യുഎസിലെ മുൻ വത്തിക്കാൻ അംബാസഡറും ഫ്രാൻസിസ് മാർപാപ്പയുടെ കടുത്ത വിമർശകനുമായ കാർലോ മരിയ വിഗാനോ, വത്തിക്കാൻ വിചാരണ നേരിടുന്നു എന്ന ആരോപണവുമായി രംഗത്ത്. മാർപാപ്പയുടെ നിയമസാധുതയെ വെല്ലുവിളിച്ചതിന് വത്തിക്കാൻ തന്നെ വിചാരണ ചെയ്യുന്നുവെന്നാണ് 83 കാരനായ കാർലോ മരിയ വിഗാനോയുടെ ആരോപണം. vatican trial
വിചാരണ നേരിടുന്നതിനായി വത്തിക്കാൻ ഉപദേശക വിഭാഗം വ്യാഴാഴ്ച തന്നെ വിളിപ്പിച്ചതായും കാർലോ മരിയ വിഗാനോ പറയുന്നുണ്ട്. ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് ‘ ഭിന്നത എന്ന കുറ്റം ‘ അതായത് കത്തോലിക്കാ സഭയെ വിഭജിച്ചു എന്ന ആരോപണമാണ് തന്റെ നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കാർലോ മരിയ വിഗാനോ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ അധികാരം നിഷേധിച്ചതിനും അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചതിനും 1960-കളിലെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ സഭയെ നവീകരിക്കാൻ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങൾ നിരസിച്ചുവെന്നുമാണ് തനിക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുള്ള, കുറ്റങ്ങൾ എന്നും കാർലോ മരിയ വിഗാനോ എക്സിൽ കുറിച്ചു.
എനിക്കെതിരായ ആരോപണങ്ങൾ ഒരു ബഹുമതിയായി ഞാൻ കാണുന്നു, എന്നാണ് ‘ അദ്ദേഹം പറഞ്ഞത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌തതിനും സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം അനുവദിച്ചതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മാർപാപ്പയുടെ രചനകളെ ‘വിഭ്രാന്തി’ എന്ന് വിളിക്കുകയും കാർലോ മരിയ വിഗാനോ ഫ്രാൻസിസ് മാർപാപ്പയെ ശക്തമായി വിമർശിച്ചിരുന്നു. കൂടാതെ, ‘ അധികാരവും സ്വേച്ഛാധിപത്യ ഭരണവും പ്രകടിപ്പിക്കുന്ന ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അപവാദങ്ങളും പാഷണ്ഡതകളും ഞാൻ നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു,” വെന്ന് മാർപ്പാപ്പയുടെ യഥാർത്ഥ നാമം ഉപയോഗിച്ചാണ് കാർലോ മരിയ വിഗാനോ എഴുതിയത്.
2018-ൽ, യുഎസ് സഭയ്ക്കുള്ളിലെ വളരെ യാഥാസ്ഥിതിക ഗ്രൂപ്പിൻ്റെ പിന്തുണയുള്ള കാർലോ മരിയ വിഗാനോ, ഫ്രാൻസിസ് മാർപാപ്പ സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019 ൽ കാർലോ മരിയ വിഗാനോയെ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കിയ യുഎസ് കർദ്ദിനാൾ തിയോഡോർ മക്കാരിക്കിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഫ്രാൻസിസ് മാർപാപ്പ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൻ്റെ ഭരണച്ചുമതല വഹിച്ചിരുന്ന കാർലോ മരിയ വിഗാനോ പോപ്പിന് എഴുതിയ കത്തുകൾ ചോർന്നിരുന്നു. തട്ടിപ്പ് തടയാൻ ശ്രമിച്ചതിനാൽ തന്നെ നിർബന്ധിച്ച് പുറത്താക്കുകയാണെന്ന് കാർലോ കത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ ഇതുവരെ വത്തിക്കാൻ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല.
content sumary; Italian archbishop says he faces Vatican trial over Pope Francis criticism