July 18, 2026 |
Share on

ജമ്മുവില്‍ തീവ്രവാദികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; പോലീസുകാരുള്‍പ്പെടെ 4 മരണം; 3 തീവ്രവാദികളും കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ഇന്ന് പുലര്‍ച്ചെ ജമ്മു കാശ്മീരിലെ കത്വയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ ഉണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു സാധാരണ പൌരനും കൊല്ലപ്പെട്ടു. തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ 3 തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ യന്ത്രവല്‍കൃത ഓട്ടോമാറ്റിക്ക് തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചുള്ള ശക്തമായ ആക്രമണമാണ് തീവ്രവാദികള്‍ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ നടത്തിയത്. തുടര്ന്ന് തീവ്രവാദികളും സേനയും തമ്മില്‍ ശക്തമായ വെടിവെയ്പ്പ് നടന്നു. സമാനമായ ആക്രമണം കഴിഞ്ഞ വര്‍ഷവും കത്വയില്‍ […]

അഴിമുഖം പ്രതിനിധി

ഇന്ന് പുലര്‍ച്ചെ ജമ്മു കാശ്മീരിലെ കത്വയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ ഉണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു സാധാരണ പൌരനും കൊല്ലപ്പെട്ടു. തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ 3 തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.

പുലര്‍ച്ചെ യന്ത്രവല്‍കൃത ഓട്ടോമാറ്റിക്ക് തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചുള്ള ശക്തമായ ആക്രമണമാണ് തീവ്രവാദികള്‍ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ നടത്തിയത്. തുടര്ന്ന് തീവ്രവാദികളും സേനയും തമ്മില്‍ ശക്തമായ വെടിവെയ്പ്പ് നടന്നു.

സമാനമായ ആക്രമണം കഴിഞ്ഞ വര്‍ഷവും കത്വയില്‍ നടന്നിരുന്നു. അന്ന് ഇന്ത്യന്‍ ആര്‍മിയുടെ വേഷത്തില്‍ വാഹനത്തിലെത്തിയ തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ആര്‍മി ഉദ്യോഗസ്ഥനടക്കം 3 പേര്‍ അന്ന് ദാരുണമായി കൊല്ലപ്പെട്ടു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×