June 26, 2026 |
Share on

താന്‍ ബീഫ് വിളമ്പിയിട്ടില്ല; വിശദീകരണവുമായി കാജോള്‍

തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലെന്നാണ് താരത്തിന്റെ വിശദീകരണം

പാര്‍ട്ടിക്കിടെ താന്‍ ബീഫ് വിളമ്പുന്ന വീഡിയോ വിവാദമായതോടെ സംഭവം നിഷേധിച്ച് ബോളിവുഡ് താരം കാജോള്‍ രംഗത്ത്. ഇതൊരു ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലെന്നുമാണ് താരത്തിന്റെ വിശദീകരണം.

അത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം ലഭ്യമായ ഇറച്ചിയാണെന്നുമാണ് കാജോള്‍ വ്യക്തമാക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്. വീഡിയോ പലരെയും വേദനിപ്പിച്ചുവെന്ന് മനസിലാക്കിയതിനാലാണ് താന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നതെന്നും കാജോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശുവിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമണങ്ങള്‍ നടക്കുകയും ഗോരക്ഷക സംഘങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ബിജെപി-സംഘപരിവര്‍ സംഘടനകള്‍ രാജ്യം മുഴുവന്‍ ബീഫ് നിരോധനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്നതിനിടയിലാണു കാജോളിന്റെ ഈ വീഡിയോ വന്നത്.

സുഹൃത്തായ റയാന്റെ ഫുഡ്സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയപ്പോഴാണ് കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതിന്റെ സെല്‍ഫി വീഡിയോ പകര്‍ത്തിയത്. ഇതു പിന്നീട് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന വിഭവമാണ് തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നു പറയുന്ന കാജോള്‍ വീഡിയോയുടെ അവസാനം ചിരിയോടെ പറയുന്നത് ഞങ്ങള്‍ അവന്റെ കാല് വെട്ടാന്‍ പോകുന്നുവെന്നാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാജോളിനെതിരെ വന്‍പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

×