ചിലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കൻ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ആളുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ മോശമായതിനാലല്ല പിരിച്ചുവിട്ടതെന്ന് രേഖാമൂലം അറിയിക്കാൻ സാൻഫ്രാൻസിസ്‌കോയിലെ ജഡ്ജി ഉത്തരവിട്ടു. 18 യുഎസ് ഏജൻസികളിൽ നിന്നായി 25,000ത്തിലധികം ആളികളെയാണ് സർക്കാർ ചിലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിട്ടിരിക്കുന്നത്. ഇവർക്കെല്ലാവർക്കും അവരുടെ പ്രകടനം മോശമായതിനാലല്ല, സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകാനാണ് ജഡ്ജി ഉത്തരവിട്ടത്.Trump Clarify Firings Not for Poor Performance
ഫെബ്രുവരിയിലാണ് റിപ്പബ്ലിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ആയിരക്കണക്കിന് പ്രൊബേഷണറി തൊഴിലാളികൾ കൂട്ടപ്പിരിച്ചുവിടലിനെതിരായി നൽകിയ കേസ് ജഡജി വില്യം അൽസപ്പാണ് കൈകാര്യം ചെയ്യുന്നത്.
മാർച്ച് മാസത്തിൽ തന്നെ പിരിച്ചുവിട്ട പ്രൊബേഷണറി തൊഴിലാളികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ജഡ്ജി അൽസപ്പ് ആറ് സർക്കാർ ഏജൻസികളോട് ഉത്തരവിട്ടിരുന്നു. സ്വന്തം കമ്പനിയിലെ തൊഴിലാളികളെ പിരിച്ചുവിടാൻ മാത്രമാണ് ഓരോ കമ്പനിക്കും അധികാരമുള്ളത്, ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റാണ് അവരെ തെറ്റായി പിരിച്ചുവിട്ടതെന്നും അൽസപ്പ് വ്യക്തമാക്കി.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന അൽസപ്പിന്റെ ഉത്തരവ് കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി തടഞ്ഞിരുന്നു, എന്നാൽ ഈ പിരിച്ചുവിടൽ നിയമവിരുദ്ധമാണോ എന്നതിൽ കോടതി വ്യക്തത വരുത്തിയിട്ടില്ല.
മോശം പ്രകടനം കാഴ്ച്ചവച്ചതിനാൽ പിരിച്ചുവിട്ടു എന്ന് കാണിക്കുന്ന ഒപിഎമിൽ നിന്നുള്ള സ്റ്റാൻഡേർഡ് ഫോം അടിസ്ഥാനമാക്കി, ഉദ്യാഗസ്ഥർക്ക് കത്ത് നൽകിയതിൽ അൽസപ്പ് അതൃപ്തി പ്രകടിപ്പിച്ചു. ജോലി നഷ്ടപ്പെട്ടവരിൽ പലരും ചെറുപ്പക്കാരും, പുതുതായി കരിയർ ആരംഭിച്ചവരുമാണ്. ഈ കത്ത് അവരുടെ ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്ന് അൽസാപ്പ് പറഞ്ഞു.
”മോശം പ്രകടനമെന്ന് ആരോപിച്ചുള്ള കത്ത് അവരുടെ മുഴുവൻ കരിയറിനെയും ദോഷമായി ബാധിക്കും. ഒപിഎമ്മിൽ നിന്നുള്ള ഈ കത്ത് അവർക്ക് ഭാവിയിൽ ജോലി കണ്ടെത്തുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും.” അൽസാപ്പ് പറഞ്ഞു.
തൊഴിലാളികളെ പിരിച്ചുവിടാൻ ഒപിഎം ഏജൻസികളോട് പറഞ്ഞിട്ടില്ലെന്ന് സർക്കാരിന്റെ അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ ഓരോ തൊഴിലാളിയും എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഇത്ര ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഏജൻസികൾക്ക് കണ്ടെത്താനാവില്ലെന്ന് അൽസാപ്പ് പറഞ്ഞു.
വെള്ളിയാഴ്ച്ച് പുറപ്പെടുവിച്ച ഉത്തരവിൽ പുറത്താക്കപ്പെട്ട തൊഴിലാളികൾക്ക് മെയ് എട്ടിനകം രേഖാമൂലമുള്ള പുതിയ കത്തുകൾ നൽകണമെന്ന് അൽസപ്പ് വ്യക്തമാക്കി. ഏതെങ്കിലും തൊഴിലാളികളെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിരിട്ടുവിട്ടിട്ടുണ്ടെങ്കിൽ അവർക്കും മെയ് എട്ടിന് മുൻപ് തന്നെ കാരണം വിശദീകരിച്ച് ഏജൻസിയുടെ മുദ്രവച്ച കത്ത് അയയ്ക്കണമെന്ന് അൽസാപ്പ് പറഞ്ഞു.
ട്രംപ് ഭരണകൂടം നിരവധിയാളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമങ്ങൾ പാലിക്കാതെയാണെന്ന് 19 സംസ്ഥാനങ്ങളിൽ നിന്നുള്ള സമാനമായ കേസ് കൈകാര്യം ചെയ്യുന്ന മെരിലാൻഡിലെ ജഡ്ജി വ്യക്തമാക്കി. പിരിച്ചുവിടുന്നതിന് 60 ദിവസങ്ങൾ മുൻപെങ്കിലും ഉദ്യാഗസ്ഥർക്ക് നോട്ടീസ് നൽകുന്നത് പോലുള്ള യാതൊരു നടപടി ക്രമങ്ങളും സർക്കാർ ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ച്ച, നാലാമത്തെ യുഎസ് സർക്യൂട്ട് ഓഫ് അപ്പീൽസ്, തൊഴിലാളികളെ വീണ്ടും നിയമിക്കാൻ ഉത്തരവിട്ട ജഡ്ജി ജെയിംസ് ബ്രഡറുടെ തീരുമാനം റദ്ദാക്കിയിരുന്നു.Trump Clarify Firings Not for Poor Performance
content summary; Judge Orders Trump Administration to Tell Fired Workers It Wasn’t for Poor Performance