചെയ്യേണ്ട ദിവസം. പക്ഷേ നെഹ്രൂവിയൻ ഭാവനകളുമായി ബന്ധപ്പെട്ടതാണത് എന്നുള്ളത് കൊണ്ട് തന്നെ അവഗണിക്കപ്പെട്ടു. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ സ്ട്രക്ചറിൽ ഓരോരുത്തരുടേയും ഉത്തരവാദിത്തങ്ങൾ കൃത്യമായിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അത് നമ്മൾ നോക്കുമ്പോ ഭരണഘടന നിർമ്മാണത്തിൽ നെഹ്‌റുവിന്റെ വളരെ വലുതാണ്. അതുകൊണ്ട് ആ ഷോയിൽ നെഹ്‌റു ഒരു നിശബ്ദ സാന്നിധ്യമായിട്ട് നമ്മളുടെ ഒരു വിഷുവൽ സ്പെസിലേക്കു കടന്നുവരണം എന്ന ഒരു താല്പര്യം ഉണ്ടായിരുന്നു. ദാറ്റ്‌സ് വൈ ഇൻ ദ എക്‌സിബിഷൻ നെഹ്രു ടെയ്ക്‌സ് യു ഇൻസൈഡ് റ്റു എ പ്രീ ഇൻഡിപെൻഡന്റ് ഇറ.
ഗാന്ധി-അംബേദ്കർ മെർജിങ് വലിയ ചർച്ചയായതാണല്ലോ? അംബേദ്കർ, അംബേദ്കർ എന്നാവർത്തിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രി പറയുന്ന കാലത്ത് ഭരണഘടനയും അംബേദ്കറുമൊക്കെ കലാ പ്രദർശനത്തിൽ കടന്ന് വരികയും പ്രീം ആംമ്പിൾ ഒരു ആർട് എക്സിബിഷൻ വീണ്ടും വീണ്ടും കാണുകയും ചെയ്യുന്നത്. ഒരു ആർടിസ്റ്റ് എന്തുകൊണ്ട് അതിന് നിർബദ്ധിതനാകുന്നു? ചരിത്രത്തിൽ ഇത്തരം ഉദാഹരങ്ങളുണ്ടോ?
ഈ ചോദ്യം വളരെ ഇന്റെറെസ്റ്റിംഗ് ആണ്. പ്രത്യേകിച്ചും ദളിത് ആർട്ട് പ്രാക്ടിഷണേർസ്ന്റെ വർക്കുകൾ അംബേദ്കർ ഇമേജിനേഷനും അംബേദ്കർ ലാവണ്യശാസ്ത്രവുമൊക്കെ കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത്. ‘പ്രൊടെക്റ്റഡ് ഇഗ്‌നറൻസ്’ എന്ന് പറയുന്ന സൈറ്റേഷൻ ഉപയോഗിച്ച് കൊണ്ട് ചില സ്‌കോളേഴ്സ്, മോഡേൺ ആർട്ട് ഹിസ്റ്ററിയിൽ ദളിത് പ്രാതിനിധ്യം ലഭിക്കാതെ പോയതിന്റെ കാര്യങ്ങളൊക്കെ ആർഗ്യു ചെയ്യുന്നതിന്റെ ഒരു സമയമാണ്. പക്ഷെ നമ്മൾ കോൺസ്ട്ടിട്യൂഷണൽ മൊറാലിറ്റി അല്ലെങ്കിൽ കോൺസ്ട്ടിട്യൂഷൻ റിപ്രെസെന്റ് ചെയ്യുന്ന മൂല്യങ്ങളെ വളരെ വലിയ രീതിയിൽ പരിഗണിച്ച് കൊണ്ടുള്ള ഒരു നാഷൻ ബിൽഡിങ്ങിന്റെ ഭാഗമായിട്ടുള്ള ഒരു ഇമാജിനേഷൻ ഇന്ത്യൻ ആർട്ടിൽ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രിൻസിപ്ൽഡ് ഡോക്യുമെന്റിന്റെ ഭാഗമായിട്ട് അത്തരമൊരു ആർട്ടിസ്റ്റിക് എക്സ്പ്രഷനെ ടാഗ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
നമുക്ക് മുൻപ് ജീവിച്ച പല കലാകാരൻമാരും വൈവിധ്യങ്ങളെ ആഘോഷിക്കുന്നവരായിരുന്നു. നന്ദലാൽ ബോസ്, അബനീന്ദ്ര ടാഗൂർ, ജാമ്‌നീ റോയിയുടെ ഇന്റലക്ച്വൽ അപ്രോച്ച്, രാംകിങ്കറിന്റെ കൺസ്ട്രക്റ്റീവ് സ്‌കൾപ്ച്വറുകൾ, റാസയുടെ ചില താന്ത്രിക് വിശ്വാസങ്ങൾക്ക് ചുറ്റും സഞ്ചരിച്ചിരുന്ന പ്രാക്റ്റീസ്, അക്ബർ പധംസിയുടെ മേറ്റാഫിസിക്കൽ പ്രാക്ടീസുകൾ, സൂസായുടെ എക്പ്രഷനിസ്റ്റ് ഫിഗറേഷൻസ്, തെയേബ് മെഹ്തയുടെ ഇന്ത്യൻ മിത്തിനെ വേറൊരു രീതിയിൽ റെപ്രെസെന്റ് ചെയ്യാനുള്ള കഴിവ്, നസ്രീൻസിന്റെ മിനിമലിസം, ഗെയ്‌തോണ്ടയുടെ അബ്സ്റ്റാർഷൻ, മണി ദാ ( കെജി സുബ്രഹ്‌മണ്യം), (എം.എഫ്) ഹുസൈന്റെ ഇന്ത്യൻ ട്രെഡിഷനേം കൾച്ചറിനെയും സിനിമയെയും സെലിബ്രേറ്റ് ചെയ്യുന്ന ഒരു സുഫി അപ്രൊച്.. അങ്ങനെ എന്തെല്ലാം സംഭവിച്ചിട്ടുണ്ട്. അതാണ് രാജ്യത്തിന്റെ ഒരു ക്വാളിറ്റി എന്ന് പറയുന്നത്.
