May 20, 2025 |
Share on

‘ഓരോ മമ്മൂട്ടിക്കും ഒരു മോഹന്‍ലാല്‍ കൂട്ടുകാരനായി വേണം, ഓരോ മോഹന്‍ലാലിനും മമ്മൂട്ടിയും’

മോഹന്‍ലാല്‍ മമ്മൂട്ടിക്ക് വേണ്ടി കഴിച്ച വഴിപാടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ജാവേദ് അക്തര്‍ പറയുന്നത്‌

മോഹന്‍ലാല്‍-മമ്മൂട്ടി സൗഹൃദത്തെ പുകഴ്ത്തി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതുമായി ബന്ധപ്പെട്ട് മതമൗലികവാദികള്‍ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജാവേദ് അക്തര്‍ രംഗത്തുവന്നിരിക്കുന്നത്.

അവര്‍ തമ്മിലുള്ള ബന്ധം ഇതുപോലുള്ള നിസാരരും, ഇടുങ്ങിയ മനസുള്ളവര്‍ക്കും മനസിലാകുന്നതിനും അപ്പുറമാണെന്നാണ് ജാവേദ് അക്തര്‍ ഓര്‍മിപ്പിക്കുന്നത്.

‘ ഇന്ത്യയിലെ ഓരോ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ ഉണ്ടാവണം, അതുപോലെ ഓരോ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും. തീര്‍ച്ചയായും അവരുടെ മഹത്വരമായ സൗഹൃദം നിസ്സാരരും, ഇടുങ്ങിയ മനസുള്ളവരും നെഗറ്റീവ് ചിന്താഗതിക്കാരുമായവകര്‍ക്ക് മനസിലാകാത്തതാണ്. അവരെയൊക്കെ ആര് വകവയ്ക്കുന്നു” ജാവേദ് അക്തര്‍ തന്റെ എക്‌സ് അകൗണ്ടില്‍ കുറിച്ച ഈ വാക്കുകള്‍ വലിയരീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയിരിക്കുന്നത്.

javed Akhtar backs mammootty-Mohanlal friendship

വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ സമയത്താണ് മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. മുഹമ്മദ്കൂട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ വഴിപാട് നടത്തിയതിന്റെ രസീത് പുറത്തു വന്നതോടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയതിന്റെ വിവരം പുറത്തു വന്നത്. കേരളം അതേറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ രണ്ട് പ്രിയപ്പെട്ട താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മാത്രമല്ല, കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയായിട്ടാണ് ആ വഴിപാട് രസീത് മലയാളി കണ്ടത്.

എന്നാല്‍ ചില മതമൗലികവാദികള്‍ ഈ സൗഹൃദം അവരുടെ ഇടുങ്ങിയ കാഴ്ച്ചപ്പാടിലാണ് കണ്ടത്. മുസ്ലിം മതവിശ്വാസിയായ മമ്മൂട്ടിയുടെ പേരില്‍ ഇതരമതത്തിലെ ആരാധനാലയത്തില്‍ വഴിപാട് കഴിച്ചത്, ഇസ്ലാം വിരുദ്ധമാണെന്ന വാദിച്ച് ചിലര്‍ രംഗത്തു വന്നു. മമ്മൂട്ടി മാപ്പ് പറയണമെന്നു വരെ ആവശ്യമുണ്ടായി. എന്നാല്‍ ഒന്നോ രണ്ടോ പേരുടെ ഈ പ്രവര്‍ത്തിക്ക് സ്വസമുദായത്തില്‍ നിന്നുംപോലും ആക്ഷേപമാണ് ഉണ്ടായത്. മതത്തിനപ്പുറമാണ് സ്‌നേഹവും സൗഹൃദവുമെന്നായിരുന്നു മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ തന്നെ വിമര്‍ശകരെ ഓര്‍മിപ്പിച്ചത്. ഇതേ കാര്യം തന്നെയാണ് ഇപ്പോള്‍ ജാവേദ് അക്തറും ആവര്‍ത്തിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ തലമുതിര്‍ന്ന രണ്ട് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ ആഴമുണ്ട്. മറ്റൊരു സിനിമ ഇന്‍ഡസ്ട്രിയിലും ഇല്ലാത്തവിധമാണ് ഒരേ നിരയില്‍ നില്‍ക്കുന്ന രണ്ട് താരങ്ങള്‍ സഹോദരബന്ധത്തിനു തുല്യമായി തങ്ങളുടെ ബന്ധം കൊണ്ടുപോകുന്നത്. പ്രൊഫഷണല്‍ മത്സരം ഉണ്ടാകുമ്പോള്‍ പോലും മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഇതുവരെ വ്യക്തിപരമായ മത്സരങ്ങളോ ആക്ഷേപകരമായ പ്രവര്‍ത്തികളോ വാക്കുകളോ കൊണ്ട് വാര്‍ത്തയായിട്ടില്ല.  Javed Akhtar has come out in support of the friendship between Malayalam superstars Mammootty and Mohanlal

Content Summary; Javed Akhtar has come out in support of the friendship between Malayalam superstars Mammootty and Mohanlal

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×