January 22, 2025 |

കങ്കണയെ തള്ളി ബിജെപി; മിണ്ടാതിരിക്കണമെന്ന് താക്കീത്‌

കര്‍ഷക സമരത്തെ ബംഗ്ലാദേശ് കലാപവുമായി
കൂട്ടിക്കെട്ടുന്ന പരാമര്‍ശം

കർഷക സമരങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് നേരിടേണ്ടി വന്ന തിരിച്ചടിക്ക് ശേഷം കങ്കണ പാർട്ടി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഓഗസ്റ്റ് 29 വ്യാഴാഴ്ച ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. കങ്കണ റണാവത്തിൻ്റെ പരാമർശത്തെ എതിർത്തുകൊണ്ട് ബിജെപി നേതൃത്വം പ്രസ്താവ ഇറക്കിയതിനു പിന്നാലെയാണ് ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. Kangana Ranaut summoned by BJP

അരമണിക്കൂറോളം കങ്കണ ജെ പി നദ്ദയുമായി ചർച്ച നടത്തി. ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കാനുള്ള ഹരിയാന കോർ ഗ്രൂപ്പ് യോഗത്തിൽ നദ്ദ പങ്കെടുത്തതെന്നും ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ഔപചാരികമായി അംഗീകാരം നൽകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 303ൽ നിന്ന് 240 ആയി കുറഞ്ഞ് മാസങ്ങൾക്ക് ശേഷം, പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന നിർണായക ഘട്ടത്തിൽ, ഇത്തരത്തിൽ സംസാരിക്കരുതെന്ന് നദ്ദ കങ്കണയെ താക്കീത് നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാകുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയെ നാണംകെടുത്തുന്ന തരത്തിലുള്ളതാണ് കങ്കണ റണാവത്തിൻ്റെ പ്രസ്താവന. ഒക്ടോബറിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കങ്കണയുടെ പ്രസ്താവന ബിജെപിക്ക് ദോഷകരമായി മാറിയേക്കാം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഹരിയാനയിൽ ബിജെപി 10 സീറ്റിൽ നിന്ന് വെറും അഞ്ചായി കുറഞ്ഞു, കോൺഗ്രസ് സംസ്ഥാനത്ത് വോട്ട് വിഹിതം 28 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർത്തുകയും ചെയ്തു.

‘ മണ്ഡിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ജനങ്ങൾ അവരെ എം പിയായി തിരഞ്ഞെടുത്തത്, അസംബന്ധ പ്രസ്താവനകൾ നടത്താനല്ല ബിജെപിയോട് അവരുടെ എംപിമാരെ നിയന്ത്രിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകൾ അസഹനീയമാണ് ‘ എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു,

കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കൾ ആണെന്നും ഇത്തരം പ്രസ്താവനകൾ നടത്തി അവരെ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. കങ്കണ റണാവത്തിൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഹരിയാനയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

‘ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം രാജ്യത്തെ ബംഗ്ലാദേശിനെപ്പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നു. വിദേശ ശക്തികൾ കർഷകസമരത്തെ പിന്തുണച്ചു, കർഷക സമരത്തിനിടെ ബലാത്സംഗങ്ങൾ നടക്കുകയും മൃതദേഹങ്ങൾ കെട്ടിത്തൂക്കിയത് കാണാമായിരുന്നു ‘ എന്ന വിവാദ പരാമർശങ്ങളാണ് കങ്കണ മുംബൈയിൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

content summary;  Kangana Ranaut summoned by BJP top brass, days after snub over her remarks on farm agitation k k k k k k k k k k k k k k k k k kk k k k k k k k k  k k  k k k k k k k k k k k k k k k k k k k k

×