July 10, 2026 |
Share on

ബന്ധുനിയമനം: ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു

അഴിമുഖം പ്രതിനിധി ബന്ധുനിയമന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. രാവിലെ 7.45-ഓടെ തുടങ്ങിയ ഇരുവരുടെയും ചര്‍ച്ച 20 മിനിറ്റോളം നീണ്ടു. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ എത്തിയ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി […]

അഴിമുഖം പ്രതിനിധി

ബന്ധുനിയമന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. രാവിലെ 7.45-ഓടെ തുടങ്ങിയ ഇരുവരുടെയും ചര്‍ച്ച 20 മിനിറ്റോളം നീണ്ടു.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ എത്തിയ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ജേക്കബ് തോമസ് എത്തിയതെന്നാണ് സൂചന.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് വി മുരളീരധരനുമാണ് പരാതി നല്‍കിയത്. ജയരാജനെതിരായ പരാതിയില്‍ ത്വരിതപരിശോധന നടത്തേണ്ട വസ്തുതകളുണ്ടെന്നാണ് വിജിലസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ ഇന്ന് തന്നെ പരിശോധനക്ക് ഉത്തരവിട്ടേക്കും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×