June 13, 2026 |
Share on

ഐപിഎല്‍ എട്ടാം എഡിഷന് ഇന്ന് തുടക്കം; ആദ്യ മത്സരം നാളെ

അഴിമുഖം പ്രതിനിധി ഐപിഎല്‍ എട്ടാം എഡിഷന് ഇന്ന് തുടക്കം. ഔദ്യോഗിക ഉദ്ഘാടനടചങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക. മത്സരങ്ങള്‍ നാളെ മുതലാണ്. ബോളിവുഡ് താരം ഋത്വിക് റോഷനടക്കമുള്ള താരനിരയാണ് ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ എത്തുന്നത്. നാളെ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 47 ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റിന്റെ ചെറുപൂരത്തില്‍ ആകെ 60 മത്സരങ്ങളാണുള്ളത്. എട്ടു ടീമുകളാണ് മാറ്റുരക്കുന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, […]

അഴിമുഖം പ്രതിനിധി

ഐപിഎല്‍ എട്ടാം എഡിഷന് ഇന്ന് തുടക്കം. ഔദ്യോഗിക ഉദ്ഘാടനടചങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക. മത്സരങ്ങള്‍ നാളെ മുതലാണ്. ബോളിവുഡ് താരം ഋത്വിക് റോഷനടക്കമുള്ള താരനിരയാണ് ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ എത്തുന്നത്. നാളെ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

47 ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റിന്റെ ചെറുപൂരത്തില്‍ ആകെ 60 മത്സരങ്ങളാണുള്ളത്. എട്ടു ടീമുകളാണ് മാറ്റുരക്കുന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍എന്നീ ടീമുകളാണ് ഇത്തവണത്തെ ഐപിഎലില്‍ പാഡണിയുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയം, മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയം, ഡല്‍ഹി, കോല്‍ക്കത്ത, മൊഹാലി, ഹൈദരാബാദ്, റായ്പൂര്‍, പൂന, വിശാഖപട്ടണം, ചെന്നൈ, ബാംഗളൂര്‍, എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×