ഇപ്പൊ എമർജുചെയ്തിട്ടുള്ള മറ്റൊരു ചർച്ച, ദളിത് പശ്ചാത്തലമുള്ള ആർട്ടിസ്റ്റുകൾ മാർജിനലൈസ് ചെയ്യപ്പെട്ടിരുന്നതിനെ അടിസ്ഥാനമാക്കിയാണ്. അത്തരം അരുക്കാക്കലുകളെ പ്രതിരോധിക്കുന്ന സംവാദങ്ങളും മറ്റൊരു തരത്തിലുള്ള ഗാന്ധി ബാഷിങ്ങും ഒക്കെ നടക്കുന്ന സമയമാണ് അത്. അതേസമയം വളരെ ഇന്ററസ്റ്റിങ് ആയ ആർട്ട് പ്രൊഡക്ഷൻ നടക്കുന്നുണ്ട്. ഇപ്പൊ വിക്രാന്ത് ഭിസേ എന്ന് പറയുന്ന ആർട്ടിസ്റ്റ് ആണ് കുറച്ചു നാളുകളായി കോൺസ്ട്ടിട്യൂഷൻ പ്രിയാമ്പിൾ വച്ചുകൊണ്ട് പുതിയ കുറച്ചു വർക്കുകൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതുപോലെ ബീഹാറിൽ നിന്നുള്ള രഞ്ജിത കുമാരിയെ പോലെയുള്ള ചില ചെറുപ്പകാരായിട്ടുള്ള ആർട്ടിസ്റ്റുകൾ, പിന്നെ ഇതിനു മുൻപ് തന്നെ പ്രഭാകർ പച്പുത്തെ, മലയാളി ആർട്ടിസ്റ്റുകളായ വിനു വി, സാജൻ മണി… ഇവരൊക്കെ അവരുടെ ജീവിത സാഹചര്യങ്ങളെ വേറെയൊരു രീതിയിൽ ഒരു പുതിയൊരു വിഷുവൽ ലാംഗ്വേജ്ലേക്ക് കൊണ്ടുവന്നിട്ടുള്ളവരാണ്. പ്രഭാകർ കാംബ്ലെ, പ്രൊഫസർ എലോണെ എന്നിവരും വളരെ പ്രധാനമാണ്. കാംബ്ലെ ക്യുറേറ്റ് ചെയ്യുകയും ആർട്ട് പ്രാക്റ്റീസ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. ഈ സംവാദങ്ങളുടെ തുടർച്ച എന്ന രീതിയിൽ കഴിഞ്ഞ പ്രാവശ്യം ബിയ്നാലേയുടെ സമയത്ത് (പ്രൊഫ.വൈ.എസ്) എലോണെ സർ ക്യുറേറ്റ് ചെയ്ത വലിയൊരു പ്രൊജക്റ്റ് നടന്നിരുന്നു. ഞാനും ചേർന്നാണ് അത് കോർഡിനേറ്റ് ചെയുന്നത്. ഒരു മാസം നീണ്ട് നിന്നതാണത്. പദ്മശ്രീ സുധാരക് ഓൽവേയുടെ മാന്വൽ സ്‌കാവൻജെഴ്സ് & കോൺസർവെൻസി വർക്കേഴ്സ് തുടങ്ങിയവ, പിന്നെ പഴനി കുമാർ, അരുൺ വിജയ മാധവൻ, അതുപോലെ പല ഫോട്ടോഗ്രാഫേഴ്‌സിനും ഭയങ്കര പ്രോമിനിൻസ് കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്.
ഹിസ്റ്ററിയിലേക്ക് നോക്കുമ്പോ കാസ്റ്റ് ഡിവൈഡുകളും ജാതീയതയും ഒന്നുമില്ലാതെ എനിക്ക് എൻജോയ് ചെയ്യാൻ പറ്റിയിട്ടുള്ള ഒന്നാണ് നന്ദലാൽ ബോസിന്റെ ഹരിപുര പോസ്റ്റേഴ്സ്. അതിലൊരു ഗാന്ധിയൻ ഇമേജിനേഷൻ ഉണ്ട്. ഗാന്ധിയുടെ ആശ്രമങ്ങളിൽ ഉണ്ടായിരുന്ന ശീലങ്ങൾ കാണാം. ഗാന്ധി അദ്ദേഹത്തോട് പറയുന്നുണ്ട് ആളുകൾക്കു മനസിലാവുന്നത് വരയ്ക്കണം എന്ന്. പക്ഷെ അദ്ദേഹം വരച്ചത് ഇന്ത്യയുടെ സാമൂഹിക ഇടങ്ങളാണ്. ചില ഗ്രാമങ്ങൾ, ചില അർബൻ സൈറ്റുകൾ. ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ മനുഷ്യരുടെ പ്രവർത്തികളാണ് .ഒരാൾ പശുവിനെ കറക്കുന്നു, ഒരാൾ മരം വെട്ടുന്നു, ഒരാൾ തയ്യുന്നതിനിരിക്കുന്നു, ഒരാൾ ഹാർമോണിയം വായിക്കുന്നു. ഗാന്ധി ചർക്ക നെയ്തുകൊണ്ടിക്കുന്നത് പോലെ എല്ലാവരും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ നിന്ന് എമർജു ചെയ്തിട്ടുള്ള പ്രാക്ടീസ്കുൾ ഉണ്ടല്ലോ. റഡിക്കൽ മൂവ്മെന്റുകൾ ഒക്കെ. ഇവരൊക്കെ എല്ലാവരും ഒരു പുതിയ ഭാഷ ഉൽപാദിപ്പിക്കുന്നതിന്റെ ശ്രമമാണ് നടത്തിയിട്ടുള്ളത്. നമ്മൾ ആദ്യം നാഷൻ ബിൽഡിംങ്ങിന്റെ കാര്യത്തിൽ ‘റ്റു കോൺസ്റ്റിട്യൂട്ട്’ എന്ന് പറഞ്ഞില്ലേ? ഒരു പുതിയ ആശയം ഉണ്ടാക്കാനുള്ള ശ്രമം. നമ്മൾ ഇന്ത്യാക്കാർ അങ്ങനെ കലാ ലോകത്ത് വലിയ മൂവ്മെന്റുകളുടെ പ്രതിനിധികൾ ഒന്നുമല്ല. മോഡേൺ ആർട്ട് ഹിസ്റ്ററിയിൽ നമുക്ക് നിസ്തുലമായ സാന്നിധ്യമുണ്ട്. അതു മാത്രമല്ല, ആഴത്തിൽ വിഭിന്നമായ കലാസങ്കേതങ്ങളെ പരിപോഷിപ്പിച്ച രാജ്യം കൂടിയാണ് ഇന്ത്യ. എന്നാൽ പൗരാണിതകളെ കുറിച്ചുള്ള ചർച്ചയിപ്പോൾ കൂടിവരുന്നുണ്ട്. അതുകൊണ്ട് കൂടി ആണ് ചില കാര്യങ്ങൾ കോൺഫ്ളിക്ടുകളിലേയ്ക്ക് പോകുന്നത്. കാരണം അതിനെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ലാക്കോട് കൂടി, മതപരമായിട്ടുള്ള രീതിയിൽ നോക്കി കാണുകയും ഇതൊക്കെ പണ്ടേ ഇവിടെ ഉണ്ടെന്ന് പറയുന്നതും ചെയ്യുന്ന രീതിക്ക് കൂടുതൽ ശ്രദ്ധകിട്ടുന്നുണ്ട് ഇപ്പോൾ. അത്തരം സാഹചര്യങ്ങളിലാണ് മാർജിനലൈസ്ഡ് ആയിട്ടുള്ള പ്രാക്ടിസ്‌കൾക്ക് പുതിയ ഒരു അക്കാഡമിക താത്പര്യം കൈവരുന്നത്. പ്രത്യേകിച്ച് ഇന്റർനാഷണൽ അക്കാഡമിക്കുകൾക്ക് ഇടയിൽ. ഇന്ത്യയിൽ നിന്നുള്ള പുതിയതായി എമർജു ചെയ്തു വരുന്ന ദളിത് പ്രാക്ടീസ്‌കൾക്ക് വലിയ ശ്രദ്ധ കിട്ടുന്നുണ്ട്. ഇത്തരമൊരു ആർട്ടും അതുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള വംശീയതയെ കുറിച്ചുള്ള സംവാദങ്ങൾ പോലെ തന്നെ ജാതി വ്യവസ്ഥയ്ക്ക് കീഴെ ചില സമുദായങ്ങൾ അനുഭവിക്കുന്ന അന്യവത്കരണവും പുറത്ത് കൊണ്ടുവരുന്നുണ്ട്. ഇതിൽ അംബേദ്കർ ഈസ് പ്ലെയിങ് എ ബിഗ് റോൾ ആസ് ആൻ ഇമേൻസിപേറ്റർ, സമ്പഡി ഹു ഈസ് എ തിങ്കർ.
ഞാൻ സ്റ്റുഡന്റസ് ബിന്നാലേയുടെ ഡയറക്ടർ ഒക്കെ ആയിട്ട് ഇരിക്കുന്ന സമയത്ത് ,ഗാന്ധി -അംബേദ്കർ വർക്കൊക്കെ ചെയ്തതിന് ശേഷം ഉണ്ടായിട്ടുള്ള ഒരു സ്പിരിറ്റിൽ നിന്നാണ് ‘മേക്കിങ് അസ് തിങ്കിങ്’ ഉണ്ടാകുന്നത്. റ്റു എംപവർ ദ ഐഡിയ ഓഫ് മേക്കിങ് ത്രൂ തിങ്കിങ്. ശരിക്കു പറഞ്ഞു കഴിഞ്ഞാൽ ധമ്മ സ്വരാജ് എന്ന് പറയുന്ന ഒരു ടൈറ്റിലിൽ, അല്ലെങ്കിൽ ഗാന്ധി അംബേദ്കർ എന്ന് പറയുന്ന വ്യത്യസ്തമായിട്ടുള്ള രണ്ട് മനുഷ്യരിലുള്ള വലിയ ഐഡന്റിറ്റികളുണ്ടല്ലോ. അവരുടെ ടാലന്റ് അല്ലെങ്കിൽ ജീനിയസ്, അത് രണ്ടും കൂടെ കൂടിച്ചേരുന്ന ഒരു വാക്ക് കൂടിയാണ് ‘മേക്കിങ് ആസ് തിങ്കിങ്’ എന്ന് പറയുന്നത്. ഗാന്ധിയെ ആർക്കിടെക്ട് ഓഫ് കോൺസ്ട്ടിട്യൂഷൻ എന്ന് നെഹ്‌റു വിളിക്കുന്നുണ്ടല്ലോ, കോൺസ്റ്റിറ്റിയൂഷൻ ഡിബേറ്റ്ന്റെ ഒക്കെ സമയത്ത്. ഇൻ ദ ആർക്കിടെക്ച്വൽ ഇമേജിനേഷൻ ഓഫ് കോൺസ്റ്റിറ്റിയൂഷൻ, എ മച്ച് ലിബറൽ ഇമേജ് ഗാന്ധിയിൽ ഉണ്ടായിരുന്നു. അതിനെ നടപ്പിലാക്കാൻ ഇക്കണോമിക്സ് അറിയുന്ന, ബുദ്ധിമാനായ അംബേദ്കർ കൂടെ വേണം എന്ന് തീരുമാനിക്കുന്നതിനുള്ള ഒരു ഇമേജിനേഷൻ ഗാന്ധിയിൽ കാണാം. ദാറ്റ്‌വൈ ദേർ ഈസ് എ കമിങ് റ്റുഗഥെർ ഓഫ് ഫാദർ ഓഫ് ദ നേഷൻ ആസ് എ ‘മേക്കർ’ ആൻഡ് ദ ഫാദർ ഓഫ് ദ കോൺസ്റ്റിറ്റിയൂഷൻ ആസ് എ ‘തിങ്കർ’ കംസ് റ്റുഗഥർ ഇൻ ദ വർക്ക് ഓഫ് ധമ്മ സ്വരാജ് ആൻഡ് ഇൻ ദ പ്രൊപോസൽ ഫോർ ആർട് ലേണിങ് ലൈക് സ്റ്റുഡന്റ്‌സ് ബിയ്‌നാലേ.
