June 06, 2026 |
Share on

ജമാഅത്തെയുടെ സുഡിയോ ബഹിഷ്കരണവും ബിഡിഎസ് ബന്ധവും; എന്താണ് പലസ്തീനിൽ വേരൂന്നിയ ബിഡിഎസ് ?

2005ൽ പലസ്തീൻ സിവിൻ സൊസൈറ്റിയാണ് ബിഡിഎസ് ആരംഭിക്കുന്നത്

സുഡിയോ ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തിയ പ്രതിഷേധം ചർച്ചയാവുകയാണ്. ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കണമെന്ന ബിഡിഎസ് എന്ന കൂട്ടായ്മയുടെ ആഗോളതലത്തിലുള്ള ആഹ്വാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. പലസ്തീനിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതിയ്ക്ക് ടാറ്റ ഗ്രൂപ്പിന് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ആരോപണം. ഇസ്രായേലുമായി പല സുപ്രാധാന കരാറുകളും ടാറ്റയ്ക്കുണ്ടെന്നും ഗാസയിൽ നടന്നുക്കൊണ്ടിരിക്കുന്ന സൈനികനടപടിയിൽ ഗാസയ്ക്ക് പങ്കുണ്ടെന്നുമായിരുന്നു ആരോപണം. പലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെ ആഗോളതലത്തിൽ എതിർക്കുന്ന കൂട്ടായ്മയായ ബിഡിഎസിന്റെ ആഹ്വാന പ്രകാരമാണ് കേരളത്തിലും പ്രതിഷേധം നടന്നത്. ബിഡിഎസിന്റെ ആഹ്വാന പ്രകാരമുള്ള എസ്ഐഒന്റെ പ്രതിഷേധത്തിന്റെ ചർച്ചകൾക്കിടയിൽ ബിഡിഎസെന്ന കൂട്ടായ്മ എന്താണെന്ന ചോദ്യങ്ങളുമുയരുന്നു.

പലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ആഗോളതലത്തിൽ എതിർക്കുന്ന കൂട്ടായ്മയാണ് ബോയ്കോട്ട് ഡെവെസ്റ്റ്മെന്റ് സാങ്ഷൻ (ബിഡിഎസ്). 2005ൽ പലസ്തീൻ സിവിൻ സൊസൈറ്റിയാണ് ബിഡിഎസ് ആരംഭിക്കുന്നത്. അക്രമ രഹിതമായ പ്രചാരണമാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിരവധി അന്താരാഷ്ട്ര ബ്രാന്റുകൾക്കെതിരെ ബിഡിഎസ് ബഹിഷ്കരണാഹ്വാനം നടത്തിയിട്ടുണ്ട്. ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനികൾ, കോർപ്പറേറ്റുകൾ, അവരുടെ ഉത്പന്നങ്ങൾ എന്നിവ പലപ്പോഴായി ബിഡിഎസ് ബഹിഷ്കരിച്ചിട്ടുണ്ട്. ഈ നടപടിയിലൂടെ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പലസ്തീന് മേലുള്ള ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാനും കൂട്ടായ്മ ആഹ്വാനം ചെയ്യുന്നുണ്ട്. കമ്പനികളുടെ കോർപ്പറേറ്റ് സ്വഭാവം മാറ്റാനും മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളികളാവുന്നത് അവസാനിപ്പിക്കാൻ കമ്പനികളെ പ്രോത്സഹിപ്പിക്കുന്നതിനുമാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്രായേലി കമ്പനികളുമായോ ഇസ്രായേലി നയങ്ങളിൽ പങ്കാളികളായ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിക്കുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കളെയും കലാകാരനമാരെയും സ്ഥാപനങ്ങളെയും ബിഡിഎസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരം കമ്പനികളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനും ബിഡിഎസ് ആഹ്വാനം ചെയ്യുന്നുണ്ട്. ആത്യന്തികമായി പറഞ്ഞാൽ അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ബിഡിഎസ് ചെയ്യുന്നത്.

ബിഡിഎസ് എന്താണെന്ന ചോദ്യത്തിനൊപ്പം തന്നെ ബിഡിഎസിന്- ജമാഅത്തെയുമായുള്ള ബന്ധമെന്താണെന്ന ചോദ്യങ്ങളും ചർച്ചകളിൽ ഉയരുന്നത് കൊണ്ട് തന്നെ ആ ചോദ്യവും പ്രസക്തമാണ്. ബിഡിഎസ് പോലൊരു കൂട്ടായ്മയുടെ ലക്ഷ്യം മനുഷ്യത്വത്തിലൂന്നിയത് ആണെന്നിരിക്കെ എന്തിനാണ് എസ്ഐഒയും ബിഡിഎസും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കേണ്ടതിന്റെ ശരിയായ ആവശ്യമെന്താണ് ഇവിടെ. ഇസ്രായേലിന്റെ വാണിജ്യപരമായ വികസനത്തിൽ മാത്രമല്ല സാങ്കേതികപരമായ വികസനത്തിലും ടാറ്റ താങ്ങായിട്ടുണ്ട്. ഇസ്രായേൽ ഗവൺമെന്റിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ പല പ്രവർത്തനങ്ങൾക്കും ടാറ്റ നേതൃത്വം നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തി പരിശോധിച്ചാൽ എന്ത് കൊണ്ട് ടാറ്റയെ ബഹിഷ്കരിച്ച് കൂടായെന്ന മറുചോദ്യമാവും ഉയരുന്നത്. ചില വിഷയങ്ങളിൽ രാഷ്ട്രീയ എതിർപ്പുകൾ മാറ്റി വച്ച് ചിന്തിക്കുന്നതും ഉചിതമാണ്. അക്കാര്യത്തിൽ ഒരു വ്യക്തത ലഭിക്കാൻ സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിൽ ബിഡിഎസിന് പാർട്ടി നൽകിയ പിന്തുണ തന്നെ തന്നെ ധാരാളം. വിമർശനങ്ങളും ചർച്ചകളും കനക്കുമ്പോഴും എസ്ഐഒയുടെ നിലപാട് ശരിയാണെന്ന് തന്നെ അടിവരയിട്ട് പറയേണ്ടി വരും

content summary: Jamaat-e-Islami has called for a boycott of Zudio with support from the BDS, what is BDS ?

Leave a Reply

Your email address will not be published. Required fields are marked *

×