June 04, 2026 |
Share on

ഫിസിക്സിനോടുള്ള താല്‍പര്യം കൊണ്ട് ബി കോം പഠിച്ച എംഎല്‍എ

ബികോം ബിരുദത്തിന്റെ ഭാഗമായി താന്‍ ഫിസിക്‌സ് പഠിച്ചെന്നാണ് ഒരു പ്രാദേശിക തെലുങ്ക് വാര്‍ത്ത പോര്‍ട്ടെലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെടുന്നത്.

ഈ വര്‍ഷം ആദ്യം, ബിഹാര്‍ 12ആം ക്ലാസ് പരീക്ഷയില്‍ ആര്‍ട്ട്‌സ് വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ 17 വയസുകാരി റൂബി റായ് പറഞ്ഞത് രാഷ്ട്രതന്ത്രം പാചകം പഠിപ്പിക്കുന്ന വിഷയമാണെന്നാണ്. ആ കൊച്ചിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നാണ് ആന്ധ്രപ്രദേശിയിലെ വിജയവാഡയില്‍ നിന്നുള്ള ടിഡിപി എംഎല്‍എ ജലീല്‍ ഖാന്റെ ഈ അഭിമുഖം പഠിപ്പിക്കുന്നത്. ബികോം ബിരുദത്തിന്റെ ഭാഗമായി താന്‍ ഫിസിക്‌സ് പഠിച്ചെന്നാണ് ഒരു പ്രാദേശിക തെലുങ്ക് വാര്‍ത്ത പോര്‍ട്ടെലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെടുന്നത്. ഏതായാലും അഭിമുഖം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഏത് വിഷയത്തിലാണ് ബിരുദം എന്ന് ചോദിച്ചപ്പോള്‍ ബികോം എന്ന് എംഎല്‍എ ഉത്തരം നല്‍കി. ഒരു ചാറ്റേഡ് അക്കൗണ്ടന്റാവാന്‍ താല്‍പര്യമുണ്ടായിരുന്നോ എന്ന തുടര്‍ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ചരിത്രപരമായ മറുപടി. ‘ഇല്ല, എനിക്ക് ഫിസിക്‌സിലും മാത്സിലും താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് അതെടുത്തു,’ എന്നായിരുന്നു മറുപടി. ഒരു ബികോം ബിരുദധാരിയായ അഭിമുഖകാരന്‍ എംഎല്‍എ തിരുത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ‘ഒടുവില്‍ ഞാനോര്‍ക്കുന്നില്ല, എന്തായാലും മാത്സ് ഉണ്ടായിരുന്നു,’ എന്നദ്ദേഹം തറപ്പിച്ചു പറയുന്നു. ഏതായാലും സംഭവം ട്രോളര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×