നന്ദലാൽ ബോസിന്റെ പ്രീം ആംമ്പിൾ വരകൾ ഇക്കാലത്ത് റീവിസിറ്റ് ചെയ്യുന്നതിന്റെ കാരണമെന്താണ്? അത് ഇന്ത്യയെ സംബന്ധിച്ചടത്തോളം എത്ര പ്രധാനമാണ്?
കോൺസ്റ്റിറ്റിയൂഷൻ പ്രൊജക്റ്റ് ചെയ്യുന്ന സമയത്ത് നന്ദലാൽ ബോസിന്റെ സംഭാവന എന്നുള്ള രീതിയിൽ എന്നല്ല ഞാൻ അതിനെ നോക്കി കണ്ടിരുന്നത്. കലാസമൂഹത്തിന്റെ ഇതിലേയ്ക്കുള്ള വലിയ സംഭാവന പിന്നെ കോൺസ്റ്റിറ്റിയൂഷൻ ഒരു ആർട്ട് ഡോക്യുമെന്റ് കൂടിയാക്കി ഡിസൈൻ ചെയ്യണം എന്നുള്ള നെഹ്‌റുവിന്റെ ഒരു ഇമേജിനേഷൻ.. അത്തരം പ്രോസസ്‌കൾ മാത്രം ആണ് ഞാൻ ആദ്യത്തെ ഷോയിൽ ഉൾപ്പെടുത്തിയത്. ഇതിനെ വളരെ കോൺഫ്ലിക്ടിങ് ആയിട്ട് ഉള്ള ഹിസ്റ്ററിക് ഓപ്പോസിറ്റ് ആയി വയ്ക്കുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ ഒരു ഫിയർ, ഈ കോൺസ്ട്ടിട്യൂഷൻ വർക്ക്ന്റെ ടൈടിൽ തന്നെ ഫിയർ എന്നായിരുന്നു, മാനിപ്പുലേറ്റ് ചെയ്യപ്പെടുന്നു എന്നുള്ള ഒരു സൈറ്റേഷൻ ഉണ്ട് അതിൽ. നന്ദലാൽ ബോസ് ശാന്തിനികേതന്റെ ഒരു നേതൃത്വത്തിലേക്ക് വരുന്നത് ടാഗോറിന്റെ ഉപദേശം അനുസരിച്ചാണ്. ആർട്ടിസ്റ്റുകളുടെ ക്രാഫ്റ്റ്നിംഗ് സ്‌കില്ലിനെ ഊറ്റിയെടുക്കുന്ന കൊളോണിയൽ ഇൻസ്റ്റിറ്റിയൂഷൻ ഘടനയിൽ നിന്ന് വ്യത്യസ്തമായിട്ട്, നമ്മുടെ പരിസ്ഥിതിയെ, ഇക്കോളജിയെ, സംസ്‌കാരത്തെ, ഉപഭൂഖണ്ഡത്തിന്റെ ലാവണ്യശാസ്ത്രത്തെ എല്ലാം വളർത്തുന്ന, ഇന്ത്യൻ ആർട്ടിൽ വ്യത്യസ്തമായിട്ടുള്ള ഒരു പാരമ്പര്യം പിന്തുടർന്നിരുന്ന, ടാഗൂറിന്റെ സാർവ്വലൗകീകത്വ ഭാവനയോടുള്ള, ഒരേയൊരു സ്ഥാപനമായിരുന്നു ശാന്തിനികേതൻ. ബാക്കി ഉള്ളതെല്ലാം ബ്രിട്ടീഷ് ക്രാഫ്റ്റ് താല്പര്യങ്ങളുടെ ഭാഗമായിട്ടുള്ളതായിരുന്നു. ബോംബെ, മദ്രാസ് സ്‌കൂളുകളുടെ എല്ലാം ചരിത്രം അതാണ്. നന്ദലാൽ ബോസ് നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ പങ്കാളി കൂടിയായിരുന്നു. പിന്നെ ഈ വർക്കിലൂടെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പ്രതിദ്ധ്വനിയിൽ എനിക്ക് വലിയ താല്പര്യം ഉണ്ട്. നമ്മുടെ ദേശീയ ഭരണകൂടം ഏറ്റവും കൂടുതൽ തിരസ്‌കരിക്കാൻ ശ്രമിക്കുന്നത് മോഡേണിസ്റ്റ് പീരിയഡിനെയാണ്. ശരിക്കു പറഞ്ഞാൽ വരച്ചു കാണിക്കാൻ പറ്റുന്ന ഒരു പീരിയഡ് ആണത്. ഒരു ലിബറൽ സാർവ്വദ്ദേശീയ പ്രവണതകൾ പ്രതിഫലിക്കുന്ന വലിയൊരു ആർട്ട് പ്രാക്റ്റീസ് ഉണ്ടാക്കിയെടുത്ത ആ ഒരു ബാക്ക്ബോണിൽ ആണ് ഇന്നും ഇന്ത്യൻ കലാലോകത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത്. പക്ഷേ ആ സമ്പദ് വ്യവസ്ഥ കൊണ്ട് നിലനിൽക്കുന്നവർ ഈ കലാ ചരിത്രം പലപ്പോഴും പറയില്ല. അത് ഈ ഭരണകൂടത്തിന് ഇഷ്ടപ്പെടുന്ന ഒന്നല്ലല്ലോ. പക്ഷേ ഈ അടുത്ത കാലത്ത് വെനീസ് ബിയന്നാലേയിൽ അതിന്റെ കൃത്യമായിട്ടുള്ള ഒരു സൈറ്റ് ഓഫ് ട്രൂത് പറയാൻ പറ്റുന്ന ഇന്ത്യൻ മോഡേണിസ്റ്റുകളുടെ ഒരു പ്രെസെൻസ് ഉണ്ട്. അവിടെ സമാന്തരമായി നടന്ന വലിയൊരു പ്രൊജക്റ്റ് എന്ന് പറയുന്നത് കിരൺ നാടാർ മ്യൂസിയം ചെയ്ത എം.