June 04, 2026 |
Share on

കോടതിമുറിയില്‍ അരുണ്‍ ജയ്റ്റ്‌ലിയും രാം ജഠ്മലാനിയും തമ്മില്‍ വാക്‌പോര്

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കുമ്പോളാണ് നാടകീയ രംഗങ്ങളുണ്ടായത്. ജയ്റ്റ്‌ലിയെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു ജഠ്മലാനി.

ഡല്‍ഹി ഹൈക്കോടതി ഇന്നലെ വലിയൊരു വാക്‌പോരിനാണ് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ രാം ജഠ്മലാനിയും തമ്മില്‍. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കുമ്പോളാണ് നാടകീയ രംഗങ്ങളുണ്ടായത്. ജയ്റ്റ്‌ലിയെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു ജഠ്മലാനി. ഹൈക്കോടതി രജിസ്റ്റാര്‍ അമിത് കുമാറിന്റെ മുറിയിലായിരുന്നു ക്രോസ് വിസ്താരം. ഇന്നും ക്രോസ് വിസ്താരം തുടരുന്നുണ്ട്.

2015ലാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ ജയ്റ്റ്‌ലി അടക്കമുള്ളവര്‍ക്കെതിരെ അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളും അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ കേജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഗുഡ് വില്ലും റെപ്യൂട്ടേഷനും തമ്മിലുള്ള തമ്മിലുള്ള വ്യത്യാസം അറിയാമല്ലോ എന്ന് മാനനഷ്ടത്തിന് കേസ് നല്‍കിയ ജയ്റ്റ്‌ലിയോട് രാംജഠ്മലാനി ചോദിച്ചിരുന്നു. ഡിക്ഷ്ണറി എടുത്ത് വച്ചായിരുന്നു ചോദ്യം.

ഈ രണ്ട് വാക്കുകളും പലപ്പോഴും അതിന്റെ അര്‍ത്ഥത്തിന് അപ്പുറത്തേയ്ക്ക് പോകാറുണ്ട്. പരസ്പരം മാറ്റുന്ന തരത്തിലാണ് അഭിഭാഷകന്‍ അത് ഉപയോഗിച്ചിരിക്കുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ നല്ലവരായ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ ഏറെ സഹായങ്ങള്‍ നേടാറുണ്ട് എന്ന് പറയുന്നത് ശരിയാണോ എന്ന് രാം ജഠ്മലാനിയുടെ ചോദ്യം. എന്നാല്‍ ഈ ചോദ്യം ജോയിന്റ് രജിസ്ട്രാര്‍ അരുണ്‍കുമാര്‍ അനുവദിച്ചില്ല. സിവില്‍ പ്രൊസിജിയര്‍ കോഡിനെ കുറിച്ച് ജയ്റ്റ്‌ലിക്കുള്ള അറിവ് സംബന്ധിച്ചും രാം ജഠ്മലാനി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×