February 08, 2025 |

സ്‌റ്റേജില്‍ പാടി തകര്‍ത്ത് അര്‍ജന്റീന പ്രസിഡന്റ്‌

ഇതൊന്നും കൊണ്ട് രാജ്യത്തെ ദാരിദ്ര്യം മാറില്ലെന്ന് വിമര്‍ശനം

ബ്യൂണസ് ഐറിസിലെ പ്രശസ്തമായ ലൂണ പാർക്കിൽ കഴിഞ്ഞ ദിവസം ഒരുപറ്റം യുവാക്കൾ ഒത്തുകൂടി. റോക്ക് സംഗീതങ്ങളുടെ ആരാധകനായ പ്രസിഡന്റ്  ഹാവിയർ മിലേയെ കാണാനായാണ് 8,000 പേർക്ക് ഇരിക്കാവുന്ന ആ പാർക്കിൽ അനേകം യുവാക്കൾ എത്തിയിരുന്നത്. രാഷ്ട്രീയ പ്രസംഗത്തിന് പകരം കറുത്ത കാൽമുട്ടോളം നീളമുള്ള ലെതർ ജാക്കറ്റ് ധരിച്ചെത്തിയ നേതാവ് ഞൊടിയിടക്കുള്ളിൽ ആ യുവാക്കളെ കൈയ്യിലെടുത്തു. Javier Milei 

രാഷ്ട്രീയ പ്രസംഗം കൊണ്ടായിരുന്നില്ല അയാൾ സദസ്സിനെ ഇളക്കിമറിച്ചത് പകരം റോക്ക് സംഗീതം കൊണ്ടായിരുന്നു. ” ഐ ആം ദി ലയൺ, ഐ ആം ദി കിംഗ് ഓഫ് അ ലോസ്റ്റ് വേൾഡ് ” ആ ആൾക്കൂട്ടത്തിനെ നോക്കി അയാൾ പാടി അവസാനിപ്പിച്ചു. സംഗീതം നിലച്ചപ്പോൾ, ഹാർവി തൻ്റെ കറുത്ത ലെതർ ജാക്കറ്റ് അഴിച്ചു മാറ്റി. ബിസിനസ്സ് സ്യൂട്ടിലേക്ക് മാറാനയിരുന്നു അത്. “ക്യാപിറ്റലിസം, സോഷ്യലിസം, നിയോക്ലാസിക്കൽ ട്രാപ്പ്” എന്ന തൻ്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് വേണ്ടിയാണ് യഥാർത്ഥത്തിൽ ആ പരിപാടി സംഘടിപ്പിച്ചിരുന്നത്.

ആരാണ് ഹാവിയേര്‍ മിലെ?

“പാടാൻ ആഗ്രഹമുള്ള കൂട്ടത്തിലാണ് ഞാൻ. അതുകൊണ്ടാണ് ഞാൻ ഇതിനു മുതിർന്നത്. തന്റെ ചെറുപ്പകാലത്ത് എവറസ്റ്റ് എന്ന റോളിംഗ് സ്റ്റോൺസ് കവർ ബാൻഡിൽ മുൻ നിര ഗായകനായിരുന്നു അദ്ദേഹം. ഓപ്പറ കമ്പോസർ ഗ്യൂസെപ്പെ വെർഡിയുടെ ആരാധകനാണ് 53 കാരനായ ഹാവിയർ മിലി. ഫ്രാങ്ക് സിനാത്ര, ഡുറാൻ ഡുറാൻ, ലിസ മിനെല്ലി, തുടങ്ങിയ പ്രശസ്തരായ ഒരു കൂട്ടം കലാകാരന്മാർക്ക് ആതിഥേയത്വം വഹിച്ച വേദിയിലാണ് ഹാർവി തന്റെ സംഗീത പരിപാടി അവതരിപ്പിച്ചത്. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഒരിക്കൽ 1989-ൽ ആഡംബരപൂർണ്ണമായ വിവാഹ സൽക്കാരം നടത്തിയ അതേ വേദിയിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ആഹ്ലാദ ഭരിതരായിരുന്നു ആ കാണികൾ.

700 മൈലിലധികം യാത്ര ചെയ്താണ് ട്രാൻസ്പോർട്ട് ബിസിനസ്സിൻ്റെ ഉടമയായ സെർജിയോ ഗോമസ്, മിലിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. “സ്വാതന്ത്ര്യത്തിൻ്റെ ഉത്സവം” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഹാർവിയെ പിന്തുണക്കുന്നുണ്ടെങ്കിലും പ്രസിഡൻ്റിൻ്റെ കടുത്ത സാമ്പത്തിക നയങ്ങൾ സ്വന്തം ബിസിനസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു.

വെനസ്വേലയിൽ നിന്നുള്ള 33-കാരിയായ അഭിനയേത്രി അന യൂജീനിയ ക്ലെമെൻ്റെ അർജൻ്റീനയുടെ എൻ്റർടെയ്‌നർ-ഇൻ-ചീഫിന്റെ ഏറ്റവും പുതിയ പുസ്തകം മുറുകെപ്പിടിച്ചിരുന്നു. രാജ്യത്തെ തകർച്ചയുടെ വക്കത്തെത്തിച്ച ഇടതുപക്ഷത്തോട് വെറുപ്പ് തോന്നുന്നുവെന്ന് ആരോപിച്ച അവർ അർജൻ്റീനയെയും ലോകത്തെയും രക്ഷിക്കാനെത്തിയ അത്ഭുത പ്രതിഭാസമായാണ് ഹാർവിയെ വിലയിരുത്തുന്നത്. രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് സമാനമായി നിരവധി വിമർശനങ്ങളാണ് ഉയർന്ന് വന്നത്. ലാ നാസിയോൺ എന്ന പത്രം മിലിയുടെ പരിപാടി വളരെ ആഡംബരപൂർണമെന്ന് വിമർശിച്ചു. ഉയർന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുൾപ്പെടെയുള്ള അർജൻ്റീനയുടെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഇത്തരം പ്രകടനങ്ങൾ പരിഹരിക്കില്ലെന്ന് വിമർശകർ വാദിക്കുന്നു. ഹാർവിയുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, സാമ്പത്തിക പ്രവർത്തനം കുറയുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുന്നതിനാൽ സാമ്പത്തിക സ്ഥിതി മോശമായി തുടരുന്നതായി പൊളിറ്റിക്കൽ അനലിസ്റ്റ് ഗുസ്താവോ കോർഡോബ പറഞ്ഞു. സർക്കാർ തങ്ങളുടെ പരാജയങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശ്ര മിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

 

content summary : Javier Milei stuns nation with book release party-cum-rock concert described as ‘pagan mass’ in famed Buenos Aires venue

 

×