എഫ് ഹുസൈന്റെ ഒരു ഇമ്മേഴ്‌സിവ് റിട്രോസ്പെക്റ്റീവ് പ്രൊജക്റ്റ് ആണ്. വാൻഗോഗിന്റെ ഒക്കെ പ്രൊജക്റ്റ്കൾ പോലെ. അത് ചെയ്യാനുള്ള ആ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നതിലൂടെ ആഘോഷിക്കപ്പെടുന്നത് നന്ദലാൽ ഒക്കെ വളർത്തിയെടുത്ത കലാപാരമ്പര്യത്തിന്റെ എക്സ്റ്റൻഷൻ ആയി വർക് ചെയ്തിട്ടുള്ള എം.എഫ്.ഹുസൈൻ ആണ്. ആ ഒരു രീതിയിൽ നമുക്ക്, തുടർച്ചയായി റീവിസിറ്റ് ചെയ്യാൻ പറ്റുന്ന വളരെ സിമ്പിൾ ആയിട്ടുള്ള വർക്കുകളാണ് നന്ദലാലിന്റേത്. ബഷീറിന്റെ ഒക്കെ കഥകൾ പോലെ.
ഇത്തരമൊരു പ്രദർശനം നടക്കുന്നത് കാശി ആർട് ഗ്യാലറിയിലാണ് എന്നുള്ളതും കൗതുകകരമാണ്. ടെറാകോട്ട നെഹ്രും ഗാന്ധി-ജിന്നമാരും റിയാസിന്റേതായി ഇവിടെ ആൾറെഡി ഉണ്ട്. ഈ സാന്നിധ്യം കൂടിയാണോ ഭരണഘടന എക്സിബിഷന്റെ എക്സ്റ്റെൻഷൻ?
ഇത്, കൊച്ചിയുടെ ആർട്ട് ഹിസ്റ്ററിയുമായിട്ടൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന വളരെ കൗതുകമായ ചോദ്യമാണ്. കൊച്ചിയിൽ ആദ്യം ആരംഭിച്ച ദ്രവീഡിയ എന്ന ഗാലറി ഈയിടെ വീണ്ടും ഉദ്ഘാടനം ചെയ്തു. അത് തിരിച്ച് വന്നു, കുറെ വർഷങ്ങൾക്ക് ശേഷം. അനൂപും ഡോറിയും ഈ കാശി ആർട്ട് ഗാലറി അത് സ്ഥാപിക്കുന്ന പീരിയഡും അതിന് ശേഷം അവിടെ വളർന്ന് വന്ന ആർട്ട് പ്രാക്ടീസുകളും വളരെ പ്രധാനമാണ്. ഇന്റർനാഷണൽ റെസിഡൻസീസ്, വർക് ഷോപ്സ്, സംവാദങ്ങൾ.. അതുപോലെ തന്നെ ബോംബെ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ആർട്ട് ബൂം ഉണ്ടാകുന്ന കാലത്ത് ഇവിടെ വളരെ വിജയകരമായി നടന്ന എക്സിബിഷനുകൾ, ബോംബെ ഇൻഡു 17 എന്ന പ്രെജക്റ്റ്, ഡബിൾ എന്റേഴ്‌സ് , കാശി ഗാലറിയുടെ പത്താം വാർഷികാഘോഷമായ ‘ടെൻ ലൈറ്റ് ഇയേഴ്‌സ്’.. ഇങ്ങനെ കണ്ടംപററി ആർട്ടിന്റെ തുടർച്ചയായ ആതിഥേയർ ആയിരുന്നു കാശി ആർട്ട് ഗാലറി. ആ ഒരു മെമ്മറി ഏറ്റവും കൂടുതൽ ഡിസ്റ്റിൽ ചെയ്തിരിക്കുന്ന ഒരു സ്ഥലം ആണ് കാശി ആർട്ട് കഫെ. അത് അന്നൊരു ഹിപ്പി സ്ഥലം ആണ്. ആർട്ടിസ്റ്റുകളുടെ ഒരു അഡ്ഡ. ആ ഒരു ബ്യൂട്ടിഫുൾ മെമ്മറി ഉണ്ട് ആ സൈറ്റിന്. അതുകൊണ്ടാണ് ഈ കുറച്ചു വർഷങ്ങൾക് ഇടയിൽ, എന്റെ നാലാമത്തെ എക്സിബിഷൻ അവിടെ നടക്കുന്നത്. കാശി ആർട്ട് കഫേ എഡ്ഗർ മേടിച്ചതിനു ശേഷം എന്റെ സോളോ ഷോ വെച്ചിട്ടാണ് ഗാലറി ഉദ്ഘാടനം ചെയ്യുന്നത്. എന്റെ വർക്കിനോട് താല്പര്യം ഉള്ളതുകൊണ്ട് ആ സിസ്റ്റമറ്റിക് സിറ്റിസൺ എന്ന ബ്രോൺസ് വർക്ക് അവിടെ ആദ്യത്തെ പെർമെനെന്റ് ഇൻസ്റ്റല്ലേഷൻ ആയിട്ട് വരുന്നത്. പിന്നീട് അവിടെ അതിനകത്തുള്ള, മഹമൂദ് ടു: ഫ്രാഗ്രൻസ് ഓഫ് ഫുനറൽ എന്ന് പറയുന്ന വർക്ക് വന്നു. ഈ ഷോ ചെയ്യുന്ന സമയത്ത് ഞാൻ കാശി കഫെയെ ഒരു ചരിത്ര ഇടനാഴിയായി സങ്കൽപ്പിക്കാനാണ് ശ്രമിച്ചത്. വലിയ ഓർമ്മകൾ സ്വേദനം ചെയ്യപ്പെട്ട, അതിന്റെ അവിശിഷ്ടങ്ങൾ നിലനിൽക്കുന്ന ഒരിടമാണത്.
