June 13, 2026 |
Share on

ഞാന്‍ മരിച്ചിട്ടില്ല, അത് മറ്റൊരു രേഖയാണ്; കന്നഡ താരത്തിന്റെ ലൈവ് വീഡിയോ

ഇന്നു രാവിലെ നടന്ന അപകടത്തിലാണു രേഖ സിന്ധു കൊല്ലപ്പെട്ടത്

ചെന്നൈ-ബംഗളൂരൂ ദേശീയ പാതയില്‍ വെള്ളൂരിനു സമീപം നടന്ന കാര്‍ അപകടത്തില്‍ കന്നഡ സീരിയല്‍ താരം രേഖ സിന്ധു കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. അപകടസ്ഥലത്തു തന്നെ 22 കാരിയായ നടിക്കു ജീവന്‍ നഷ്ടമായിരുന്നു. കാറില്‍ രേഖയുള്‍പ്പെടെ ആറുപേര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

രേഖ സിന്ധു

അതേസമയം സീരിയല്‍ താരം രേഖ അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത മറ്റൊരു സീരിയല്‍ താരത്തെ വെട്ടിലാക്കുകയും ചെയ്തു. കന്നഡ സീരിയല്‍ താരം തന്നെയായ രേഖ കൃഷ്ണപ്പയ്ക്കാണ് അങ്ങനെയൊരു സ്ഥിതി വന്നത്. ദൈവമഗള്‍ എന്ന സീരിയയിലൂടെ ഏറെ പ്രശസ്തയാണ് രേഖ കൃഷ്ണപ്പ. അതുകൊണ്ട് തന്നെ രേഖയുടെ മരണവിവരം വലിയ വാര്‍ത്തയായി. അവരുടെ ആരാധകരെ കടുത്ത വിഷമത്തിലുമാക്കി. പലമാധ്യമങ്ങളും അപകടത്തില്‍ കൊല്ലപ്പെട്ടത് രേഖ കൃഷ്ണപ്പയാണെന്നാണു വാര്‍ത്തകള്‍ കൊടുത്തത്. ഈ വിവരം രേഖ അറിഞ്ഞുവരുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ ജീവനോടെയുണ്ടെന്നു ലൈവ് വീഡിയോയില്‍ വന്നു പറയേണ്ടി വന്നു രേഖ കൃഷ്ണപ്പയ്ക്ക്.

താന്‍ സുരക്ഷിതയാണെന്നും തന്നെ കുറിച്ചുവരുന്ന അപകടവാര്‍ത്ത തെറ്റാണെന്നും രേഖ പറയുന്നു കന്നഡ താരം രേഖ സിന്ധുവാണ് അപകടത്തില്‍ മരിച്ചതെന്നും താനിപ്പോള്‍ ശൃംഗേരിയിലെ ക്ഷേത്രത്തില്‍ ഉണ്ടെന്നും രേഖ കൃഷ്ണപ്പ പറഞ്ഞു. നിരവധി കോളുകളാണ് തന്റെ ഫോണിലേക്ക് വന്നതെന്നും ഈ വിഡിയോ എല്ലാ ഊഹാപോഹങ്ങള്‍ക്കും അവസാനമാകുമെന്നും രേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×