ഗാസയിൽ നിന്നുള്ള മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇത് അഭയാർത്ഥി ക്യാമ്പുകളിൽ തിങ്ങി പാർക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നതാണ്. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്ന് ആരംഭിച്ച ഇസ്രയേൽ സൈനിക ആക്രമണം നേരിടുന്ന പ്രദേശത്ത് പോളിയോ വൈറസിൻ്റെ സാന്നിധ്യം യുനിസെഫുമായി നടത്തിയ പരിശോധനയിൽ തെളിഞ്ഞതായാണ് ഗാസ മന്ത്രാലയം വ്യക്തമാക്കിയത്. poliovirus gaza sewage samples
ഇസ്രയേൽ ലബോറട്ടറിയിൽ പരിശോധിച്ച ഗാസയിൽ നിന്നുള്ള മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് ടൈപ്പ് 2 കണ്ടെത്തിയതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ക്യാമ്പുകളിലെയും ജനവാസ പ്രദേശങ്ങളിലെയും മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയത് പുതിയ ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ഗാസ മന്ത്രാലയം വ്യക്തമാക്കി.
ശുദ്ധജലത്തിൻ്റെ അഭാവത്തിനൊപ്പം ചപ്പുചവറുകൾ നിറഞ്ഞ് മലിനമാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അതോടപ്പം, ഗാസയിലേക്ക് ശുചിത്വ സാമഗ്രികൾ അനുവദിക്കാൻ ഇസ്രയേൽ വിസമ്മതിക്കുന്നത് മൂലം രോഗങ്ങൾ എളുപ്പത്തിൽ പടരുന്നത്തിനും കാരണമാകുമെന്നും പറഞ്ഞു. മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തുന്നത് ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്, ഇത് ആയിരക്കണക്കിന് ആളുകളിൽ പോളിയോ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്.
സാധാരണയായി മലിനജലത്തിലൂടെയും അഴുക്കുവെള്ളത്തിലൂടെയും പടരുന്ന പോളിയോയിൽ നിന്ന് മുക്തി നേടാൻ യുഎൻ ഏജൻസികൾ 40 വർഷമായി പരിശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്തിടെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നൈജീരിയയിലും രോഗം പൊട്ടിപ്പുറപ്പെട്ടതായി റിപോർട്ടുകൾ വന്നിരുന്നു. poliovirus gaza sewage samples
ഗാസയിലേക് ശുദ്ധജലം എത്തിക്കാനും മാലിന്യ സംസ്കരണം പുനരാരംഭിക്കാനും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഗാസ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ധനക്ഷാമം മൂലം ഗാസയിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റുകളുടെ പ്രവർത്തനം നിർത്തിവെച്ചതായി സെൻട്രൽ ഗാസ നഗരമായ ഡീർ എൽ-ബാലയിലെ അധികൃതർ പറഞ്ഞു. റോഡുകൾ മലിനജലത്താൽ മുങ്ങി പോകുമെന്നും 700,000 ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും ഇവരെല്ലാം മലിനജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ ഭീഷണിയിലാണെന്നും അവർ മുന്നറിയിപ്പ് നൽകി.
സാമ്പിളുകളിൽ സ്ഥിരീകരിച്ച വൈറസ് ബാധ ആശങ്ക ഉയർത്തുന്നതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദഗ്ധർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇസ്രയേലിൽ രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇസ്രയേൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
contnet summary; Highly infectious poliovirus found in Gaza sewage samples j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j