അത്കൊണ്ടാണ് കാശി രണ്ട് അർത്ഥത്തിൽ സിമ്പോളിക് ആകുന്നത്. കാരണം ഞാൻ പലപ്പോഴും തമാശക്കൊക്കെ സുഹൃത്തുകളോട് പറയും ഞാൻ ചില സമയത്ത് എൻ്റെ പ്രാക്ടസിനെ റെജുവുനേറ്റ് ചെയ്യാൻ ആയിട്ട് ഞാൻ ആ സ്പേസ് ഉപയോഗിക്കാറുണ്ട് എന്ന്. ഞാൻ ഇപ്പൊ ഗാന്ധി പ്രൊജക്റ്റ് അവിടെ ആണ് ചെയ്യുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ഞാൻ ആദ്യം ചെയ്ത ദുരൂഹത എന്ന എക്സിബിഷൻ അവിടെ ആണ് ചെയ്തത്. അതിന്റെ ഇടയിൽ വേറെ ഒരു ചെറിയ എക്സിബിഷനും ചെയ്യുന്നുണ്ട്. ആളുകൾ കാശിക്ക് പോകുന്നത് മോക്ഷത്തിനാണ്, അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു പോകുന്ന ഒരു സ്ഥലം ആണത്. പക്ഷെ ഞാൻ അനൂപും ഡോറിയും ഉണ്ടാക്കിയിട്ടുള്ള ഒരു കാശി എന്ന് പറയുന്ന ഇടത്തിലേയ്ക്ക് എപ്പോഴും കയറിചെല്ലുന്നത് പുതിയ ഇമേജിനേഷനിലേക്ക് നടന്നു കയറാനുള്ള ഒരു സ്പേസ് എന്ന നിലയിലാണ്. ഇറ്റ്സ് എ ബ്യുട്ടിഫുൾ സ്പേസ്. ചെറുപ്പക്കാർ വരുന്ന സ്ഥലമാണ്, വളരെ വ്യത്യസ്തരായ മനുഷ്യർ വരുന്ന ഇടമാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വരുന്ന സ്ഥലമാണ്… നമ്മൾ അവിടെ നിക്കുകയാണെങ്കിൽ ദിവസവും പത്തൻമ്പത് വ്യത്യസ്തമായിട്ടുള്ള ആളുകളോട് സംസാരിക്കാൻ പറ്റും. പിന്നെ ഇന്ത്യയിൽ ഏറ്റവും ലോങ്ങർ ഡ്യുറേഷൻ എക്സിബിഷൻ നടത്തുന്ന ഗാലറി സ്പേസ് ആണ്. 8.30 തൊട്ട് രാത്രി 10.30 വരെ ആണ് അത്. നിങ്ങൾക്ക് അവിടെ നിന്ന് ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും കിട്ടും. എനിക്കത് ഇഷ്ടമാണ്. ഞാൻ എഡ്ഗറുമായിട്ട് സംസാരിക്കാറുള്ളത് ഇതൊക്കെയാണ്.
ഇത് 365 ദിവസം ഓപ്പറേറ്റ് ചെയ്യുന്ന, ആർട്ട് അക്കോമോഡേറ്റ് ചെയ്യുന്ന, വളരെ ലിബറൽ ആയിട്ടുള്ള സ്ഥലമാണ്. എക്സിബിഷനിൽ ആദ്വർക്കുകൾ കണ്ട്, കോൺസ്റ്റിറ്റിയൂഷൻ കണ്ട് കഴിയുമ്പോൾ നെഹ്‌റു നിങ്ങളെ ഉള്ളിലേക്ക് കൊണ്ടുപോവുന്നു. നെഹ്‌റു കൊണ്ടുപോകുന്നത് ഒരു സ്വാതന്ത്ര്യ പൂർവ്വ കാലത്തെ സഹോദര്യത്തിന്റെ ഒരു സൈറ്റിലേയ്ക്കാണ്. ഹിന്ദു മുസ്ലിം കലാപങ്ങൾ തുടങ്ങുന്നതിനു മുൻപ്, വിഭജനത്തിന് മുൻപുള്ള ഒരു സൈറ്റാണത്. കൊച്ചിയിലെ കാശി നമുക്ക് സാധ്യമാക്കി തരുന്ന ഒരു ഇമാജിനേഷനാണ് അതും. ഡോറിയും അനൂപും വളർത്തി കൊണ്ടുവന്ന കൊച്ചി കാശിക്ക്, കേരളത്തിന്റെ ഒരു ആർട്ടിന്റെ സൈറ്റ് ഇമാജനറീസ് പ്രൊഡ്യൂസ് ചെയ്യാനുള്ള ഒരു സൈറ്റ് എന്നുള്ളൊരു ശേഷം തുടക്കകാലം മുതലേ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ.
