June 14, 2026 |
Share on

അതിരപ്പള്ളി പദ്ധതി നടപ്പാക്കും; കടകംപള്ളി സുരേന്ദ്രന്‍

അഴിമുഖം പ്രതിനിധി  ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്നും അതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കും. മന്ത്രി പറഞ്ഞു. അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല എന്നും പദ്ധതി അടിച്ചേല്‍പ്പിക്കില്ല എന്നും കടകംപള്ളി സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു. അതിരപ്പള്ളി പദ്ധതി നാടിന്​ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ […]

അഴിമുഖം പ്രതിനിധി 

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്നും അതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കും. മന്ത്രി പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല എന്നും പദ്ധതി അടിച്ചേല്‍പ്പിക്കില്ല എന്നും കടകംപള്ളി സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു. അതിരപ്പള്ളി പദ്ധതി നാടിന്​ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എല്‍ഡിഎഫിനകത്ത് രണ്ടു തരം അഭിപ്രായങ്ങളാണ് നിലനിക്കുന്നത്. ഘടക കകഷിയായ സിപിഐ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ആദ്യം മുതല്‍ രംഗത്തുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×