June 13, 2026 |
Share on

ഐഎസ് ഭീകരര്‍ 21 ക്രിസ്തുമത വിശ്വാസികളെ കഴുത്തറത്ത് കൊന്നു

അഴിമുഖം പ്രതിനിധി വീണ്ടും ഐഎസ് ഭീകരത. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള 21 പേരെ കഴുത്തറത്ത് കൊല്ലുന്ന വീഡിയെ ഐ എസ് പുറത്ത് വിട്ടു. ഈജിപ്തില്‍ നിന്നുള്ള ക്രിസ്തുമത വിശ്വാസികളെയാണ് കൊലപ്പെടുത്തിയത്. ഇവരെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ട് പോയി ട്രിപ്പോളിക്ക് സമീപമുള്ള കടല്‍തീരത്ത് വച്ചാണ് കൊലപ്പെടുത്തിയത്.  ബന്ധികളെ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ച് കടല്‍ത്തീരത്തേക്ക് വരിവരിയായി കൊണ്ടുവന്ന് മുട്ടിന്‍മേല്‍ നിറുത്തിയ ശേഷമാണ് കഴുത്തറുത്തത്. സംഭവത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിലെ കോപ്റ്റിന്‍ സഭാവിഭാഗത്തില്‍ പെട്ടവരാണ് […]

അഴിമുഖം പ്രതിനിധി

വീണ്ടും ഐഎസ് ഭീകരത. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള 21 പേരെ കഴുത്തറത്ത് കൊല്ലുന്ന വീഡിയെ ഐ എസ് പുറത്ത് വിട്ടു. ഈജിപ്തില്‍ നിന്നുള്ള ക്രിസ്തുമത വിശ്വാസികളെയാണ് കൊലപ്പെടുത്തിയത്. ഇവരെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ട് പോയി ട്രിപ്പോളിക്ക് സമീപമുള്ള കടല്‍തീരത്ത് വച്ചാണ് കൊലപ്പെടുത്തിയത്. 

ബന്ധികളെ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ച് കടല്‍ത്തീരത്തേക്ക് വരിവരിയായി കൊണ്ടുവന്ന് മുട്ടിന്‍മേല്‍ നിറുത്തിയ ശേഷമാണ് കഴുത്തറുത്തത്. സംഭവത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിലെ കോപ്റ്റിന്‍ സഭാവിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ലിബിയയിലേക്ക് ജോലി തേടി പോയവരായിരുന്നു 21 പേരും. ഈജിപ്തിലും മറ്റ് രാജ്യങ്ങളിലും മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പകരമാണ് കൊലപാതകമെന്നാണ് സൂചന.

ഇതോടൊപ്പം ഒരു മുന്നറിയിപ്പും ഐഎസ് ഭീകരര്‍ പുറത്ത് വിട്ടിട്ടുണ്ട്. കുരിശുയുദ്ധം നടത്തിയവരെ, ഷോയ്ക്ക് ഒസാമ ബിന്‍ലാദനെ നിങ്ങള്‍ കൊന്ന് കെട്ടിത്താഴ്ത്തിയ ഈ കടലില്‍ ഇതാ ഞങ്ങള്‍ നിങ്ങളുടെ രക്തവും കലര്‍ത്തുന്നു.നിങ്ങള്‍ സുരക്ഷിതരാണെന്നുള്ളത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ പോരാടിയാല്‍ ഞങ്ങള്‍ എല്ലാവരും കൂടി നിങ്ങള്‍ക്കെതിരെ പോരാട്ടം നടത്തും. അള്ളാഹുവിന്റെ കൃപയാല്‍ തങ്ങള്‍ റോം പിടിക്കുമെന്നും തീവ്രവാദികള്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×