1948 ജനവരി 30 ന് വൈകുന്നേരം 5.17 എന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണായക സമയമാണ്. ചരിത്രം, ജീവിതം, മരണം, ഭീകരവാദം, മതവിദ്വേഷം, അപര നിന്ദ, രക്തസാക്ഷിത്വം, പലായനം എന്നിങ്ങനെ ഇന്ത്യ എന്ന ആശയത്തിന്റെ ഭൂതഭാവി വർത്തമാനങ്ങളെല്ലാം 5.17 പിഎം എന്ന സമയത്തിലുണ്ട്. അത് ഭരണഘടനയുമായി ബന്ധപ്പെട്ട ആർട് എക്സിബിനിൽ ഉണ്ടാകണമെന്ന ആലോചന എങ്ങനെ ഉണ്ടായി?
ഈ ചോദ്യത്തിന് സാധാണ ഉത്തരം പോര എന്ന് തോന്നുന്നു. അതുകൊണ്ട് ഈ പ്രദർശനത്തിന് വേണ്ടി എഴുതിയ കൺസെപ്റ്റ് നോട്ടും, 5.17 ന്റെ ബ്രീഫും ഞാൻ തരാം. അതായിരിക്കും ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം.
മനുഷ്യരെന്ന നിലയിൽ നമ്മുടെ ആലേഖനം ചെയ്യപ്പെട്ട ഇടങ്ങളിൽ നമ്മളെങ്ങനെയാണ് പെരുമാറുകയും സ്ഥലങ്ങൾക്കനുസരിച്ച് ചിന്തിക്കുകയും ചെയ്യുന്നത്? ഈ മനുഷ്യാലേഖനങ്ങളുള്ള സ്ഥലകാലങ്ങളെ എല്ലാം മായ്ച്ചുകളഞ്ഞുകൊണ്ട് നമ്മളെ മൂടുന്ന അധികാരത്തിന്റെ ഈ പ്രഭവകേന്ദ്രം പുതിയ രൂപങ്ങളിലുള്ള ശൂന്യതയും മന്ദതയുമാണ് സൃഷ്ടിക്കുന്നത്. നിലവിൽ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യർ, വിശ്വാസങ്ങൾ, ഭരണഘടന, ശീലങ്ങൾ, വാസസ്ഥലങ്ങൾ, ആശയങ്ങൾ, ആദർശ മാതൃകകൾ, ലോകവീക്ഷണങ്ങൾ, ആഗോള വിനിമയത്തിന് നാം നിക്ഷേപിച്ച പലതും ജീവിതങ്ങളിലും സ്ഥലങ്ങളിലും സ്ഥാനം തെറ്റിയും സന്ദർഭം തെറ്റിയും തിരികെ പ്രവേശിക്കുന്നതുമെല്ലാമായ പല വിഷമാവസ്ഥകളിലും നമ്മൾ ചുറ്റിപ്പിണഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നാമങ്ങനെ വിവിധ രൂപത്തിലുള്ള അത്തരം ഡീന്യൂഡിങും ഡിസ്എബെഡിങ്ങുമായ പ്രൊസസുകൾ കണ്ടിട്ടുണ്ട്. എല്ലാം അവയുടെ വാസസ്ഥലങ്ങളിൽ നിന്ന് പറിച്ച് നീക്കപ്പെടുകയും ഏതോ അജ്ഞാത ഇടങ്ങളിൽ നിന്നുള്ള പേരില്ലാത്ത ഇടനിലക്കാർക്ക് സ്വന്തമാക്കാനും ഉപയോഗിക്കാനും അപമാനിക്കാനുമായി ‘സ്വതന്ത്ര’രാക്കുകയും ചെയ്തു. ഉദാഹരണത്തിന് നമ്മൾ ജീവിക്കുന്ന കാലത്ത് തന്നെ, ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷ ചരിത്ര സന്ദർഭങ്ങളിൽ നിന്ന് ഉയർന്ന് വന്ന ആശയങ്ങളും ശൂന്യമാക്കപ്പെടുകയും പുതിയ, തികച്ചും വിരുദ്ധമായ അർത്ഥത്തിലുള്ള പുതിയ എഴുത്തുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഇങ്ങനെയൊക്കെയായിരിക്കെ തന്നെ തളർത്തുന്നതും ബന്ധമറുക്കുകയും ചെയ്യുന്ന ഈ അക്രമങ്ങളെ അട്ടിമറിക്കുന്ന ഭാവനയുടെ പരിക്രമണ വഴികൾ ഇതേ തമോഗർത്തം തന്നെ ബലമായി തുറന്ന് തരുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ മനുഷ്യവിരുദ്ധ ശക്തികൾ അടിച്ചേൽപ്പിക്കുന്ന സ്മൃതിഭംഗങ്ങൾ പുതിയ ലോകത്തിന്റെ നിർമ്മാണത്തിനുള്ള, പുതിയ ലോകത്ത് പുതിയ ഭാഷകൾ സംസാരിക്കുന്നതിനുള്ള, പ്രതിരോധത്തിന് പുതിയ കോട്ടകൾ പണിയുന്നതിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. ലോകത്ത് നിന്ന് വേരറ്റ് ഒഴുകി നടക്കുന്ന മനുഷ്യരേയും ഓർമ്മകളേയും സ്ഥലങ്ങളേയും പരിസ്ഥിതിയേയും ആശയങ്ങളേയും തിരിച്ച് കൊണ്ടുവരാൻ കലക്ക് സാധിക്കും. അതിന് നിശബ്ദരാക്കാൻ ശേഷിയുള്ള അധികാരങ്ങളോട് തിരിച്ച് സംസാരിക്കാൻ സാധിക്കും. നമ്മുടെ തന്നെ നിശബ്ദതകളുടെ അളവുകളെ മനസിലാക്കാൻ സാധിക്കും. നിർബന്ധിത വിഘടനങ്ങളുടെ മുറിവുകളിൽ മൃദുവായ കലാ പ്രവർത്തനങ്ങൾക്ക് ലേപനം പുരട്ടാനാകും. ഉൽഖനനത്തിന്റേയും വീണ്ടെടുക്കലിന്റേയും വീടുകളേയും രൂപങ്ങളുടേയും വാക്കുകളുടേയും പ്രതിരൂപങ്ങളുടേയും പ്രതീകങ്ങളുടേയും തിരിച്ചെടുക്കലുകളേയും കലാപ്രവർത്തനങ്ങൾ.
ഈ സാഹചര്യത്തിൽ 5.17 എന്ന വർക്ക് നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുള്ള ഭയത്തിന്റെ സാന്നിധ്യമെന്ന നിലയിൽ ഗാന്ധി വധത്തിന്റെ ഓർമ്മകളെ തിരികെ കൊണ്ടുവരുന്നു. അതേസമയം പ്രതിരോധത്തിന്റെ പല രൂപങ്ങളും ഭരണഘടനയുടെ നിർമ്മാണവും ഒരു മതേതര സമൂഹം എന്ന നിലയിലുള്ള നമ്മൾ പുലർത്തുന്ന പ്രതീക്ഷകളും ഓർമ്മയിലെത്തും.
പ്രേം എന്ന് പേരിട്ടിട്ടുള്ള ഈ ഷോയിൽ ‘…ആൻഡ് ഗാന്ധി സെഡ്, ‘ഡെത്ത്, ഡെത്ത്, ഡെത്ത്’ എന്ന് പേരിട്ടിട്ടുള്ള ഈ വർക്കിനൊപ്പം ഞാൻ ഒരു വീഡിയോ കൂടി നിർമ്മിച്ചിട്ടുണ്ട്. 5.17 എന്ന ടെക്സ്റ്റ് സൃഷ്ടിക്കുന്ന കൗതുകത്തിൽ നിന്നുളവാകുന്ന സമൂഹ്യ ഓർമ്മയാണ് ഈ വീഡിയോയുടെ ആശയം. ഒരു സ്‌കൾപ്ച്വറോ സൈനേജോ ഉണ്ടാക്കുന്നതിനപ്പുറമുള്ള ഒരു ഫിസിക്കൽ പ്രെസൻസ് പ്രത്യേകമായി സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ഒരു ആർട്ട് പ്രൊജക്ടാണിത്. കൊച്ചി ബിയ്‌നാലേയ്‌ക്കൊപ്പം നിലവിൽ വന്ന ലോകപ്രശസ്തമായ ഒരു ഫോണ്ടാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
5.17 നെ കുറിച്ചുള്ള കൺസെപ്റ്റ് നോട്ടോട് കൂടി ഈ ഉത്തരം അവസാനിപ്പിക്കാം എന്ന് കരുതുന്നു.
…ആൻഡ് ഗാന്ധി സെഡ്, ഡെത്ത്, ഡെത്ത്, ഡെത്ത്…’
ഹെൻട്രി കാർടിയർ ബ്രെസൻ എടുത്ത ഒരു ശവമഞ്ചത്തിന്റെ ചിത്രം നോക്കി കൊണ്ട് ഗാന്ധിജി പറഞ്ഞു ‘മരണം മരണം മരണം’. ഒരോ ഫോട്ടോഗ്രാഫും ജീവിതം ആലേഖനം ചെയ്യുന്ന നിശ്ചല നിമിഷങ്ങളാണെങ്കിലും അത് തിരിച്ചെടുക്കാനാവാത്ത ആ മുഹൂർത്തത്തിന്റെ മരണവും പേറുന്നവയാണ്. ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം മാഞ്ഞു പോയ’ ആ അഭിശപ്ത മുഹൂർത്തിന് ഒന്നര മണിക്കൂർ മുമ്പ് വരെ ബ്രെസൺ ഗാന്ധിജിയുടെ ചിത്രങ്ങളെടുത്തുകൊണ്ടേയിരുന്നു
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു വൈകുന്നേര മുഹൂർത്തമായിരുന്നു 5.17 പി.എം എന്നതാണ്. സ്ഥലകാലങ്ങളുടെ ഉമ്മറപ്പടി, പുറത്തും അകത്തുമല്ലാത്തത്, പ്രാർത്ഥനക്കും വിശ്രമത്തിനും അകത്തുള്ളത്, ജീവിതത്തിനും മരണത്തിനും വെളിച്ചത്തിലും ഇരുളിനും ഇടയിൽ.
ഈ ഡിജിറ്റൽ ഇസ്റ്റലേഷനിൽ മിന്നുന്നത് ചരിത്രവും ഓർമ്മയുമാണ്. കാലത്തിനകത്ത് ഘനീഭവിച്ച് പോയ ഒരു നിമിഷത്തിന് രൂപം നൽകുകയാണിവിടെ.